സരിതയല്ല, റുക്സാനയും സൂര്യയും ആണ് താരങ്ങള്‍
കൊച്ചി: കേരളത്തിന്റെ ഭരണ സിരാകേന്ദ്രത്തെ അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയില്‍ നിര്‍ത്തിയ ആളായിരുന്നു സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍. തനിക്കറിയാവുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ കേരളം താങ്ങില്ലെന്ന് പറഞ്ഞ ആളാണ് സരിത. കേരള മന്ത്രിസഭയെ പോലും താഴെയിറക്കാനാകുമെന്ന് സരിതക്ക് വിശ്വാസമുണ്ടായിരുന്നത്രെ.
എന്നാല്‍ ഇപ്പോള്‍ സരിതക്ക് പഴയതുപോലെ ഡിമാന്റ് ഇല്ല. കൊച്ചിയില്‍ അനാശാസ്യത്തിന് ക്ഷണിച്ച്, അതിന്റെ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയത് ഭീഷണിപ്പെടുത്തി പണം തട്ടുന്ന റുക്സാനയും സൂര്യയും ആണ് ഇപ്പോഴത്തെ കേരള രാഷ്ട്രീയത്തിലെ താരങ്ങളെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി കാത്തിരിക്കുന്ന മന്ത്രിസഭ പുന:സംഘടന പോലും റുക്സാനയുടേയും സൂര്യയുടേയും വീഡിയോ ടേപ്പുകളില്‍ കുരുങ്ങിയേക്കും.

സംസ്ഥാന ചില പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ഇവരുടെ വീഡിയോ ക്യാമറക്കുള്ളില് കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം. ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പേര് പലപ്പോഴായി പുറത്ത് കേള്‍ക്കുകയും ചെയ്തു. എന്തായാലും ദൃശ്യങ്ങള്‍ മുഴുവന്‍ പോലീസിന്റെ കയ്യിലുണ്ട്. പോലീസ് വകുപ്പ് ഭരിക്കുന്നത് ഐ ഗ്രൂപ്പിന്റെ സാരഥിയായ രമേശ് ചെന്നിത്തലയായണല്ലോ.
മന്ത്രിസഭ പുന:സംഘടനയെ ഏറ്റവും എതിര്‍ക്കുന്നത് ഐ ഗ്രൂപ്പ് ആണ്. ലോകസഭ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ പിന്‍ബലത്തില്‍ എതിര്‍പ്പുകളെ അവഗണിച്ച് മുഖ്യമന്ത്രി പുന:സംഘടനയുമായി മുന്നോട്ട് പോകുമ്പോള്‍ റുക്സാനയുടെ വീഡിയോ ടേപ്പുകള്‍ കൊണ്ടാണത്രെ ഐ ഗ്രൂപ്പ് പ്രതിരോധിക്കുന്നത്.
എ ഗ്രൂപ്പിലെ ചില പ്രമുഖര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. സംഭവം വിവാദമായതോടെ നാണക്കേട് കൊണ്ട് പലരും പരാതി നല്കാന് പോലും തയ്യാറായിട്ടില്ല. ചില സിനിമ താരങ്ങളും പ്രമുഖ ജ്വല്ലറി ഉടമയും ഒക്കെ റുക്സാനയുടേയും സൂര്യയുടേയുംതട്ടിപ്പില് കുടുങ്ങിയിട്ടുണ്ട്.
-
മീന പണം എറിഞ്ഞ് പണം കൊയ്യുന്നു; 10 കോടി 100 കോടിയാക്കിയ ബുദ്ധി, വീട് വില്‍പ്പന ചര്‍ച്ച -
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ












Click it and Unblock the Notifications