ഉമ്മൻചാണ്ടി പുറത്തേക്ക്.. ചെന്നിത്തലയ്ക്കും തിരിച്ചടി; രണ്ടും കൽപ്പിച്ച് ഹൈക്കമാന്റ്.. അവസരം മുല്ലപ്പള്ളിക്ക്
ദില്ലി; 'ഗ്രൂപ്പ് മാനേജർമാരായ' മുതിർന്ന നേതാക്കളുടെ നിർദ്ദേശങ്ങളെല്ലാം പാടെ അവഗണിച്ച് കൊണ്ട് സംസ്ഥാനത്ത് പുതിയ കോൺഗ്രസിനെ വാർത്തെടുക്കാനുള്ള നീക്കത്തിലാണ് ഹൈക്കമാന്റ്. ഇതിന്റെ ആദ്യ പടിയായിട്ടായിരുന്നു കെപിസിസി അധ്യക്ഷനേയും പ്രതിപക്ഷ നേതാവിനേയും ഗ്രൂപ്പ് അതീതമായി നിയമിച്ചത്. ഏറ്റവും ഒടുവിലായി സമാന മാതൃകയിൽ ഡിസിസി അധ്യക്ഷൻമാരേയും പ്രഖ്യാപിച്ചു. ഇനി കെപിസിസി,ഡിസിസി പുന;സംഘടന കൂടി പൂർത്തിയാക്കാൻ ഒരുങ്ങുകയാണ് നേതൃത്വം.
അതിനിടെ മുതിർന്ന നേതാക്കൾക്ക് വീണ്ടും തിരിച്ചടി നൽകി നിർണായക തിരുമാനം കൈക്കൊള്ളാൻ ഒരുങ്ങുകയാണ് ഹൈക്കമാന്റ് എന്നാണ് വിവരം. എഐസിസി പുന;സംഘടനയിൽ ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോർട്ട്. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

5 സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ എഐസിസി പുന;സംഘടന നടത്താനൊരുങ്ങുകയാണ് ദേശീയ നേതൃത്വം. പുന:സംഘടനിയിൽ മുതിർന്ന നേതാവായ ഉമ്മൻചാണ്ടിയെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിർത്താനാണ് തിരുമാനം. നിലവിൽ ആന്ധ്രയയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ് ഉമ്മൻചാണ്ടി. എഴുപത്തിയേഴുകാരനായ ഉമ്മൻചാണ്ടിയെ പ്രായാധിക്യവും അനാരോഗ്യവും ചൂണ്ടിക്കാട്ടി ഒഴിവാക്കിയേക്കുമെന്നാണ് വിവരം.

2016 ൽ സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ഉമ്മൻചാണ്ടി പദവികൾ ഒന്നും ഏറ്റെടുത്തിരുന്നില്ല. തുടർന്ന് 2018 ലായിരുന്നു ഉമ്മൻചാണ്ടിക്ക് ആന്ധ്രപ്രദേശിന്റെ ചുമതല നൽകുന്നത്. ആന്ധ്ര നിയമസഭ തിരഞഅഞെടുപ്പിലും വലിയ മുന്നേറ്റങ്ങൾ കാഴ്ച വെയ്ക്കാൻ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ കോൺഗ്രസിന് സാധിച്ചിരുന്നില്ല.

അതേസമയം ഉമ്മൻചാണ്ടിയെ ദേശീയ പദവിയിൽ നിന്ന് മാറ്റി നിർത്തിയാൽ രമേശ് ചെന്നിത്തലയെ എഐസിസി പുന;സംഘടനയിൽ ഉൾപ്പെടുത്തിയേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്നും മാറ്റി നിർത്തിയ പിന്നാലെ ചെന്നിത്തലയ്ക്ക് പദവികളൊന്നും നൽകിയിരുന്നില്ല. പ്രതിപക്ഷ നേതൃ പദവിയിൽ നിന്നും മാറ്റി നിർത്തിയതിനെതിരെ ഹൈക്കമാന്റിനെ ചെന്നിത്തല അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനായും എംപിയായും ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിച്ച നേതാവാണ് ചെന്നിത്തല.ദേശീയ നേതാക്കളുമായും അടുത്ത ബന്ധം പുലർത്തുന്ന നേതാവ് കൂടിയാണ് അദ്ദേഹം.

ഇതോടെ ചെന്നിത്തലയ്ക്ക് ദേശീയ പദവി നൽകി അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിന്റേയോ ഗോവയുടേയോ ചുമതല നൽകിയേക്കുമെന്നും കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ അത് സംബന്ധിച്ച് സാധ്യകൾക്ക് മങ്ങലേറ്റുവെന്നാണ് വിവരം.ഡിസിസി അധ്യക്ഷ പട്ടികയ്ക്കെതിരെ ചെന്നിത്തല നടത്തിയ പരസ്യ പ്രതികരണങ്ങളാണ് ഹൈക്കമാന്റിന്റ ഇപ്പോഴത്തെ മനംമാറ്റത്തിന് കാരണമെന്നാണ് വിലയിരുത്തൽ.

ചെന്നിത്തലയുടെ പ്രതികരണത്തിൽ നേരത്തേ രാഹുൽ ഗാന്ധി കടുത്ത അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ആലപ്പുഴയിൽ സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാല്‍ നിര്‍ദേശിച്ച ആളെ തള്ളി രമേശ് ചെന്നിത്തലയുടെ നിർദ്ദേശം പ്രകരാം ഡിസിസി അധ്യക്ഷനെ നിയമിച്ചിട്ട് കൂടി ചെന്നിത്തല മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ചതാണ് രാഹുലിനെ ചൊടിപ്പിച്ചതെന്നായിരുന്നു വിവരം. ഇതോടെ ചെന്നിത്തലയെ ദേശീയ നേതൃത്വത്തിലേക്ക് നിയോഗിക്കുന്നതിൽ രാഹുൽ ഗാന്ധി സോണിയ ഗാന്ധിയെ അതൃപ്തി അറിയിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു.

അതേസമയം മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാകും എഐസിസി പുന;സംഘടനയിൽ കേരളത്തിൽ നിന്നും പരിഗണിച്ചേക്കുകയെന്ന സൂചനയും പുറത്തുവരുന്നുണ്ട്. കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. പിന്നീട് ഇദ്ദേഹത്തിന് എന്ത് പദവി നൽകിമെന്ന് ഉറ്റുനോക്കപ്പെട്ടിരുന്നു.

ഡിസിസി പുന;സംഘടനയിൽ താനുമായി കൂടിയാലോചിച്ചില്ലെന്ന് അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചിരുന്നുവെങ്കിലും മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് നിര്‍ണായക സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള മുല്ലപ്പള്ളിയെ വീണ്ടും പരിഗണിക്കാനുള്ള ഹൈക്കമാന്റ് നീക്കം. കേന്ദ്രസഹമന്ത്രി, എഐസിസി ജോയിന്റ് സെക്രട്ടറി, കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ എന്നീ പദവികൾ മുല്ലപ്പള്ളി വഹിച്ചിട്ടുണ്ട്.
Recommended Video
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications