കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് കളത്തിലിറങ്ങി; രാഹുല്‍ ഗാന്ധി കൊച്ചിയിലേക്ക്, ചുമതലകള്‍ വീതംവച്ചു, ശക്തമായ ഒരുക്കം!!

Google Oneindia Malayalam News

കൊച്ചി: ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ഒരുക്കങ്ങളുടെ തുടര്‍ച്ചയായി കേരളത്തിലും കാര്യപരിപാടികള്‍ ആരംഭിച്ചു. സംഘടനാ തലത്തില്‍ കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കി പ്രവര്‍ത്തകരെയും പ്രാദേശിക നേതൃത്വങ്ങളെയും ഒരുക്കുകയാണ് ആദ്യം. മേഖലാ പഠന ശില്‍പ്പശാലകള്‍ നടക്കുന്നുണ്ട്.

ബൂത്ത് തലത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശങ്ങള്‍ കൈമാറിത്തുടങ്ങി. 25 വീടുകള്‍ക്ക് ഒരു കോ ഓര്‍ഡിനേറ്റര്‍ എന്ന നിലയിലാണ് പ്രവര്‍ത്തനം. പ്രവര്‍ത്തകരെ ആവേശത്തിലാക്കാന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തും. കൊച്ചിയില്‍ വന്‍ സമ്മേളനനവും കോണ്‍ഗ്രസ് പദ്ധതിയിടുന്നുണ്ട്. വിവരങ്ങള്‍ ഇങ്ങനെ....

ആദ്യം താഴേത്തട്ടില്‍

ആദ്യം താഴേത്തട്ടില്‍

ആദ്യം താഴേത്തട്ടില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ബൂത്ത് തലത്തില്‍ പ്രവര്‍ത്തനം എങ്ങനെ ശക്തിപ്പെടുത്താമെന്ന നിര്‍ദേശങ്ങള്‍ നല്‍കി കഴിഞ്ഞു. ബൂത്ത് തലത്തില്‍ 10 കോ ഓര്‍ഡിനേറ്റര്‍മാരെ സംഘടിപ്പിക്കും. ഓരോ കോ ഓര്‍ഡിനേറ്റര്‍മാര്‍ക്കും 25 വീടുകളുടെ ചുമതല നല്‍കും.

മണ്ഡലം കമ്മിറ്റി നേരിട്ട്

മണ്ഡലം കമ്മിറ്റി നേരിട്ട്

ബൂത്ത് തലത്തില്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കേണ്ട ചുമതല മണ്ഡലം കമ്മിറ്റികള്‍ക്കാണ്. പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കലും കാര്യപരിപാടികള്‍ കൃത്യമായി നടക്കുന്നുണ്ടോ എന്ന് പരിശോധിക്കലും മണ്ഡലം കമ്മിറ്റി നേരിട്ടായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 കൊഴിഞ്ഞുപോക്ക് തടയാന്‍

കൊഴിഞ്ഞുപോക്ക് തടയാന്‍

പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ മണ്ഡലം കമ്മിറ്റിക്ക് കെപിസിസി നിര്‍ദേശം നല്‍കി. ശബരിമല വിഷയത്തില്‍ ബിജെപിയിലേക്ക് കൊഴിഞ്ഞുപോക്ക് സംഭവിക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തില്‍ പ്രവര്‍ത്തകരെ ഐക്യത്തോടെ കൊണ്ടുപോകാനാണ് നിര്‍ദേശം.

പാര്‍ട്ടിവിട്ടവരെ തിരിച്ചെടുക്കും

പാര്‍ട്ടിവിട്ടവരെ തിരിച്ചെടുക്കും

നേരത്തെ അഭിപ്രായ വ്യത്യാസങ്ങള്‍മൂലം പാര്‍ട്ടിയുമായി അകന്ന പ്രവര്‍ത്തകരെ തിരിച്ചുകൊണ്ടുവരും. അച്ചടക്ക നടപടിയുമായി ഭാഗമായി പുറത്താക്കിയവരെയും തിരിച്ചെടുക്കും. എല്ലാവരുടെയും അഭിപ്രായം ശേഖരിച്ച ശേഷമാകും ഓരോ പ്രവര്‍ത്തനവും നടത്തുക. ജനങ്ങളുമായി കൂടുതല്‍ അടുത്ത് ഇടപഴകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം

തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം

മണ്ഡലം പ്രസിഡന്റുമാര്‍ക്ക് നിര്‍ദേശങ്ങള്‍കൈമാറുന്ന മേഖലാ സമ്മേളനങ്ങള്‍ തുടരുകയാണ്. നടപടി നേരിട്ട് നേരത്തെ പുറത്താക്കിയവരെ തിരിച്ചെടുക്കുമ്പോള്‍ നിലവിലെ നേതൃത്വങ്ങള്‍ വിശദമായി ചര്‍ച്ച നടത്തിയ ശേഷമാകും അന്തിമ തീരുമാനമെടുക്കല്‍. പാര്‍ട്ടിക്ക് കീഴിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പാര്‍ട്ടി നിയന്ത്രണത്തിലാണെന്ന് ഉറപ്പിക്കണമെന്നും നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

രാഹുല്‍ ഗാന്ധി എത്തും

രാഹുല്‍ ഗാന്ധി എത്തും

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. പ്രത്യേകിച്ച് പാര്‍ട്ടി പദവികളില്‍ ഇരുന്ന് വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരുടെ കാര്യത്തില്‍. സംസ്ഥാനത്തെ മൊത്തം ബൂത്ത് പ്രസിഡന്റുമാരെ കൊച്ചിയില്‍ വിളിച്ചുചേര്‍ക്കും. വിപുലമായ ഈ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്നാണ് നേതാക്കള്‍ നല്‍കുന്ന വിവരം.

കോണ്‍ഗ്രസിന്റെ അടുത്ത ലക്ഷ്യം യുപി; ഉടക്കിട്ട് ബിഎസ്പി, ഘടനയില്ലാതെ എസ്പി, സാധ്യത ഇങ്ങനെ...കോണ്‍ഗ്രസിന്റെ അടുത്ത ലക്ഷ്യം യുപി; ഉടക്കിട്ട് ബിഎസ്പി, ഘടനയില്ലാതെ എസ്പി, സാധ്യത ഇങ്ങനെ...

English summary
Congress in Kerala Preparing for the Lok Sabha Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X