കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭ പിടിക്കാനിറങ്ങി കോണ്‍ഗ്രസ്, ആ രണ്ട് നേതാക്കള്‍ നയിക്കും, പൊളിച്ചെഴുത്തുമായി ഹൈക്കമാന്‍ഡ്!!

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ അടിമുടി മാറ്റമൊരുങ്ങുമെന്ന് പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്. താരിഖ് അന്‍വറിന് മുന്നില്‍ പരാതികളുടെ പ്രളയമായിരുന്നു. ഉമ്മന്‍ ചാണ്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്താനുള്ള സാധ്യത ശക്തമായിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് നേതാക്കളുടെ നേതൃത്വത്തിലായിരിക്കണമെന്ന നിര്‍ദേശമാണ് മുസ്ലീം ലീഗ് അടക്കമുള്ളവര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം പല നേതാക്കള്‍ക്കെതിരെയും നടപടിയൊരുങ്ങുന്നുവെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി. പരസ്പരമുള്ള വിഴുപ്പലക്കലുകള്‍ക്കും നിയന്ത്രണമുണ്ട്.

കോണ്‍ഗ്രസില്‍ പൊളിച്ചെഴുത്ത്

കോണ്‍ഗ്രസില്‍ പൊളിച്ചെഴുത്ത്

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നില്‍ ജില്ലാ സമിതികളെ പൊളിച്ച് പണിത് ശക്തമാക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി യുഡിഎഫിന് ഇല്ലെന്നാണ് കോണ്‍ഗ്രസ് രനേതാവ് താരിഖ് അന്‍വര്‍ പറയുന്നത്. വോട്ട് വിവിഹതത്തില്‍ നേരിയ വ്യത്യാസമാണ് ഉള്ളത്. ഫലം ഇതിനേക്കാള്‍ മെച്ചപ്പെടുത്താമായിരുന്നു. അതേസമയം സംസ്ഥാനത്ത് മൂന്ന് മേഖല തിരിച്ച് എഐസിസി സെക്രട്ടറിമാര്‍ക്കാണ് ചുമതല നല്‍കാന്‍ ഒരുങ്ങുന്നത്. ഇവരാണ് എല്ലാ കാര്യങ്ങളും നിയന്ത്രിക്കുക.

ഡിസിസികളില്‍ തുടങ്ങും

ഡിസിസികളില്‍ തുടങ്ങും

തിരഞ്ഞെടുപ്പ് ഫലം മുന്നണിക്കുള്ള മുന്നറിയിപ്പാണെന്ന് താരിഖ് അന്‍വര്‍ പറഞ്ഞു. നിര്‍ദേശങ്ങള്‍ പലതും ലഭിച്ചിട്ടുണ്ട്. ചില മാറ്റങ്ങള്‍ എന്തായാലും ഉണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് താഴേ തട്ടില്‍ പാര്‍ട്ടി സംവിധാനം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഡിസിസികളില്‍ മാറ്റങ്ങളുണ്ടാവും. പുനസംഘടനയാണ് മുന്നിലുള്ള ലക്ഷ്യം. ഇക്കാര്യത്തില്‍ സോണിയാ ഗാന്ധി തീരുമാനമെടുക്കും. ജില്ലാ തലം മുതല്‍ താഴേക്കാണ് മാറ്റങ്ങള്‍ ഉണ്ടാവുകയെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി.

പരസ്യമായി ഒന്നും പറയേണ്ട

പരസ്യമായി ഒന്നും പറയേണ്ട

മാധ്യമങ്ങള്‍ക്ക് മുന്നില്‍ നേതാക്കള്‍ ഇനി ഒന്നും പറയേണ്ടതില്ല. അത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവും. നേതാക്കള്‍ അച്ചടക്കം പാലിക്കണം. ചില നിര്‍ദേശങ്ങള്‍ യുഡിഎഫില്‍ നിന്ന് കിട്ടിയിട്ടുണ്ടെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ നേതാക്കളുടെ വിഴുപ്പലക്കലുകള്‍ വേണ്ട. അവര്‍ക്ക് പറയാനുള്ളത് പാര്‍ട്ടിക്കുള്ളില്‍ പറയാം. യുഡിഎഫ് വിപുലീകരണം ഇപ്പോഴില്ലെന്നും, ഡിസിസികള്‍ക്കെതിരെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടി തിരിച്ചെത്തണം

ഉമ്മന്‍ ചാണ്ടി തിരിച്ചെത്തണം

കോണ്‍ഗ്രസില്‍ ഉമ്മന്‍ ചാണ്ടി തിരിച്ചെത്തണമെന്ന് ഘടകകക്ഷികള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിരിക്കുകയാണ്. മുല്ലപ്പള്ളി രാമചന്ദ്രനെയോ രമേശ് ചെന്നിത്തലയെയോ മാറ്റണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ച് നയിക്കട്ടെ എന്ന അഭിപ്രായമാണ് ആര്‍എസ്പി ഉന്നയിച്ചത്. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ച് നയിക്കുന്ന മുന്നണി തിരഞ്ഞെടുപ്പിനെ നേരിടണം. ഉമ്മന്‍ ചാണ്ടി മുഖ്യധാരയില്‍ നിന്ന് മാറി നില്‍ക്കുന്നത് ഗുണം ചെയ്യില്ലെന്നും ആര്‍എസ്പി വ്യക്തമാക്കി.

കോണ്‍ഗ്രസ് മാറണം

കോണ്‍ഗ്രസ് മാറണം

താരിഖ് അന്‍വറിന് മുന്നില്‍ കോണ്‍ഗ്രസ് മാറണമെന്ന ആവശ്യമാണ് ഘടകകക്ഷികള്‍ ആവശ്യപ്പെട്ടത്. കോണ്‍ഗ്രസിലെ സംഘടനാ പ്രശ്‌നങ്ങളാണ് തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്ന് എല്ലാവരും പറയുന്നു. മുന്നണിയുടെ പ്രധാന ഘടകകക്ഷിയായ കോണ്‍ഗ്രസിലാണ് ആദ്യം തിരുത്തല്‍ വേണ്ടത്. മുഖ്യമന്ത്രി ആരാവണമെന്ന കാര്യമൊക്കെ പിന്നീട് തീരുമാനിക്കാമെന്ന് ആര്‍എസ്പി പറയുന്നു. മാണി സി കാപ്പന് പാലാ സീറ്റ് നല്‍കാന്‍ തയ്യാറാണെന്നും, എന്‍സിപിയെ മുന്നണിയിലെത്തിക്കണമെന്നും പിജെ ജോസഫ് ആവശ്യപ്പെട്ടിട്ടുണ്ട്.

നേരിട്ട് ഇടപെടും

നേരിട്ട് ഇടപെടും

ഹൈക്കമാന്‍ഡ് കേരളത്തിലെ തിരഞ്ഞെടുപ്പ് വളരെ നിര്‍ണായകമായിട്ടാണ് കാണുന്നത്. ഇവിടെ അഞ്ച് വര്‍ഷത്തിന് ശേഷവും ഭരണം കിട്ടിയിട്ടില്ലെങ്കില്‍ അത് വലിയ നാണക്കേടായി മാറും. അതുകൊണ്ട് സംഘടനയെ അടിമുടി അഴിച്ചുപണിത് മാറ്റാനാണ് സോണിയ ലക്ഷ്യമിടുന്നത്. മറ്റിടങ്ങളിലൊന്നും ഇത്ര ശക്തമായി ഹൈക്കമാന്‍ഡ് ഇടപെട്ടിട്ടുമില്ല. ഇത് കേരളത്തില്‍ ഭരണം പിടിക്കണമെന്ന് ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നത് കൊണ്ടാണ്. കേരളം കോണ്‍ഗ്രസിന് 19 എംപിമാരെ തന്നെ ഇടമാണ്. അത് സോണിയ വളരെ നിര്‍ണായകമായി കാണുന്നുണ്ട്.

Recommended Video

cmsvideo
ആര്യ ഇനി തലസ്ഥാനത്തെ മേയർ..വിപ്ലവ സിംഹത്തിന് അഭിവാദ്യങ്ങൾ | Oneindia Malayalam

English summary
congress high command confirms changes in kerala congress, 3 aicc leaders will get the charge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X