കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐ കോണ്‍ഗ്രസുമായി അടുക്കുന്നു; അനൗദ്യോഗിക ചര്‍ച്ചകള്‍

  • By Anwar Sadath
Google Oneindia Malayalam News

കോട്ടയം: എല്‍ഡിഎഫില്‍ സിപിഎമ്മുമായി ഉടക്കിലായ സിപിഐ കോണ്‍ഗ്രസുമായി അടുത്ത് യുഡിഎഫിലേക്ക് ചേക്കാറുനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. കെഎം മാണി എല്‍ഡിഎഫിലെത്തിയാല്‍ കൂടുമാറാമെന്ന രീതിയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതെന്ന് കോണ്‍ഗ്രസുമായി അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു.

അത് ശരിക്കും ഗവർണറെ അസ്വസ്ഥനാക്കി; കേരളത്തിന്റെ പ്രതിച്ഛായ തകർന്നു, പിന്നിൽ പ്രതികാരം!അത് ശരിക്കും ഗവർണറെ അസ്വസ്ഥനാക്കി; കേരളത്തിന്റെ പ്രതിച്ഛായ തകർന്നു, പിന്നിൽ പ്രതികാരം!

കോണ്‍ഗ്രസിന്റെ ഒരു മുതിര്‍ന്ന നേതാവ് സി.പി.ഐയുടെ സമുന്നതനായ നേതാവുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയതായാണ് വിവരം. സിപിഐ സിപിഎം സമ്മേളനങ്ങളില്‍ ഇരുവിഭാഗവും പരസ്പരം രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചയ്ക്ക് ഏറെ പ്രസക്തിയുള്ളതായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.

cpm

മിക്ക ജില്ലാ സമ്മേളനങ്ങളും സിപിഐ സിപിഎം അഭിപ്രായവ്യത്യാസം തുറന്നുകാട്ടുന്നതാണ്. ജില്ലകളിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ തമ്മില്‍ കടുത്ത അകല്‍ച്ചയിലാണെന്നത് സമ്മേളനങ്ങള്‍ വ്യക്തമാക്കുന്നു. ഭരണരംഗത്തും സിപിഐ മന്ത്രിമാര്‍ മുഖ്യമന്ത്രിയുമായി രസത്തിലല്ല. ഈ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോയാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി കടുത്ത പരാജയത്തെയാകും നേരിടുക.

കെഎം മാണിയുടെ കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയിലേക്ക് വരേണ്ടെന്ന നിലപാടിലാണ് സിപിഐ. സിപിഎം ആകട്ടെ മാണിയെ സ്വീകരിക്കുന്ന കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടുമുണ്ട്. ഇത് ഭാവിയില്‍ മുന്നണിയില്‍ പൊട്ടിത്തെറിയുണ്ടാക്കിയേക്കും. അങ്ങനെയെങ്കില്‍ അവസരം മുതലാക്കി സിപിഐയെ അടര്‍ത്തിമാറ്റാനാണ് കോണ്‍ഗ്രസ് ശ്രമം. ഇപ്പോള്‍ ദുര്‍ബലപക്ഷമായ യുഡിഎഫിന് സിപിഐ എത്തിയാല്‍ ഭരണം തിരിച്ചുപിടിക്കാനുള്ള ആത്മവിശ്വാസവുമുണ്ടാകും.

English summary
Congress invitation to CPI to join UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X