കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐയെ പുകച്ച് പുറത്തുചാടിക്കാന്‍ കോണ്‍ഗ്രസ്; സിപിഎമ്മുമായി തര്‍ക്കം മുറുകുന്നു

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സിപിഎമ്മും സിപിഐയും തര്‍ക്കം മുറുകവെ സിപിഐയെ അടര്‍ത്തിയെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ട്. സിപിഐയെ പുകഴ്ത്തി സിപിഎമ്മിനെ പ്രകോപിപ്പിക്കുകയാണ് കോണ്‍ഗ്രസിന്റെ തന്ത്രം.

സോളാര്‍ കേസില്‍ മുഖം നഷ്ടപ്പെട്ട കോണ്‍ഗ്രസിന് പിടിവള്ളികൂടിയായി തോമസ് ചാണ്ടി വിഷയത്തിലെ സിപിഎം സിപിഐ തര്‍ക്കം. ഏതെങ്കിലും തരത്തില്‍ സിപിഐ ഇടതുമുന്നണി ബന്ധം വിടുകയാണെങ്കില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ഏറ്റവും സഹായകരമായിരിക്കും അത്.

 അന്‍വറിനെതിരേ ആദായ നികുതി വകുപ്പ് അന്വേഷണം... 10 വര്‍ഷമായി നികുതി അടയ്ക്കുന്നില്ലെന്ന് പരാതി അന്‍വറിനെതിരേ ആദായ നികുതി വകുപ്പ് അന്വേഷണം... 10 വര്‍ഷമായി നികുതി അടയ്ക്കുന്നില്ലെന്ന് പരാതി

congress

അതേസമയം, സിപിഎമ്മുമായുള്ള സിപിഐയുടെ തര്‍ക്കം രൂക്ഷമാകാതിരിക്കാന്‍ കേന്ദ്ര നേതാക്കള്‍ ഇടപെടുമെന്നും സൂചനയുണ്ട്. അനുകൂല രാഷ്ട്രീയ കാലാവസ്ഥയുണ്ടായിട്ടും അത് നഷ്ടപ്പെടുത്താന്‍ ഇടതുമുന്നണി സാഹചര്യമൊരുക്കരുതെന്നാണ് കേന്ദ്ര നേതാക്കളുടെ നിര്‍ദ്ദേശം. അടുത്ത ഇടതുമുന്നണിയോഗത്തില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യാനും തീരുമാനമായിട്ടുണ്ട്.

ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് പ്രശ്‌നം വഷളാക്കാതെ മുതിര്‍ന്ന നേതാക്കള്‍ പരസ്യ പ്രസ്താവന ഒഴിവക്കിയേക്കും. അടുത്തിടെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ പ്രശ്‌നത്തിലെല്ലാം സിപിഐ പ്രതിപക്ഷത്തിന്റെ റോള്‍ ഏറ്റെടുത്തത് മുന്നണിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. മുന്നണിയിലുണ്ടാകുന്ന തമ്മിലടിയെ മുതലെടുക്കാന്‍ യുഡിഎഫ് നേതാക്കളും കിണഞ്ഞുശ്രമിക്കുകയാണ്.

English summary
congress invites cpi to join udf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X