കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലതികയുടെ പ്രതിഷേധത്തില്‍ ഹൈക്കമാന്‍ഡിന് അമര്‍ഷം; അച്ചടക്ക നടപടി നേരിടാന്‍ തയ്യാറാണെന്ന് ലതിക

Google Oneindia Malayalam News

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ തല മുണ്ഡലം ചെയ്ത് പ്രതിഷേധിച്ച ലതിക സുഭാഷിന്റെ നടപടിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തി. ലതിക സുഭാഷിന് ഏറ്റുമാനൂരിന് പകരം മറ്റൊരു സീറ്റ് നല്‍കാന്‍ തയ്യാറായിരുന്നു. ഏറ്റുമാനൂര്‍ തന്നെ വേണമെന്ന് പറഞ്ഞത് ലതികയാണ്. ഏറ്റുമാനൂര്‍ സീറ്റ് വിട്ട് കിട്ടാന്‍ അഖിലേന്ത്യ നേതൃത്വം ശ്രമിച്ചെന്നും എഐസിസി നേതൃത്വം വിശദീകരിച്ചു.

മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

lathika

എന്നാല്‍ തന്റെ പ്രതിഷേധ നടപടി അച്ചടക്ക ലംഘനമെങ്കില്‍ അച്ചടക്ക നടപടി നേരിടാന്‍ തയ്യാറാണെന്ന് ലതിക സുഭാഷ് അറിയിച്ചു. ലതിക സുഭാഷ് എന്ന വ്യക്തിയെ അല്ല, മഹിള കോണ്‍ഗ്രസ് അധ്യക്ഷയെയാണ് അപമാനിച്ചത്. വൈപ്പിന്‍ എങ്കില്‍ വൈപ്പിന്‍ സ്വീകരിക്കാമെന്ന് കരുതിയിരുന്നെന്നും ലതിക സുഭാഷ് പ്രതികരിച്ചു.

നടി നിത്യ രാജിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

അതേസമയം, മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതിന് ശേഷമാണ് പരസ്യമായി തല മുണ്ഡനം ചെയ്തത്. വനിത കോണ്‍ഗ്രസിന് 20 ശതമാനം പ്രാതിനിധ്യം വേണം എന്നതായിരുന്നു ആവശ്യം. എന്നാല്‍ ഒരു ജില്ലയില്‍ ഒരു വനിതയെ വീതം മത്സരിപ്പിക്കാന്‍ പോലും നേതൃത്വം തയ്യാറായില്ല എന്ന് ആരോപിച്ചാണ് ലതിക സുഭാഷിന്റെ കടുത്ത നടപടി. ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ സ്വതന്ത്രയായി മത്സരിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും ലതിക സുഭാഷ് പറഞ്ഞിരുന്നു.

ഞെട്ടിച്ച് ലതിക സുഭാഷ്... പരസ്യമായി തലമുണ്ഡനം ചെയ്തു, രാജിവച്ചു... പ്രതിഷേധം പുകയുന്നുഞെട്ടിച്ച് ലതിക സുഭാഷ്... പരസ്യമായി തലമുണ്ഡനം ചെയ്തു, രാജിവച്ചു... പ്രതിഷേധം പുകയുന്നു

Recommended Video

cmsvideo
Kerala Polls 2021: Congress releases list of 86 candidates | Oneindia Malayalam

English summary
Congress High Command is dissatisfied with the Protest of Lathika Subhash
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X