Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്നറിയിപ്പുമായി കോണ്‍ഗ്രസ്: ഒരു 'മാധ്യമ'ത്തിന് വക്കീല്‍ നോട്ടീസ്: മറ്റുള്ളവരും നടപടി നേരിടേണ്ടി വരും

കോണ്‍ഗ്രസിനെതിരെ അടിസ്ഥാന രഹിതമായ വാർത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. സത്യവിരുദ്ധമായ വാര്‍ത്ത പ്രസിദ്ധീകരിച്ച ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിനെതിരെ എ ഐ സി സി ലീഗല്‍ സെല്‍ നോട്ടീസ് അയച്ചുകഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

പ്രാരംഭനടപടിയുടെ ഭാഗമായാണ് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത നല്‍കിയ ദേശീയ ഇംഗ്ലീഷ് മാധ്യമത്തിനെതിരെ നോട്ടീസ് നല്‍കിയത്. ഈ വാര്‍ത്തയിലെ തെറ്റായ ഉള്ളടക്കം പിന്‍വലിച്ച് ഖേദം രേഖപ്പെടുത്തിയില്ലെങ്കില്‍ സിവിലും ക്രിമിനലുമായ നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നു. കെസി വേണുഗോപാലിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

congress-flag

മാധ്യമങ്ങൾ അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ കോണ്‍ഗ്രസിനെതിരെ പ്രചരിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. ചില നിക്ഷിപ്ത താത്പര്യക്കാർ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ഇത്തരം വാർത്തകൾ ദേശീയ മാധ്യമങ്ങൾ പോലും പ്രസിദ്ധീകരിക്കുന്നത്. ഇത്തരത്തില്‍ വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നത് മുൻപും കോൺഗ്രസ് വ്യക്തമാക്കിയിട്ടുള്ളതാണ്. അതിന്റെ ഭാഗമായി സത്യവിരുദ്ധമായ വാര്‍ത്ത പ്രസിദ്ധീകരിച്ച ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിനെതിരെ എഐസിസി ലീഗല്‍ സെല്‍ നോട്ടീസ് അയച്ചുകഴിഞ്ഞു.

അടിസ്ഥാനരഹിതവും അവാസ്തവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാര്‍ത്തയാണ് കേരളത്തിലെ കോണ്‍ഗ്രസുമായി ബന്ധപ്പെടുത്തി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് നല്‍കിയത്. കേരളാ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയസാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നതായി എഐസിസിയുടെ സര്‍വെ സംഘം കണ്ടെത്തിയെന്ന തരത്തിലാണ് അവർ വാർത്ത പ്രസിദ്ധീകരിച്ചത്. ഇത്തരത്തില്‍ ഏതെങ്കിലും സര്‍വെ നടത്താന്‍ എഐസിസി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അങ്ങനെയിരിക്കെ രാഷ്ട്രീയ എതിരാളിയായ സിപിഎമ്മുമായി ചേർന്ന് പച്ചനുണ പ്രചരിപ്പിച്ച് പൊതുസമൂഹത്തിലും വോട്ടര്‍മാര്‍ക്കിടയിലും ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള മനഃപൂര്‍വ്വമായ ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു.

കേരളത്തിലെ ജനങ്ങളുടെ ഹിതം പരിശോധിച്ചാല്‍ അവര്‍ യുഡിഎഫിന് മാത്രമേ വോട്ട് ചെയ്യൂവെന്ന് പകൽപോലെ വ്യക്തമാണ്. ഒറ്റക്കെട്ടായാണ് സംസ്ഥാനനത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ പ്രയത്‌നിക്കുന്നത്. കേരളത്തില്‍ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിനെയും ബിജെപിയെയും പരാജയപ്പെടുത്തുക എന്നതാണ് ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും ദൗത്യം. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന്റെ തകര്‍ച്ച ആഗ്രഹിക്കുന്നവരെ കൂട്ടുപിടിച്ച് നല്‍കുന്ന ഇത്തരം വാര്‍ത്തകള്‍ കോണ്‍ഗ്രസിന്റെ കെട്ടുറപ്പിനെ ഒരുവിധത്തിലും ബാധിക്കില്ല.

പ്രാരംഭനടപടിയുടെ ഭാഗമായാണ് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത നല്‍കിയ ദേശീയ ഇംഗ്ലീഷ് മാധ്യമത്തിനെതിരെ നോട്ടീസ് നല്‍കിയത്. ഈ വാര്‍ത്തയിലെ തെറ്റായ ഉള്ളടക്കം പിന്‍വലിച്ച് ഖേദം രേഖപ്പെടുത്തിയില്ലെങ്കില്‍ സിവിലും ക്രിമിനലുമായ നടപടികള്‍ കോണ്‍ഗ്രസ് സ്വീകരിക്കും എന്ന് മുന്നറിയിപ്പ് നൽകുന്നു. ഈ കള്ള വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെയും നിയമ നടപടി സ്വീകരിക്കും. കോൺഗ്രസ്സുമായി ബന്ധപ്പെടുത്തി നൽകുന്ന തെറ്റിദ്ധരിപ്പിക്കുന്ന, അവാസ്തവമായ വാർത്തകൾ നൽകുന്ന ഏവർക്കും ഇത് ബാധകമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+