ഒടുവിൽ കോൺഗ്രസ് മലക്കം മറിഞ്ഞു!! അൻവർ എംഎൽഎയ്ക്ക് പിന്തുണ, വിശദീകരണത്തിന് അവസരം നൽകണം!!
തുടക്കം മുതൽ തന്നെ കൂടരണി പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾ പിവി അൻവര്‍ എംഎൽഎയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു
മലപ്പുറം: കക്കാടം പൊയിലിലെ വാട്ടർ തീം പാർക്കിനെ ചൊല്ലി പിവി അൻവർ എംഎൽഎയ്ക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ കോൺഗ്രസിന്റെ മലക്കം മറച്ചിൽ. കൂടരഞ്ഞി പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾ എംഎൽഎയ്ക്ക് പിന്തുണയുമായി എത്തി.

വിവാദ പാർക്ക് അടച്ചു പൂട്ടേണ്ടെന്നാണ് കോൺഗ്രസ് അംഗങ്ങൾ പറയുന്നത്. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ എംഎൽഎയ്ക്ക് സമയം നൽകണമെന്ന് പഞ്ചായത്ത് ഭരണ സമിതിയിലെ കോൺഗ്രസ് അംഗങ്ങൾ വ്യക്തമാക്കി. പാർക്കിനെതിരെ യൂത്ത് കോൺഗ്രസ് സമരം ശക്തമാക്കുന്നതിനിടെയാണ് കോൺഗ്രസ് അംഗങ്ങൾ പിന്തുണയുമായി എത്തിയിരിക്കുന്നത്.
തുടക്കം മുതൽ തന്നെ കൂടരണി പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾ പിവി അൻവര്‍ എംഎൽഎയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. അൻവറിനോട് വിശദീകരണം ചോദിച്ചതിന് ശേഷം രേഖകളും പരിശോധിച്ച ശേഷം മാത്രം പഞ്ചായത്ത് എംഎൽഎയ്ക്കെതിരെ നടപടി എടുത്താൽ മതിയെന്നാണ് അംഗങ്ങൾ പറയുന്നത്,.












Click it and Unblock the Notifications