കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി മെട്രോയിലെ കോണ്‍ഗ്രസ്‌ ജനകീയ യാത്ര; ഉമ്മന്‍ ചാണ്ടി കോതിയില്‍ ഹാജരായി

Google Oneindia Malayalam News

കൊച്ചി: കൊച്ചി മെട്രോയില്‍ ജനകീയ യാത്ര നടത്തിയ സംഭവത്തില്‍ ഉമ്മന്‍ചാണ്ടി കോടതിയില്‍ ഹാജരായി. എറണാകുളം എസിജെഎം കോതിയിലാണ്‌ മൊഴി നല്‍കാന്‍ ഉമ്മന്‍ ചാണ്ട്‌ി ഹാജരായത്‌. മെട്രോയില്‍ അനധികൃത യാത്ര നടത്തിയെന്നാണ്‌ ഉമ്മന്‍ ചാണ്ടിക്കെതിരായ കേസ്‌. കെഎംആല്‍എന്‍ നല്‍കിയ പരാതിയിലാണ്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കെതിരെ പൊലീസ്‌ കേസെടുത്തത്‌.

2017ലാണ്‌ മെട്രോയില്‍ ഉമ്മന്‍ചാണ്ട്‌ി ജനകീയ യാത്ര നടത്തുന്നത്‌. രമേശ്‌ ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ എംഎംഹസന്‍, എംഎല്‍എമാരായ പിടി തോമസ്‌, അന്‍വര്‍ സാദത്ത്‌, ഹൈബി ഈഡന്‍, ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ്‌ നേതാക്കള്‍, മുന്‍ ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ അടക്കം മറ്റ്‌ ജില്ലകളില്‍ നിന്നുള്ള കോണ്‍ഗ്രസ്‌ നേതാക്കളുമാണ്‌ മെട്രോയില്‍ യാത്ര ചെയ്‌തത്‌. ആലുവയില്‍ നിന്നും പാലാരിവട്ടം വരെയായിരുന്നു കോണ്‍ഗ്രസ്‌ നേതാക്കളുടെ യാത്ര.

umman chandi
മെട്രോ ഉദ്‌ഘാടന ചടങ്ങ്‌ രാഷ്ട്രീയവത്‌കരിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു യിഡിഎഫിന്റെ മെട്രോ യാത്ര. എന്നാല്‍ പ്രവര്‍ത്തകര്‍ കൂട്ടമായി മുദ്രാവാക്യം വിളിച്ചും പ്രകടനമായും ആലുവയിലേയും പാലാരിവട്ടത്തെയും സ്റ്റേഷനിലെത്തിയതോടെ സുരക്ഷ സംവിധാനങ്ങള്‍ താറുമാറാക്കി. ടിക്കറ്റ്‌ സ്‌കാന്‍ ചെയ്‌ത്‌ മാത്രം പ്ലാറ്റ്‌ഫോമിലേക്ക്‌ കടത്തിവിടേണ്ട ഓട്ടോമാറ്റിക്‌ ടിക്കറ്റ്‌ ഗേറ്റുകള്‍ തിരക്ക്‌ നിമിത്തം തുറന്നിടേണ്ടിയും വന്നു.
യാത്രക്കിടെ മെട്രോ ട്രെയിനില്‍ വച്ച്‌ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. മെട്രോ ചട്ടം അനുസരിച്ച്‌ ട്രെയിനിലും സ്‌റ്റേഷന്‍ പരിസരത്തും പ്രകടനം നടത്തുന്നത്‌ ആയിരം രൂപ പിഴയും ആറ്‌ മാസം വരെ തടവ്‌ ശികഷയും ലഭിക്കുന്ന കുറ്റമാണ്‌.മറ്റ്‌ യാത്രക്കാര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കിയാല്‍ 500 രൂപ പിഴയും നല്‍കണം. ജനകീയ യാത്രക്കിടെ സാധാരണ യാത്രക്കാര്‍ക്ക്‌ പ്ലാറ്റ്‌ ഫോമില്‍ നില്‍ക്കാന്‍ പോലും ഇടം ലഭിച്ചിരുന്നില്ല.

English summary
congress kochi metro janakeeya yatra; oomman chandi attend court today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X