കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ പൊരിഞ്ഞ അടി, കൊടുത്താല്‍ കൊല്ലത്തും കിട്ടും, പ്രശ്‌നങ്ങള്‍ക്കിടെ രക്ഷപ്പെട്ടത് മന്ത്രി

വിവാദം തുടങ്ങുന്നത് മന്ത്രി എം എം മണിയുടെ രാജിയുമായി ബന്ധപ്പെട്ടാണെങ്കിലും ഇപ്പോള്‍ കോണ്‍ഗ്രസിലാണ് പാളയത്തില്‍ പട.

  • By Ashif
Google Oneindia Malayalam News

കോഴിക്കോട്: വിവാദം തുടങ്ങുന്നത് മന്ത്രി എം എം മണിയുടെ രാജിയുമായി ബന്ധപ്പെട്ടാണെങ്കിലും ഇപ്പോള്‍ കോണ്‍ഗ്രസിലാണ് പാളയത്തില്‍ പട. അഞ്ചേരി ബേബി വധത്തില്‍ പ്രതിസ്ഥാനത്ത് നിന്നു നീക്കണമെന്ന മണിയുടെ ആവശ്യം കോടതി തള്ളിയതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം. എന്നാല്‍ പ്രതിപക്ഷത്തിന് മൂര്‍ച്ച പോരെന്ന് കാണിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ കൂടിയായ കെ മുരളീധരന്‍ രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം.

പ്രതിപക്ഷം വേണ്ടവിധത്തില്‍ അവസരം മുതലെടുക്കുന്നില്ലെന്നും ചില പത്രങ്ങള്‍ കാണിക്കുന്ന ആവേശം പോലും മണിയുടെ രാജി കാര്യത്തില്‍ യുഡിഎഫിനില്ലെന്നുമായിരുന്നു മുരളീധരന്റെ വാക്കുകള്‍. എന്നാല്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരനെതിരായ ഒളിയമ്പാണിതെന്ന് കണ്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തി. സുധീരന്റെ അടുത്തയാളാണ് ഉണ്ണിത്താന്‍.

ഗ്രൂപ്പ് പോരില്‍ കുടങ്ങിയ കോണ്‍ഗ്രസ്

ഡിസിസി പ്രസിഡന്റ് നിയമനത്തില്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പ് ഇടഞ്ഞുനില്‍ക്കവെയാണ് ഇത്രയും പൊല്ലാപ്പുണ്ടാവുന്നത്. സുധീരന്‍ വിളിക്കുന്ന പരിപാടിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കാത്തതും രാഷ്ട്രീയകാര്യ സമിതി ചേരാന്‍ സാധിക്കാത്ത പശ്ചാത്തലവുമുണ്ടാക്കിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര നിര്‍വാഹക സമിതി അംഗം എ കെ ആന്റണി കഴിയുന്നത്ര ശ്രമിച്ചെങ്കലും പരാജയപ്പെട്ടു.

ഉണ്ണിത്താന്‍ രംഗത്തെത്തുന്നു

ഇതിനിടെയാണ് മുരളീധരന്റെ വാക്കുകള്‍ക്ക് ചുട്ട മറുപടിയുമായി ഉണ്ണിത്താന്‍ രംഗത്തെത്തിയത്. കുടുംബക്കാര്‍ സംസാരിക്കുന്നിടത്ത് കുശിനിക്കാരന്‍ ഒളിഞ്ഞുനോക്കേണ്ടെന്ന് മുരളി തിരിച്ചു മറുപടിയും കൊടുത്തു. പാര്‍ട്ടി കാര്യങ്ങള്‍ സംസാരിക്കേണ്ടത് കെപിസിസി അധ്യക്ഷനാണെന്നും മറ്റുള്ളവരുടെ വാക്കുകള്‍ കാര്യമാക്കുന്നില്ലെന്നുമായി മുരളി. ഇതിനെതിരേ മുരളിയുടെ പാരമ്പര്യം മൊത്തം വിളിച്ചുപറഞ്ഞായിരുന്നു ഉണ്ണിത്താന്‍ പ്രതികരിച്ചത്.

ഒടുവില്‍ കീഴടങ്ങി രാജിവച്ചു

ഉണ്ണിത്താന്റെ വാക്കുകള്‍ അതിരുകടന്നുവെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എ ഗ്രൂപ്പ് കെപിസിസി അധ്യക്ഷന് കത്ത് കൊടുത്തു. ഐ ഗ്രൂപ്പും ഉണ്ണിത്താനെതിരേ രംഗത്ത് വരിക കൂടി ചെയ്തപ്പോള്‍ പാര്‍ട്ടി വക്താവ് സ്ഥാനം ഉണ്ണിത്താന് രാജിവയ്‌ക്കേണ്ടി വന്നു. രാജി സുധീരന്റെ അനുമതിയോടെയാണെന്ന് റിപോര്‍ട്ടുണ്ട്.

രക്ഷപ്പെട്ടത് മന്ത്രി എംഎം മണി

ഈ പ്രശ്‌നങ്ങള്‍ക്കിടയില്‍ രക്ഷപ്പെട്ടത് മന്ത്രി മണിയാണ്. മണിക്കെതിരേ ഉയര്‍ന്ന വിഎസിന്റെ വാക്കുകളെ തടഞ്ഞ് സിപിഐ തന്നെ രംഗത്ത് വന്നത് എല്‍ഡിഎഫില്‍ ആശ്വാസമായിരിക്കുമ്പോഴാണ് കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാവുന്നത്. മണിക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ത്തി ഭരണപക്ഷത്തെ പ്രതിസന്ധിയിലാക്കാന്‍ പ്രതിപക്ഷത്തിന് ലഭിച്ച അവസരം ഇതോടെ ഇല്ലാതായി.

കൊല്ലത്ത് കിട്ടി

ഇങ്ങനെയിരിക്കെയാണ് ഇന്ന് കൊല്ലത്ത് ഉണ്ണിത്താന്റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് ആരോപിക്കുന്നവര്‍ ആക്രമിച്ചത്. ഇത് സ്ഥിതിഗതികള്‍ വഷളാക്കുമെന്നാണ് കരുതുന്നത്. പരസ്യപ്രസ്താവനകള്‍ തന്നെ വേദനിപ്പിച്ചുവെന്ന് ആന്റണി പ്രതികരിച്ചു. വാക് പോര് വിട്ട് കൈയാങ്കളിയിലേക്ക് കാര്യങ്ങള്‍ എത്തിയതോടെയാണ് ആന്റണിയുടെ പ്രതികരണം.

English summary
Congress insider controversy leads to road, partymen clashed in street. Between this Minister MM Mani escaped
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X