കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിൽ കോൺഗ്രസിന്റെ നേട്ടം എന്ത്? സഹായിച്ചത് ശരദ് പവാർ

Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്ര, ഹരിയാണ നിയമസഭകളിലേയും വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പിലേയും ഫലം പുറത്തുവരുമ്പോള്‍ കാണാന്‍ കഴിയുന്നത് ദേശീയ രാഷ്ട്രീയത്തിലെ പുതിയ ട്രെൻഡുകളാണ്. ബിജെപിയുടെ പ്രകടനത്തെ കാര്യമായി ബാധിച്ചില്ലെങ്കിലും കോൺഗ്രസ്സിനും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചു.

രണ്ട് ലോക്സഭാ സീറ്റുകളിലും നിരവധി നിയമസഭാ സീറ്റുകളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിൽ കോൺഗ്രസ് തകർന്നടിഞ്ഞിരുന്നു. ഹരിയാണയിൽ സർക്കാർ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ കോൺഗ്രസ്

മഹാരാഷ്ട്ര

മഹാരാഷ്ട്ര

എക്സിറ്റ് പോളുകളിലെല്ലാം ബിജെപി സഖ്യത്തിന് വലിയ മുന്നേറ്റം പ്രവചിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 48 മണ്ഡ‍ലങ്ങളില്‍ 41 ലും എന്‍ഡിഎയായിരുന്നു മഹാരാഷ്ട്രയില്‍ വിജയിയിച്ചത് (ബിജെപി-23, ശിവസേന -18). മറുവശത്ത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരുന്നു കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്. യുപിഎ സഖ്യത്തില്‍ എന്‍സിപി നാല് സീറ്റില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് കേവലം ഒരു സീറ്റില്‍ മാത്രമായിരുന്നു വിജയിക്കാന്‍ കഴിഞ്ഞത്.

ബിജെപിയുടെ പ്രതീക്ഷ

ബിജെപിയുടെ പ്രതീക്ഷ

ലോക്സഭാ തിരഞ്ഞെടുപ്പില്‍ നടത്തിയതിനേക്കാള്‍ വലിയ മുന്നേറ്റം മഹാരാഷ്ട്രയില്‍ എന്‍ഡിഎ നടത്തുമെന്നായിരുന്നു ഏവരും കരുതിയിരുന്നത്. കേവല ഭൂരിപക്ഷമായ 144 സീറ്റില്‍ ഒറ്റക്ക് വിജയിച്ച് കയറാമെന്ന കണക്ക് കൂട്ടലായിരുന്നു ബിജെപി.

പവാറിന്‍റെ പ്രവര്‍ത്തനം

പവാറിന്‍റെ പ്രവര്‍ത്തനം

നയിക്കാന്‍ ശക്തനായ ഒരു നേതാവ് പോലും ഇല്ലാതിരുന്ന യുപിഎ സഖ്യം പ്രചാരണത്തില്‍ അല്‍പമെങ്കിലും പിടിച്ചു നിന്നത് ശരദ് പവാറിന്‍റെ പ്രവര്‍ത്തനത്തിലൂടെയായിരുന്നു. രണ്ട് തവണ മാത്രമായിരുന്നു രാഹുല്‍ ഗാന്ധി മഹാരാഷ്ട്രയില്‍ പ്രചാരണത്തിന്‍ എത്തിയത്. തനിച്ച് മത്സരിച്ച 2014 ല്‍ 122 സീറ്റില്‍ വിജയിച്ച ബിജെപിക്ക് ഇതുവരെ മുന്നിട്ട് നില്‍ക്കുന്നത് 102 സീറ്റില്‍ മാത്രമാണ്. കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്തമായി 20 സീറ്റുകളുടെ കുറവാണ് ഇപ്പോള്‍ ഉണ്ടായിരക്കുന്നത്.

ശിവസേനക്കും തിരിച്ചടി

ശിവസേനക്കും തിരിച്ചടി

എന്‍ഡിഎ സഖ്യത്തില്‍ ശിവസേനക്കും തിരിച്ചടിയേറ്റിട്ടുണ്ട്. 2016 ല്‍ 63 സീറ്റില്‍ വിജയിച്ച ശിവസേന ഇപ്പോള്‍ 56 സീറ്റില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്. യുപിഎ സഖ്യത്തില്‍ എന്‍സിപിയാണ് ഏറ്റവും വലിയ മുന്നേറ്റം ഉണ്ടാക്കിയിരിക്കുന്നത്. 2016 സീറ്റില്‍ 41 സീറ്റില്‍ മാത്രം വിജയിച്ച എന്‍സിപിയിപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത് 54 സീറ്റുകളിലാണ്. 13 സീറ്റുകളുടെ വര്‍ധനവ്.

കോണ്‍ഗ്രസിനും

കോണ്‍ഗ്രസിനും

കോണ്‍ഗ്രസിനും ഇത്തവണ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 42 സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസ് ഇപ്പോള്‍ 44 സീറ്റില്‍ ലീഡ് ചെയ്യുകയാണ്. എങ്കിലും ബിജെപി മഹാരാഷ്ട്രയില്‍ അധികാരത്തില്‍ തുടരുമെന്ന് വ്യക്തമാണ്.

 വിശ്വാസികൾക്കൊപ്പം നിന്നു; പക്ഷേ വോട്ടായില്ല, ബിജെപിയില്‍ നിന്ന് വോട്ടുകൾ വന്നില്ലെന്ന് ശങ്കർ റൈ! വിശ്വാസികൾക്കൊപ്പം നിന്നു; പക്ഷേ വോട്ടായില്ല, ബിജെപിയില്‍ നിന്ന് വോട്ടുകൾ വന്നില്ലെന്ന് ശങ്കർ റൈ!

 തമ്മിലടിയുണ്ടായില്ല, ഒറ്റക്കെട്ടായ പ്രവര്‍ത്തനം; ഷാനിമോളുടെ വിജയത്തിന് പിന്നിലെ ഘടകങ്ങള്‍ ഇങ്ങനെ തമ്മിലടിയുണ്ടായില്ല, ഒറ്റക്കെട്ടായ പ്രവര്‍ത്തനം; ഷാനിമോളുടെ വിജയത്തിന് പിന്നിലെ ഘടകങ്ങള്‍ ഇങ്ങനെ

English summary
The strong return of Congress alliance at the national level
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X