കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ തമ്മിലടി; കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് വിളിപ്പിച്ചു...

  • By Vishnu
Google Oneindia Malayalam News

ദില്ലി: കേരളത്തില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് പോരും സംഘടനാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് ദില്ലിയിലേക്ക് വിളിപ്പിച്ചു. കേരളാ കോണ്‍ഗ്രസുമായുള്ള മുന്നണി ബന്ധത്തില്‍ വിള്ളല്‍ വീണതോടെയാണ് ഹൈക്കമാന്‍ഡ് അടിയന്തര ഇടപെടല്‍ നടത്തുന്നത്.

കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരോടാണ് അടിയന്തരമായി ദില്ലിയിലെത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വ്യാഴാഴ്ചയാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ദേശീയ അധ്യക്ഷ സോണിയാഗാന്ധി, വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, കേരളത്തിന്റെ ചുമതലയുള്ള ഐഐസിസി സെക്രട്ടറിമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും.

വക്കീലന്‍മാരുടെ തറവാട് സ്വത്തല്ല കോടതിയെന്ന് മന്ത്രി ജി സുധാകരന്‍...വക്കീലന്‍മാരുടെ തറവാട് സ്വത്തല്ല കോടതിയെന്ന് മന്ത്രി ജി സുധാകരന്‍...

Sonia gandhi

പാര്‍ട്ടി നേതൃത്വത്തില്‍ പുനസംഘടന വേണമെന്ന് ഐ ഐ ഗ്രൂപ്പുകള്‍ യോഗത്തില്‍ ആവശ്യപ്പെടുമെന്നാണ് വിവരം. ഇക്കാര്യം യോഗം ചര്‍ച്ച ചെയ്യും. അതിലുപരി മുന്നമി ബന്ധം ശക്തിപ്പെടുത്തി യുഡിഎഫിനെയും കോണ്‍ഗ്രസിനെയും ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ട് പോകുന്നതിനായി ശ്രമം വേണമെന്നാണ് ഹൈക്കമാന്‍ഡ് പറയുന്നത്.

ഉടക്കി നില്‍ക്കുന്ന മാണി ഗ്രൂപ്പിനെ അനുനയിപ്പിച്ച് മുന്നണിയില്‍ നിലനിര്‍ത്തണമെന്നാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം. എന്നാല്‍ സംസ്ഥാന നേതാക്കള്‍ ചര്‍ച്ചയ്ക്ക് ശ്രമിച്ചിട്ടും മാണി വിട്ട് നില്‍ക്കുകയാണ്. വിഷയത്തില്‍ സോണിയാഗാന്ധി നേരിട്ടിടപെടണമെന്ന് സുധീരന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടുമെന്നാണ് വിവരം.

പുനസംഘടന സംബന്ധിച്ച് യോഗത്തില്‍ ധാരണകളുണ്ടായേക്കും. തെരഞ്ഞെടുപ്പില്ലാതെ പുനസംഘടന നടത്തുന്നതിന് കോര്‍ കമ്മറ്റിയെ നിയമിക്കുന്നത് സംബന്ധിച്ച് വിവരങ്ങള്‍ ഹൈക്കമാന്‍ഡ് കേരള നേതാക്കളെ അറിയിക്കു. തുടര്‍ ചര്‍ച്ചകള്‍ നേതാക്കളുമായി സംസാരിച്ച ശേഷം മാത്രമേ ഉണ്ടാകു എന്നാണ് വിവരം.

Read More:ഇന്ന് മുതല്‍ ഹെല്‍മറ്റില്ലെങ്കില്‍ പെട്രോളില്ല; കനത്ത പിഴയും ഉപദേശവും...

English summary
The High Command will meet the senior leaders on Thursday to discuss about the issues prevailing in the UDF front.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X