കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാറില്‍ കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത, മുല്ലപ്പള്ളിയും ചെന്നിത്തലയും രണ്ട് തട്ടില്‍, അന്വേഷണത്തില്‍ യോജിപ്പില്ല

Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം വേണമോയെന്ന കാര്യത്തില്‍ യോജിപ്പില്ലെത്താനാവാതെ കോണ്‍ഗ്രസ്. സോളാറില്‍ പരാതിക്കാരിയുടെ കത്തില്‍ ഗണേഷ് കുമാര്‍ ഇടപെട്ടെന്നാണ് വെളിപ്പെടുത്തല്‍. ഉമ്മന്‍ചാണ്ടിയുടെ പേര് എഴുതിചേര്‍ത്തെന്നാണ് പറയുന്നത്. എന്നാല്‍ അന്വേഷണം ആവശ്യപ്പെടുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനെ മുല്ലപ്പള്ളി രാമചന്ദ്രന്‍ തള്ളി. രണ്ട് എംഎല്‍എമാരുടെ പങ്കിനെ കുറിച്ചും അന്വേഷിക്കണമെന്നും, സമഗ്രമായ അന്വേഷണമാണ് വേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.

1

സോളാറിലേക്ക് വീണ്ടും കാര്യങ്ങള്‍ പോയാല്‍, അത് ഉമ്മന്‍ ചാണ്ടിയെ വീണ്ടും കരുത്തനാക്കുമെന്ന് ചെന്നിത്തലയ്ക്കറിയാം. അത് ഉമ്മന്‍ ചാണ്ടിയെ വീണ്ടും തിരിച്ചു കൊണ്ടുവരുന്നതിലേക്കും നയിക്കും. ഇത് തിരിച്ചടിയാവുക ചെന്നിത്തലയ്ക്കാണ്. എന്നാല്‍ സോളാര്‍ കേസില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കാനാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ശ്രമിക്കുന്നത്. പക്ഷേ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ അദ്ദേഹം നേരിടുന്നതിനാല്‍ അന്വേഷണത്തില്‍ ഉറച്ച് നില്‍ക്കാന്‍ മുല്ലപ്പള്ളിക്കാവില്ല. അതേസമയം ഇത്രയും വലിയൊരു രാഷ്ട്രീയ വിഷയം വിട്ടുകളയുന്നതിലുള്ള എതിര്‍പ്പും കോണ്‍ഗ്രസില്‍ ഇപ്പോഴുണ്ട്.

സോളാര്‍ പരാതിക്കാരിയുടെ കത്തില്‍ ഗണേഷ് കുമാര്‍ ഇടപെട്ട് ഉമ്മന്‍ ചാണ്ടിയുടെ പേര് എഴുതി ചേര്‍ത്തെന്ന് വെളിപ്പെടുത്തിയത് മനോജ് കുമാറാണ്. രഹസ്യമൊഴി രേഖപ്പെടുത്തുന്നത് അടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍ പുറത്തുവന്നത്. അതേസമയം മനോജ് കുമാറിനെ പരാതിക്കാരി തള്ളി. ഉമ്മന്‍ ചാണ്ടിക്കെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് പരാതിക്കാരി പറഞ്ഞത്. സോളാര്‍ കേസിലെ രാഷ്ട്രീയ ഗൂഢാലോചനയിലെ കാണപ്പുറങ്ങളുടെ മുഖംമൂടി അഴിഞ്ഞു വീഴുകയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം ക്രൂരമായ വേട്ടയാടലാണ് ഉമ്മന്‍ ചാണ്ടി നേരിട്ടതെന്നും, വെളിപ്പെടുത്തലില്‍ സമഗ്രമായ അന്വേഷണം വേണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. വാഗ്ദാനങ്ങളൊന്നും പാലിക്കാതെ പോയ നാല് വര്‍ഷത്തെ ഭരണമാണ് കടന്നുപോയത്. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി കുളിച്ചിരിക്കുകയാണ്. എല്ലാ അഴിമതിയുടെയും പ്രഭവ കേന്ദ്രം പിണറായി വിജയനാണ്. മുഖ്യമന്ത്രി ലൂയി പതിനാലാമന്റെ മനോഭാവമാണ്. കോടിയേരി ബാലകൃഷ്ണനെ രാജിവെപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തിയ കേന്ദ്ര നേതൃത്വം മുഖ്യമന്ത്രിയെ സംരക്ഷിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Recommended Video

cmsvideo
Saritha S Nair settles 16 cases of 31 by giving money | Oneindia Malayalam

English summary
congress in confusion over solar case new revelation, may not stick to investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X