കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ കളിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്, സോണിയാ ഗാന്ധി ഇടപെടുന്നു, സുധാകരന്റെ ഗെയിം!!

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണക്കടത്ത് വിഷയം കത്തി നില്‍ക്കുമ്പോള്‍ തിരഞ്ഞെടുപ്പ് പോരാട്ടം മിനുക്കാന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ ഇടപെടല്‍. പുതിയ പദ്ധതികളാണ് സോണിയാ ഗാന്ധിയെ സംസ്ഥാന നേതൃത്വം അറിയിച്ചിരിക്കുന്നത്. പ്രധാനമായും കേരളത്തില്‍ നിന്നുള്ള എംഎല്‍എമാരാണ് ഇതിന് നേതൃത്വം നല്‍കിയത്. അതേസമയം തന്നെ ഈ വിഷയം കെ സുധാകരനാണ് ഉന്നയിച്ചത്. കേരളത്തില്‍ വീണുകിട്ടിയ അവസരമായിട്ടാണ് കോണ്‍ഗ്രസ് ഇതിനെ കാണുന്നത്.

സുധാകരന്റെ ഗെയിം

സുധാകരന്റെ ഗെയിം

കെ സുധാകരന്‍ സ്വര്‍ണക്കടത്ത് കേസില്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് തന്നെ നിറഞ്ഞ് നിന്നിരുന്നു. വേണ്ടി വന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സമരം നടത്തുമെന്നും സുധാകരന്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് സ്വര്‍ണക്കടത്ത് വിഷയം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സുധാകരന്‍ ഇടപെട്ടത്.

സോണിയയുടെ യോഗം

സോണിയയുടെ യോഗം

സോണിയ സൂം ആപ്പ് വഴിയുള്ള വീഡിയോ കോണ്‍ഫറന്‍സിംഗ് യോഗം ഇന്ന് വിളിച്ച് ചേര്‍ത്തിരുന്നു. ഇതിനിടെ കേരളത്തില്‍ ആളിക്കത്തുന്ന സ്വര്‍ണക്കടത്ത് വിവാദം സുധാകരന്‍ സോണിയ ഗാന്ധിയെ അറിയിക്കുകയായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ മുഖ്യമന്ത്രിയേയും കേരള സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ ഓഫീസുമായി ഇതിന് ബന്ധമുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

ഐ ഗ്രൂപ്പിന്റെ നീക്കം

ഐ ഗ്രൂപ്പിന്റെ നീക്കം

ഐ ഗ്രൂപ്പില്‍ പതിവില്‍ നിന്ന് ശക്തമായി ഈ വിഷയം കത്തിച്ച് പിടിക്കുന്നുണ്ട്. രമേശ് ചെന്നിത്തലയ്ക്കുള്ള ഗോള്‍ഡന്‍ ചാന്‍സായിട്ടാണ് വിലയിരുത്തുന്നത്. ഉമ്മന്‍ചാണ്ടി അല്‍പ്പം മയപ്പെടുത്തിയാണ് സ്വര്‍ണക്കടത്ത് കേസില്‍ പ്രതികരിച്ചത്. കെസി വേണുഗോപാലും ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പോരാടാന്‍ നില്‍ക്കുമ്പോള്‍ ചെന്നിത്തലയ്ക്ക് ഇതില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് സുധാകരന്‍ അടക്കമുള്ളവര്‍ കരുതുന്നത്. അടുത്ത മുഖ്യമന്ത്രി ചെന്നിത്തല തന്നെയാണെന്ന് നേരത്തെ സുധാകരന്‍ പരസ്യമായി പറഞ്ഞിരുന്നു.

സോണിയ ഇടപെടും

സോണിയ ഇടപെടും

കേരളത്തില്‍ സോണിയാ ഗാന്ധി ഒരു പ്രത്യേക ടീമിനെ തന്നെ നിയോഗിച്ചേക്കും. രാഹുല്‍ ഗാന്ധി നേരിട്ടാണ് ഇപ്പോള്‍ കേരളത്തിലെ കാര്യങ്ങള്‍ വിലയിരുത്തുന്നത്. മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറിയെ പുറത്താക്കിയ കാര്യമെല്ലാം സുധാകരന്‍ സോണിയയെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിന്റെ പ്രധാന ആവശ്യം ദേശീയ നേതൃത്വം ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്നാണ്. ഹൈക്കമാന്‍ഡ് ഈ വിഷയം ഗൗരവത്തോടെ കാണണമെന്നും സോണിയയോട് സുധാകരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രാഹുലിന് തടസ്സങ്ങള്‍

രാഹുലിന് തടസ്സങ്ങള്‍

രാഹുലിന് സിപിഎം സര്‍ക്കാരിനെ എതിര്‍ക്കുന്നതില്‍ വലിയ പ്രശ്‌നങ്ങളുണ്ട്. ഒന്നാമത്തെ കാര്യം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായുള്ള അടുപ്പമാണ്. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്തും ഇതേ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസും സിപിഎമ്മും നേരിട്ടിരുന്നു. അതുകൊണ്ട് സംസ്ഥാന നേതൃത്വം വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ രാഹുല്‍ ആവശ്യപ്പെടും. സോണിയയും ഇതേ നിലപാട് തന്നെയാണ്. പാര്‍ലമെന്റില്‍ ഈ വിഷയം കേരളത്തില്‍ നിന്ന് തന്നെയുള്ള നേതാക്കള്‍ അവതരിപ്പിക്കേണ്ടി വരും.

പരാതി ഇങ്ങനെ

പരാതി ഇങ്ങനെ

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയിരിക്കുകയാണെന്ന് എംപിമാര്‍ സോണിയയെ അറിയിച്ചു. പ്രതിപക്ഷത്തിന്റെ സഹായത്തോടെ നേരത്തെ നല്ല രീതിയിലായിരുന്നു പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ പിണറായി സര്‍ക്കാര്‍ അത് രാഷ്ട്രീയവത്കരിച്ചു. കോവിഡ് പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി സ്വന്തം നേട്ടമാക്കി മാറ്റി. ഭരണതുടര്‍ച്ചയ്ക്കായി കോവിഡ് പ്രതിരോധത്തെ സര്‍ക്കാര്‍ ഉപയോഗിച്ചെന്നും കൊടിക്കുന്നില്‍ സുരേഷാണ് സോണിയയെ അറിയിച്ചത്. പ്രവാസി വിഷയത്തിലും പ്രശ്‌നമുണ്ടെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

മുഖ്യമന്ത്രി പോര്

മുഖ്യമന്ത്രി പോര്

കേരളത്തില്‍ മുഖ്യമന്ത്രി പോര് കോണ്‍ഗ്രസില്‍ ശക്തമാവുന്നു എന്ന സൂചനയും യോഗം നല്‍കുന്നുണ്ട്. രമേശ് ചെന്നിത്തല ശക്തമായ വെല്ലുവിളിയുമായി മുന്നിലുണ്ട്. അദ്ദേഹം ഉന്നയിച്ച വിഷയങ്ങളാണ് യോഗത്തില്‍ നേതാക്കള്‍ ഉന്നയിച്ചത്. രോഗവ്യാപനം വര്‍ധിക്കുകയാണെന്നും, സമ്പര്‍ക്കം വ്യാപിക്കുകയാണെന്നും എംകെ രാഘവന്‍ എംപി യോഗത്തില്‍ പറഞ്ഞിരുന്നു. അതേസമയം ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായുള്ള ബന്ധം പുനപ്പരിശോധിക്കാനും സിപിഎം തയ്യാറാവേണ്ടി വരും.

English summary
congress inform sonia gandhi on gold smuggling case in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X