കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിള്ളയുടെ ഭീഷണി വിനായായി, ഗണേഷ് മന്ത്രിയാകില്ല

  • By Meera Balan
Google Oneindia Malayalam News

Ganesh Kumar
തിരുവനന്തപുരം: കെബി ഗണേഷ് കുമാര്‍ മന്ത്രിയാകാനുള്ള സാധ്യത മങ്ങുന്നു. ബാലകൃഷ്ണപിള്ളയുടെ ഭീഷണിയ്ക്ക് വഴങ്ങേണ്ടെന്ന യുഡിഎഫ് നേതാക്കളുടെ പൊതു വികാരമാണ് ഗണേഷിന്റെ മടങ്ങി വരവിന് തടസമാകുന്നത്. മന്ത്രിസഭയില്‍ കാര്യമായ അഴിച്ചു പണി ഉണ്ടാകില്ലെന്നും നേരിയ മാറ്റം മാത്രമേ ഉണ്ടാവുകയുള്ളൂ എന്നുമാണ് സൂചന. ബാലകൃഷ്ണപിള്ള അവകാശപ്പെടുന്നത് പോലെ തന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് അദ്ദേഹത്തിന്റെ പക്കലില്ലെന്ന് സരിത എസ് നായരും പ്രതികരിച്ചിരുന്നു. ഇതോടെ പിള്ളയുടെ ഭീഷണി ഇനി യുഡിഎഫില്‍ വിലപ്പോകില്ലെന്നായി

പിളളയുടെ ഭീഷണിയ്ക്ക് വഴങ്ങേണ്ടെന്ന നിലപാട് തന്നെയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സ്വീകീരിച്ചിരിയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ഗണേഷിന് മന്ത്രിസഭയിലേക്ക് മടക്കികൊണ്ടു വരണമെന്ന് ഉമ്മന്‍ ചാണ്ടി ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഐ ഗ്രൂപ്പിന് ഇതിനോട് താത്പര്യമില്ലായിരുന്നു.

പ്രധാന വകുപ്പികളെല്ലാം കൈവശമുള്ള ഐ ഗ്രൂപ്പിന് ഗണേഷ് വരുന്നത് രിരിച്ചടിയാകും. കാരണം ഗണേഷ് എത്തിയാല്‍ തെറിയ്ക്കുന്നത് ഒരു ഐ ഗ്രൂപ്പ് മന്ത്രിയുടെ കസേരയാകും.. ഗണേഷ് മന്ത്രിസ്ഥാനത്ത് നിന്ന് രാജി വച്ചതിന് ശേഷമാണ് രമേശ് ചെന്നിത്തല മന്ത്രിസ്ഥാനത്തെത്തിയെന്നതും പുനസംഘ
ടനയില്‍ ഗണേഷിന് പിന്തള്ളാന്‍ ഐ ഗ്രൂപ്പിനെ പ്രേരിപ്പിയ്ക്കുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോണ്‍ഗ്രസിന്റെ സ്ഥിതിഗതികളില്‍ കാര്യമായ മാറ്റമുണ്ടായി. ഗണേഷ് എത്തിയിട്ട് പ്രത്യേകിച്ച് ഗുണമില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. ചുരുക്കത്തില്‍ പിള്ളയുടെ ഭീഷണിയാണ് യുഡിഎഫിനുള്ളില്‍ ഗണേഷിന്റെ മടങ്ങി വരവിവ് വിരുദ്ധമായ നിലപാടുണ്ടാക്കിയത്. സരിതയുടെ രഹസ്യമൊഴിയില്‍ പലരുടേയും പേരുണ്ടെന്നും മന്ത്രിസഭ തന്നെ തകരുമെന്നുമായിരുന്നു പിള്ളയുടെ ഭീഷണിയുടെ ധ്വനി.

ഇനി പിള്ള പറയുന്ന കത്ത് പുറത്ത് വന്നാലും നേരിടാമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ആര്‍എസ്പി കൂടി മുന്നണിയിലെത്തിയതോടെ യുഡിഎഫിന്റെ നില മെച്ചപ്പെട്ടു. ഇനി ഗണേഷ് കുമാര്‍ എംഎല്‍എ സ്ഥാനം രാജി വച്ചാല്‍ പോലും കോണ്‍ഗ്രസ് നേരിടാന്‍ തയ്യാറാണ്.

English summary
Congress I gorup upset over the cabinet reshuffle plan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X