Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐ ഗ്രൂപ്പിന് അമര്‍ഷം; തിരുവഞ്ചൂര്‍ പുറത്തേക്ക്?

thiruvanchoor
കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി പി എമ്മിനെ ബാധിച്ചിരുന്ന ശനി ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെയും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും പിടികൂടിയതായി സൂചന. ടി പി വധക്കേസിലെ 20 പ്രതികളെ കോടതി വെറുതെ വിട്ടതോടെയാണ് സ്വന്തം പാര്‍ട്ടിയില്‍നിന്ന് തന്നെ തിരുവഞ്ചൂരിന് പണി കിട്ടിത്തുടങ്ങിയത്.

കോഴിക്കോട് ജില്ലാ കമ്മിറ്റിയിലെ ആ ഗ്രൂപ്പ് നേതാക്കളാണ് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുന്നത്. മന്ത്രി എന്ന നിലയിലല്ല, ഗ്രൂപ്പ് നേതാവിനെപ്പോലെയാണ് തിരുവഞ്ചൂരിന്റെ ശരീരഭാഷ എന്നും കുറ്റപ്പെടുത്തലുണ്ട്. ഐ ഗ്രൂപ്പ് നേതാവ് ഐ മൂസയാണ് തിരുവഞ്ചൂരിനെതിരെ കടുത്ത വിമര്‍ശനവുമായി വാര്‍ത്താ സമ്മേളനം നടത്തിയത്. രാജിവെക്കണോ എന്ന കാര്യം തിരുവഞ്ചൂര്‍ സ്വയം പരിശോധിക്കട്ടെ എന്നാണ് പുറത്തുപറയുന്നതെങ്കിലും ഐ ഗ്രൂപ്പ് നേതാക്കളുടെ മനസിലിരുപ്പ് വേറെയാണ്.

സോളാര്‍ വിവാദത്തില്‍ നിന്നും അല്‍പമൊന്ന് ആശ്വാസം കൊള്ളുന്ന മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അടുത്ത തലവേദനയാകുമോ ടി പി വധക്കേസ് എന്നാണ് കേരളം ഉറ്റുനോക്കുന്നത്. ടി പി വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഐ ഗ്രൂപ്പ് നേതാവായിരുന്നു എന്ന തിരുവഞ്ചൂരിന്റെ പരാമര്‍ശമാണ് ഐ ഗ്രൂപ്പ് നേതാക്കളെ ചൊടിപ്പിച്ചത്.

സാക്ഷികള്‍ക്ക് ഭയമില്ലാതെ മൊഴി നല്‍കാനുള്ള സാഹചര്യം ഒരുക്കിയില്ല എന്നാണ് പോലീസിനും പോലീസ് മന്ത്രിക്കും നേരെ ഐ ഗ്രൂപ്പ് ഉയര്‍ത്തുന്ന ആരോപണം. കേന്ദ്ര ആഭ്യന്തര മന്ത്രിയായ മുല്ലപ്പള്ളി രാമചന്ദ്രനെതിരെയും ഐ ഗ്രൂപ്പ് നേതാക്കള്‍ പ്രസ്താവന നടത്തി. മുല്ലപ്പള്ളി ഗ്രൂപ്പ് മാറി എന്നുവരെ ആരോപിക്കുന്നവരുണ്ട്.

അതേസമയം ഐ ഗ്രൂപ്പിന്റെ അഭിപ്രായം കോഴിക്കോട് ഡി സി സി യുടെ അഭിപ്രായമല്ലെന്ന വിശദീകരണവുമായി കെ സി അബു രംഗത്തുവന്നു. പരസ്യ പ്രസ്താവന നടത്തിയ ഐ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നേതൃത്വത്തെ സമീപിക്കാനുള്ള നീക്കത്തിലാണ് അബു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+