കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉടക്കിട്ട് ചെന്നിത്തലയും ഉമ്മൻചാണ്ടിയും,ഹൈക്കമാന്റും ആശങ്കയിൽ.. പുതിയ കരുനീക്കങ്ങൾ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം; കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ആര് എന്നത് സംബന്ധിച്ചുള്ള കൊണ്ടുപിടിച്ച ചർച്ചകളിലാണ് കോൺഗ്രസ്. പ്രസിഡന്റിനെ കണ്ടെത്താനുള്ള നീക്കങ്ങൾ ദേശീയ നേതൃത്വത്തിനിടയിലും പുരോഗമിക്കുകയാണ്. ലോക്ക് ഡൗണിന് ശേഷം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും മൂന്ന് സെക്രട്ടറിമാരും കേരളത്തിൽ എത്തുന്നുണ്ട്. കോൺഗ്രസ് പുന:സംഘടന സംബന്ധിച്ചുള്ള ചർച്ച ഇതിന് ശേഷമാകും നടക്കുക.

എന്നാൽ അതിന് മുൻപ് തന്നെ പുതിയ അധ്യക്ഷനെ കണ്ടെത്തേണ്ടതുണ്ട്. കെസുധാകരന്റെ പേരാണ് അന്തിമ ഘട്ട ചർച്ചയിൽ എത്തിനിൽക്കുന്നത്. എന്നാൽ സുധാകരനെ അധ്യക്ഷനാക്കുക ഹൈക്കമാമ്‍റിനും എളുപ്പമായേക്കില്ലെന്നാണ് സൂചനനയാണ് പുറത്തുവരുന്നത്. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

പിന്തുണ ഉണ്ട്

ജൂൺ ആദ്യവാരത്തോടെയെങ്കിലും പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അധ്യക്ഷസ്ഥാനത്തേക്കുള്ള ചരടുവലികൾ കെ സുധാകരൻ ശക്തമാക്കി കഴിഞ്ഞു. നേരത്തേ തന്നെ വിഎം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ നേതാക്കൾ അധ്യക്ഷരായപ്പോൾ പരിഗണിക്കപ്പെട്ടിരുന്ന പേരായിരുന്നു സുധാകരന്റേത്. ഇപ്പോൾ പാർട്ടിയിൽ വലിയൊരു വിഭാഗം അണികളുടെ പിന്തുണയും സുധാകരന് ഉണ്ട്.

രാഹുൽ ഗാന്ധിയും

രാഹുൽ ഗാന്ധിയും

എംപിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, കെ മുരളീധരൻ, ശശി തരൂർ എന്നിവരും സുധാകരനെയാണ് പിന്തുണയ്ക്കുന്നത്. കൂടാതെ മുതിർന്ന നേതാവായ എകെ ആന്റണിയുടെ പിന്തുണ കൂടി നേടിയെടുക്കാൻ സുധാകരന് സാധിച്ചിട്ടുണ്ട്. നിലവിൽ രാഹുൽ ഗാന്ധിയും കെ സുധാകരനെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് പുറത്ത്വരുന്ന സൂചനകൾ.

അംഗീകരിക്കില്ലെന്ന്

അംഗീകരിക്കില്ലെന്ന്

എന്നാൽ കെ സുധാകരനെ പ്രസിഡന്റായി അംഗീകരിക്കില്ലെന്ന നിലപാടിലാണ് മുൻ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും. ഗ്രൂപ്പ് നിർദ്ദേശങ്ങൾ പരിഗണിക്കാതെ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തതിലുള്ള കടുത്ത അതൃപ്തിയിലാണ് ഇരു നേതാക്കളും. തങ്ങൾ പുതിയ നേതാക്കളുടെ പേര് നിർദ്ദേശിക്കില്ലെന്നും ഇരുനേതാക്കളും പറയുന്നു.

താത്പര്യമില്ല

താത്പര്യമില്ല

ഇരുവരേയും കൂടാതെ ഇരു ഗ്രൂപ്പുകളിലേയും ഒരു വിഭാഗം നേതാക്കൾക്ക് കെ സുധാകരൻ അധ്യക്ഷനാകുന്നതിൽ താത്പര്യമില്ല. സ്വന്തം നാടായ കണ്ണൂരിൽ പോലും കോൺഗ്രസിനെ വളർത്താൻ സുധാകരന് സാധിച്ചിട്ടില്ലെന്നാണ് ഇവർ ഉയർത്തുന്ന ആക്ഷേപം. മാത്രമല്ല സുധാകരന്റെ തീവ്ര നിലപാടും തിരിച്ചടിയാകുമെന്ന് ഇവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആശങ്കയിൽ

അതേസമയം ഇത്തരം എതിർപ്പുകളെല്ലാം മറികടന്ന് തനിച്ച് ഒരു തിരുമാനം എടുത്താൽ അത് തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് ഹൈക്കമാന്റ്. പ്രതിപക്ഷ നേതാവിനെ ഗ്രൂപ്പ് സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെയാണ് കണ്ടെത്തിയത്. കെപിസിസി അധ്യക്ഷനേയും അത്തരത്തിൽ കണ്ടെത്തി പരാജയമുണ്ടായാൽ ഉത്തരവാദിത്തം ഹൈക്കമാന്റിനായിരിക്കും.

മാറി ചിന്തിച്ചേക്കും

മാറി ചിന്തിച്ചേക്കും


മാത്രമല്ല അടിമുടി പൊളിച്ചെഴുത്തെന്ന് പറയുമ്പോഴും എ, ഐ ഗ്രൂപ്പുകളുടെ പിന്തുണയില്ലാതെ താഴെ തട്ടിലുള്ള പ്രവർത്തനം എത്രത്തോളം ക്രിയാത്മകം ആകുമെന്ന ആശങ്കയും ഹൈക്കമാന്റിന് ഉണ്ട്. ഈയൊരു ഘട്ടത്തിൽ ദേശീയ നേതൃത്വം മാറി ചിന്തിച്ചേക്കുമന്നുള്ള സൂചനയാണ് പുറത്തുവരുന്നത്.

സാധ്യത കൂടുതൽ


അങ്ങനെയെങ്കിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നത് എംപിയായ കൊടിക്കുന്നിൽ സുരേഷിന്റെ പേരാണ്.ചെന്നിത്തലയും ഉമ്മൻചാണ്ടിയും സുധാകരനോട് ഇടഞ്ഞ് നിൽക്കുന്ന സാഹചര്യത്തിൽ ഇരുവരുടേയും പിന്തുണ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ കൊടിക്കുന്നിലും ആരംഭിച്ച് കഴിഞ്ഞു. അതേസമയം പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ നാണം കെട്ട സാഹചര്യത്തിൽ പുതിയ പേര് പറയില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഇരുനേതാക്കളും.

'ആർഎസ്എസുകാരുടെ ക്രിസ്ത്യാനി സ്നേഹം കുറുക്കന് കോഴിയോട് തോന്നുന്ന സ്നേഹം പോലെ';എംഎ ബേബി'ആർഎസ്എസുകാരുടെ ക്രിസ്ത്യാനി സ്നേഹം കുറുക്കന് കോഴിയോട് തോന്നുന്ന സ്നേഹം പോലെ';എംഎ ബേബി

70 കഴിഞ്ഞവർ വേണ്ട

അതേസമയം തിരഞ്ഞെടുപ്പ് തിരിച്ചടിയെ കുറിച്ച് പഠിക്കാൻ നിയോഗിച്ച അശോക് ചവാൻ സമിതി ഇതുവരെ പുതിയ പ്രസിഡന്റ് ആരാകണം എന്നത് സംബന്ധിച്ച് നേതാക്കളിൽ നിന്ന് അഭിപ്രായം തേടിയിട്ടില്ല. എന്നാൽ അധ്യക്ഷസ്ഥാനത്തേക്ക് 70 വയസ് കഴിഞ്ഞവർ വേണ്ടെന്ന അഭിപ്രായം നേതാക്കൾ പലരും സമിതിക്ക് മുന്നിൽ നിർദ്ദേശിച്ചുണ്ട്.

സുധാകരനെതിരെ

താഴെ തട്ടിൽ സംഘടനയെ വളർത്താനായിരിക്കണം മുതിർന്ന നേതാക്കളെ നിയോഗിക്കേണ്ടതെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഈ നീക്കം സുധാകനെതിരായിട്ടാണ് വിലയിരുത്തപ്പെടുന്നത്. എന്തായാലും നേതാക്കളുടെ അഭിപ്രായം കൂടി തേടിയ ശേഷമാകും അന്തിമ തിരുമാനം ഉണ്ടായേക്കുക.

കടലോരങ്ങളെ തഴുകി ദീപിക ദാസിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
Mullappally Ramachandran To quit as KPCC President | Oneindia Malayalam

English summary
Congress high command in uncertainty as more leaders oppose K sudhakaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X