Get Updates
Get notified of breaking news, exclusive insights, and must-see stories!

കലങ്ങി മറിഞ്ഞ് എറണാ‘കുളം’; വിശ്വസ്തരെയും വാക്ക് കൊടുത്തവരെയും എവിടെ നിർത്തും?

യുഡിഎഫിന്റെ ശക്തികേ​ന്ദ്രമായ എറണാകുളത്ത് കോൺഗ്രസ് സ്ഥാനാർഥി നിർണയം നേതൃത്വത്തിന് കടുത്ത വെല്ലുവിളി തീർക്കുകയാണ്. ജില്ലയിലെ നാലു മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിലെ പ്രതിസന് ഇനിയും പരിഹരിക്കപ്പെട്ടില്ല. കൊച്ചി, വൈപ്പിന്‍, തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍ മണ്ഡലങ്ങളിലാണ് സ്ഥാനാർഥി നിര്‍ണയം നീളുന്നത്.

വിശ്വസ്തരെയും മത്സരിപ്പിക്കാമെന്ന് വാക്ക് കൊടുത്തവരെയും എവിടെ ഉൾക്കൊള്ളിക്കുമെന്നതും പാര്‍ട്ടി വിഭാഗങ്ങളിൽ നിന്നുള്ള സമ്മര്‍ദ്ദവും സാമുദായിക സന്തുലനവുമൊക്കെയാണ് സ്ഥാനാര്‍ഥി നിര്‍ണയം സങ്കീര്‍ണ്ണമാക്കുന്നത്. അതിനിടെ കൊച്ചി മണ്ഡലത്തിലെ സ്ഥാനാർഥിത്വത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ പുകയുന്ന ആഭ്യന്തര തർക്കങ്ങൾ മറനീക്കി പുറത്തുവരികയും ചെയ്തു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റേയും കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിന്റേയും പേരിൽ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും പ്രത്യക്ഷപ്പെട്ടതോടെ നേതൃത്വവും പ്രതിസന്ധിയിലായി.

'നെപ്പോ കിഡ്' അല്ല, പാർട്ടിയിൽ തലമുറമാറ്റം നേരത്തേ തുടങ്ങിയത്- അപു ജോൺ ജോസഫ്

തന്റെ വിശ്വസ്തനായ ഷിയാസിനെ കൊച്ചിയിൽ മത്സരിപ്പിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആഗ്രഹം. എന്നാൽ, നേരത്തെ കൊച്ചി മേയർ സ്ഥാനത്തിൽനിന്ന് തഴയപ്പെട്ടതിൽ ഡിസിസി നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ദീപ്തിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്ന വാഗ്ദാനം നിലനിൽക്കുന്നുമുണ്ട്. ദീപ്തിക്ക് കൊച്ചി സീറ്റ് നൽകണമെന്നാണ് കെ.സി. വേണുഗോപാലിന്റെ നിലപാട്. ദീപ്തിയാണോ ഷിയാസാണോ സ്ഥാനാർഥി എന്ന പ്രഖ്യാപനം ഉണ്ടാകുന്നതിന് മുമ്പ് തന്നെ ദീപ്തിയുടെ പേരിൽ പോസ്റ്ററുകൾ അടിച്ച് പ്രവർത്തകർ പ്രചരണം ആരംഭിക്കുകയും ചെയ്തു. 'സർവ്വം ദീപ്തം' എന്ന ടാഗ് ലൈനോട് ആണ് പോസ്റ്റർ തയ്യാറാക്കിയത്. അതേസമയം യൂത്ത് കോൺഗ്രസ് പനമ്പള്ളി നഗർ യൂണിറ്റ് വിവിധയിടങ്ങളിൽ ഷിയാസിനുവേണ്ടിയുള്ള ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ചു.

Congress

കൊച്ചി കോർപറേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മേയർ സ്ഥാനാർഥിയായി ദീപ്തി മേരി വർഗീസിനെ ഉയർത്തിക്കാണിച്ചായിരുന്നു കോൺഗ്രസിന്റെ പ്രചാരണം. എന്നാൽ മേയർ സ്ഥാനത്ത് നിന്ന് തഴഞ്ഞതിനെ തുടർന്ന് അതൃപ്തി രേഖപ്പെടുത്തി ദീപ്തി പരസ്യമായി രംഗത്തെത്തിയത് പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. കെ.സി. വേണുഗോപാലടക്കം ദീപ്തിയെ നേരിട്ട് വിളിച്ച് നിയമസഭയിലേക്ക് പരിഗണിക്കുമെന്ന ഉറപ്പ് നൽകിയതായി അന്ന് വാർത്തകളുണ്ടായിരുന്നു.

ഇത്തവണ തൃക്കാക്കരയിലേക്ക് ദീപ്തിയുടെ പേര് ആദ്യം ഉയർന്നുവന്നിരുന്നു. എന്നാൽ, സിറ്റിങ് എം.എൽ.എമാർ മത്സരിക്കുമെന്ന തീരുമാനം വന്നതോടെ ആ സാധ്യത മങ്ങി. ഇത്തവണയും ദീപ്തിയെ തഴയുകയാണെങ്കിൽ എറണാകുളത്ത് ഒരു വിഭാഗം പാർട്ടി പ്രവർത്തകരുടെ വമ്പൻ പ്രതിഷേധത്തിനായിരിക്കും അത് വഴിവെക്കുക. സ്ഥാനാർഥി പ്രഖ്യാപനം നീണ്ടുപോകുന്നത് പ്രവർത്തകർക്കിടയിൽ വലിയ അമർഷമാണ് ഉയരുന്നത്. രണ്ടുപേരിൽ ആരെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചാലും മറു വിഭാഗത്തിൽനിന്ന് ഉണ്ടാകാനിടയുള്ള ശക്തമായ പ്രതിഷേധം എങ്ങനെ നേരിടും എന്നതാണ് കോൺഗ്രസ് നേതൃത്വം ഇപ്പോൾ നേരിടുന്ന വെല്ലുവിളി.

കുട്ടനാട്ടിൽ കരച്ചിൽ, പുനലൂരിൽ തമ്മിലടി, ചെങ്ങന്നൂരിൽ പരാതി- സമാധാനമില്ലാതെ കോൺഗ്രസ്
കുട്ടനാട്ടിൽ കരച്ചിൽ, പുനലൂരിൽ തമ്മിലടി, ചെങ്ങന്നൂരിൽ പരാതി- സമാധാനമില്ലാതെ കോൺഗ്രസ്

'പാർട്ടി പോസിറ്റീവായി പറഞ്ഞതുകൊണ്ട് മുന്നൊരുക്കത്തിന്റെ ഭാഗമായാണ് പോസ്റ്ററുകൾ അച്ചടിച്ചത്. പ്രചാരണ പരിപാടികൾക്ക് വളരെ കുറച്ച് സമയം മാത്രമേ ബാക്കിയുള്ളൂ. നോമിനേഷനടക്കം ഫിൽ ചെയ്തത് മുന്നൊരുക്കം എന്ന നിലക്കാണ്. സ്ഥാനാർഥിതത്വവുമായി ബന്ധപ്പെട്ട് എഐസിസിയിൽ ചർച്ച നടക്കുകയാണ്. മത്സരിക്കാൻ പാർട്ടി പറഞ്ഞാൽ മത്സരിക്കും, ഇല്ലെങ്കിൽ ഇല്ല. ആര് മത്സരിച്ചാലും ഇത്തവണ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കും'- ദീപ്തി മേരി വർഗീസ് പ്രതികരിച്ചു. അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ പോസ്റ്ററുകൾ അച്ചടിക്കുന്നത് നിർത്തിവെക്കാൻ ദീപ്തി അണികളോട് നിർദ്ദേശിക്കുകയും ചെയ്തു.

അതേസമയം, സാമുദായിക സന്തുലനം താളംതെറ്റുമെന്ന് ചൂണ്ടിക്കാട്ടിയാണ് കൊച്ചിയില്‍ മുഹമ്മദ് ഷിയാസിനെ സ്ഥാനാർഥിയാക്കുന്നതിനെ ഒരു വിഭാഗം എതിർക്കുന്നത്. തൊട്ടടുത്ത മണ്ഡലമായ അരൂരില്‍ മുസ്ലിമായ ഷാനിമോള്‍ ഉസ്മാന്‍ മത്സരിക്കുന്നതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പൊതുവില്‍ ലത്തീന്‍ കത്തോലിക്കര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമായ കൊച്ചിയിൽ ഷിയാസിനെ നിര്‍ത്തുന്നത് വിജയസാധ്യതയെ ബാധിക്കുമെന്നാണ് ഈ വിഭാഗം അഭിപ്രായപ്പെടുന്നത്.

സീറ്റ് ചർച്ചകളുടെ തുടക്കത്തിൽ മുഹമ്മദ് ഷിയാസിന് വേണ്ടി കളമശ്ശേരിയും കൊച്ചിയും മുസ്ലിം ലീഗുമായി വെച്ചുമാറാന്‍ ആലോചനകള്‍ നടന്നിരുന്നു. എന്നാല്‍ ഈ നീക്കം എതിര്‍ത്ത ലീഗ്, കളമശ്ശേരിയില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ മകന്‍ വി.ഇ.അബ്ദുൽ റിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. കൊച്ചിയിലേക്ക് ജോസഫ് മാര്‍ട്ടിന്‍, കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഹെന്റി ഓസ്റ്റിന്‍ തുടങ്ങിയവരും പരിഗണനയിലുണ്ട്.

ലൈംഗിക പീഡനക്കേസ് തിരിച്ചടിയായത് മൂലം സീറ്റ് അനിശ്ചിതാവസ്ഥയിലായ പെരുമ്പാവൂർ സിറ്റിങ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് പകരം മുഹമ്മദ് ഷിയാസിനെ മത്സരിപ്പിക്കുന്നതും ആലോചനയിലുണ്ട്. എന്നാല്‍ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയുടെ ശക്തമായ പിന്തുണ എല്‍ദോസിനുണ്ട്. എൽദോസിനായി ക്രൈസ്തവ സഭയുടെ സമ്മര്‍ദ്ദവുമുണ്ട്.

വൈപ്പിനില്‍ ലത്തീന്‍ കത്തോലിക്ക സമുദായത്തില്‍പ്പെട്ട ഷാരോണ്‍ പനയ്ക്കലിനെയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പിന്തുണയ്ക്കുന്നത്. കൊച്ചിയിലെ സ്ഥാനാർഥിയെ അനുസരിച്ചിരിക്കും വൈപ്പിനിലിലെ സ്ഥാനാര്‍ഥി നിര്‍ണയം. നിലവില്‍ കൊച്ചിയിലെയും അരൂരിലെയും സിപിഎം എംഎല്‍എമാരായ കെ.ജെ. മാക്‌സിയും ദലീമയും ലത്തീന്‍ സഭാംഗങ്ങളാണ്.

കെ. ബാബു തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതോടെയാണ് തൃപ്പൂണിത്തുറയില്‍ സ്ഥാനാർഥി നിര്‍ണയം സങ്കീര്‍ണ്ണമായത്. അമ്പലപ്പുഴയിൽ ജി. സുധാകരനെ പിന്തുണക്കാൻ യുഡിഎഫ് തീരുമാനിച്ചതിനെ തുടർന്ന് സീറ്റ് നഷ്ട​പ്പെട്ട എം. ലിജു, ഡിസിസി ജനറല്‍ സെക്രട്ടറി രാജു പി. നായര്‍, കൊച്ചി ഡെപ്യൂട്ടി മേയര്‍ ദീപക് ജോയി എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഇതില്‍ ദീപക് ജോയിയെ ആണ് കെ. ബാബു പിന്തുക്കണക്കുന്നതെന്നും സൂചനയുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+