കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് കേന്ദ്ര നേതാക്കള്‍ കേരളത്തിലേക്ക്; മൂന്ന് പേര്‍ക്ക് ചുമതല, സുപ്രധാന പ്രഖ്യാപനമുണ്ടായേക്കും

Google Oneindia Malayalam News

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് കേന്ദ്ര നേതാക്കള്‍ കേരളത്തിലേക്ക്. ഹൈക്കമാന്റ് നിശ്ചയിച്ച മൂന്ന് പേരാണ് എത്തുക. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ജി പരമേശ്വര, ലൂസിനോ ഫെലോറ എന്നിവര്‍ക്കാണ് കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതല ഹൈക്കമാന്റ് നല്‍കിയിരിക്കുന്നത്. ഈ മാസം 22, 23 തിയ്യതികളില്‍ സംഘം കേരളത്തിലുണ്ടാകും.

x

കേരളത്തിലെ മൂന്ന് മുതിര്‍ന്ന നേതാക്കളെ ദില്ലിയിലേക്ക് ഹൈക്കമാന്റ് വിളിപ്പിച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് 18ന് ദില്ലിയിലെത്തുക. ഉമ്മന്‍ ചാണ്ടിക്ക് സുപ്രധാന പദവി നല്‍കാനാണ് ആലോചന. ദില്ലിയില്‍ വച്ചോ ഗെലോട്ടും സംഘവും കേരളത്തില്‍ എത്തുന്ന വേളയിലോ ഉമ്മന്‍ ചാണ്ടി നേതൃത്വം ഏറ്റെടുക്കുന്നതിന്റെ പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം.

കുഞ്ഞാലിക്കുട്ടി വാദിച്ചത് മജീദിന് വേണ്ടി; ഹൈദരലി തങ്ങള്‍ വഹാബിനെ സ്ഥാനാര്‍ഥിയാക്കി... അന്ന് നടന്നത്കുഞ്ഞാലിക്കുട്ടി വാദിച്ചത് മജീദിന് വേണ്ടി; ഹൈദരലി തങ്ങള്‍ വഹാബിനെ സ്ഥാനാര്‍ഥിയാക്കി... അന്ന് നടന്നത്

തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറിയ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് പ്രതീക്ഷ മങ്ങിയിരിക്കുകയാണ്. നേതൃത്വങ്ങളില്‍ കാര്യമായ മാറ്റം പ്രകടമായാല്‍ മാത്രമേ ജനപിന്തുണ ലഭിക്കൂ എന്ന് ഹൈക്കമാന്റ് മനസിലാക്കുന്നു. ഉമ്മന്‍ ചാണ്ടി യുഡിഎഫ് നേതൃത്വത്തിലേക്ക് എത്തുമെന്നാണ് വിവരം.

സ്വന്തം പാര്‍ട്ടി രൂപീകരിക്കും; പിന്തുണ യുഡിഎഫിന്, 10 ലക്ഷം അംഗങ്ങള്‍!! സമദൂരം വിട്ട് വ്യാപാരികള്‍സ്വന്തം പാര്‍ട്ടി രൂപീകരിക്കും; പിന്തുണ യുഡിഎഫിന്, 10 ലക്ഷം അംഗങ്ങള്‍!! സമദൂരം വിട്ട് വ്യാപാരികള്‍

കോണ്‍ഗ്രസിലെ ഭിന്നതായണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് കാരണമെന്ന് ഘടകകക്ഷികളും കോണ്‍ഗ്രസിലെ തന്നെ ചില നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു. മുസ്ലിം ലീഗും ആര്‍എസ്പിയും കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷവും ഇക്കാര്യം പരസ്യമായി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ക്കിയില്‍ ഐക്യം വേണമെന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി താരിഖ് അന്‍വറുമായുള്ള ചര്‍ച്ചയില്‍ നേതാക്കള്‍ ഇക്കാര്യം പറഞ്ഞിരുന്നു.

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

English summary
Congress high command delegates including Ashok Gehlot to Kerala on next week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X