കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കടലിനെ സാക്ഷിയാക്കി കടലിന്റെ മക്കൾക്ക് വാക്ക് കൊടുത്തു', തീരദേശം പിടിക്കാൻ രാഹുലിനെ ഇറക്കി കോൺഗ്രസ്

Google Oneindia Malayalam News

കൊല്ലം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തില്‍ എത്തിയ വയനാട് എംപി രാഹുല്‍ ഗാന്ധി കൊല്ലത്ത് തീരദേശത്ത് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ഏറെ നേരമാണ് ചിലവഴിച്ചത്. ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശത്ത് കോണ്‍ഗ്രസ് വലിയ പ്രാധാന്യമാണ് കൊടുക്കുന്നത്.

കൊല്ലത്ത് എത്തിയ രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം മീന്‍പിടിക്കാനായി കടലില്‍ പോവുകയും ചെയ്തു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അടക്കമുളളവര്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. കെസി വേണുഗോപാലിന്റെ കുറിപ്പ് വായിക്കാം:

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി

സഹോദരന്മാര്‍ക്കൊപ്പം കടലില്‍

സഹോദരന്മാര്‍ക്കൊപ്പം കടലില്‍

കെസി വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പ്: '' ഇന്ന് രാവിലെ ഞാന്‍ എന്റെ സഹോദരന്മാര്‍ക്കൊപ്പം കടലില്‍ പോയി. തീരത്ത് നിന്ന് ബോട്ടെടുത്ത നിമിഷം മുതല്‍ തിരിച്ചെത്തും വരെ എന്റെ സഹോദരന്മാര്‍ പോരാടുകയായിരുന്നു. വലിയ വെല്ലുവിളികള്‍ നേരിട്ടാണ് അവര്‍ മത്സ്യബന്ധനം നടത്തുന്നത്. അവര്‍ കടലിനോട് പോരാടുന്നു, സ്വന്തം വലകള്‍ വാങ്ങുന്നു, എന്നാല്‍ ലാഭം കിട്ടുന്നത് മറ്റാര്‍ക്കോ ആണ്. അവരുടെ അധ്വാനത്തിനുളള പ്രതിഫലം ലഭിക്കുന്നില്ല''.

ഒരു ജനതയോടുള്ള ആദരവും ആത്മാര്‍ത്ഥതയും

ഒരു ജനതയോടുള്ള ആദരവും ആത്മാര്‍ത്ഥതയും

''മത്സ്യത്തൊഴിലാളികളുടെ ജീവിതം നശിപ്പിക്കുന്നതിനായി ട്രോളര്‍ വാങ്ങാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. പലപ്പോഴും മത്സ്യം കഴിക്കുമ്പോള്‍ അതിനുപിറകിലുളള കഠിനാധ്വാനത്തെ കുറിച്ച് നമുക്ക് ചിന്തിക്കാന്‍ സാധിക്കില്ല. എന്നാലിപ്പോള്‍ എനിക്കത് മനസ്സിലാകുന്നുണ്ട്. നിങ്ങള്‍ ചെയ്യുന്നത് എന്താണെന്ന് ഞാന്‍ മനസ്സിലാക്കുന്നു, അതിനെ ബഹുമാനിക്കുന്നു. നിങ്ങള്‍ എന്തുചെയ്യുന്നുവോ അതിനെ ആരാധിക്കുന്നു.'' രാഹുല്‍ഗാന്ധിയുടെ വാക്കുകളില്‍ ഒരു ജനതയോടുള്ള ആദരവും ആത്മാര്‍ത്ഥതയും നിറഞ്ഞുതുളുമ്പുന്നു.

"കേരളത്തിന്റെ സ്വന്തം സൈന്യം"

കടലിന്റെ മക്കളെ കാണാനും കേള്‍ക്കാനും അവരുടെ ജീവിത പ്രശ്‌നങ്ങള്‍ തൊട്ടറിയാനുമാണ് ഇന്ന് പുലർച്ചെ തന്നെ രാഹുല്‍ഗാന്ധി കൊല്ലത്തെ തീരപ്രദേശത്ത് എത്തിയത്. അവര്‍ക്കൊപ്പം ബോട്ടില്‍ കടലിലേക്ക് പോയി, അവരിലൊരാളായി വലയെറിഞ്ഞു. നാടാകെ പ്രളയം വിഴുങ്ങിയ നാളുകളിൽ, സ്വന്തം ജീവിതം പോലും വകവെക്കാതെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ "കേരളത്തിന്റെ സ്വന്തം സൈന്യ" മായിരുന്നു അവർ.

 കടലോരത്തിന് സമാശ്വാസവും പ്രതീക്ഷയും

കടലോരത്തിന് സമാശ്വാസവും പ്രതീക്ഷയും

ഓഖിയും കടൽക്ഷോഭവും കശക്കിയെറിഞ്ഞ് മുഴുപ്പട്ടിണിയിലും അരപ്പട്ടിണിയിലും കഴിയുന്ന ആ ജനതയെ വഞ്ചിച്ചാണ് അമേരിക്കൻ കമ്പനിക്ക് 5000 കോടിയുടെ ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള അനുമതി സർക്കാർ നൽകിയത്. സർക്കാറിന്റെ കടൽക്കൊള്ളയിൽ ഞെട്ടി നിൽക്കുന്ന കടലോരത്തിന് സമാശ്വാസവും പ്രതീക്ഷയുമാണ് രാഹുൽ ഗാന്ധിയുടെ വരവ്. മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടി പ്രകടന പത്രികയില്‍ സവിശേഷമായ ഉറപ്പുകള്‍ ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം വാക്കു നല്‍കുന്നു.

ആ വാക്കുകള്‍ ഒരിക്കലും പാഴാകില്ല

ആ വാക്കുകള്‍ ഒരിക്കലും പാഴാകില്ല

കൈവീശിയും അഭിവാദ്യം ചെയ്തും കടന്നുപോകേണ്ടവരല്ല, ജനങ്ങളിലേക്ക് ഇറങ്ങേണ്ടവരാണ് പൊതുപ്രവര്‍ത്തകരെന്ന് ഓരോ ഇടങ്ങളിലും സ്വന്തം പ്രവര്‍ത്തികൊണ്ട് തെളിയിക്കുകയാണ് രാഹുല്‍ഗാന്ധി. കേരളത്തിലെ ഒമ്പത് തീരദേശ ജില്ലകളില്‍ അധിവസിക്കുന്ന ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ മനസ്സുനിറച്ചാണ് രാഹുല്‍ കൊല്ലത്തു നിന്ന് മടങ്ങുന്നത്. ഹൃദയത്തിൽ നിന്നുള്ള ആ വാക്കുകള്‍ ഒരിക്കലും പാഴാകില്ല''.

സങ്കടവും സന്തോഷവും തൊട്ടറിഞ്ഞു

സങ്കടവും സന്തോഷവും തൊട്ടറിഞ്ഞു

രാഹുൽ ഗാന്ധിയുടെ കൊല്ലം സന്ദർശനത്തെ കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കുറിപ്പ്: '' രാജ്യത്തെ മത്സ്യത്തൊഴിലാളികളുടെ ശബ്ദം പാർലമെന്റിലും മുഖ്യധാര രാഷ്ട്രീയ ചർച്ചകളിലും മുഴങ്ങി കേട്ടത് കോൺഗ്രസിലൂടെയായിരുന്നു. ഇതിന്റെ തുടർച്ചയായി രാഹുൽ ഗാന്ധി തീരത്ത് മാത്രമല്ല ഇന്ന് കടലിലും മത്സ്യത്തൊഴിലാളി സഹോദരങ്ങൾക്കൊപ്പം പോയി. അവരുടെ സങ്കടവും സന്തോഷവും തൊട്ടറിഞ്ഞു. അവരുടെ മക്കളെക്കുറിച്ചും അവരുടെ ഭാവിയെക്കുറിച്ചും ഈ നേതാവ് ചോദിച്ചു.

സ്നേഹത്തിന്റെ കരസ്പർശം

സ്നേഹത്തിന്റെ കരസ്പർശം

മത്സ്യത്തൊഴിലാളികൾ ആശങ്കകൾ അടുത്തിരുന്ന് പങ്ക് വെച്ചു. ബോട്ടിൽ മത്സ്യബന്ധനത്തിന് അവരോടൊപ്പം കൂടി. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ എന്തൊക്കെയാണെന്ന് യു.ഡി.എഫിനോട് തുറന്നു പറയാൻ അഭ്യർത്ഥിച്ചു. കേരളത്തിന്റെ സ്വന്തം സൈന്യത്തിനായി
പ്രകടന പത്രികയിൽ എഴുതിച്ചേർക്കുന്നത് നടപ്പിലാക്കുമെന്ന് കടലിനെ സാക്ഷിയാക്കി അദ്ദേഹം കടലിന്റെ മക്കൾക്ക് ഉറപ്പ് കൊടുത്തു. മത്സ്യത്തൊഴിലാളി സമൂഹത്തിനൊപ്പം യു.ഡി.എഫ് ഒപ്പമുണ്ടെന്ന വാക്കാണിത്. സ്നേഹത്തിന്റെ കരസ്പർശമാണ്''.

നടി മാധുരി ബ്രഗാന്‍സയുടെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
രാഹുലിന്റെ കടൽ യാത്ര, ചിലവിട്ടത് മണിക്കൂറുകൾ | Oneindia Malayalam

English summary
Congress hope to boost votes in coastal Kerala through Rahul Gandhi's visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X