• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിങ്ങള്‍ എന്താണ് ദില്ലിയില്‍ ചെയ്തിരുന്നത്; എ സമ്പത്തിനെ ചോദ്യം ചെയ്ത് വീണ നായര്‍

തിരുവനന്തപുരം: ആറ്റിങ്ങല്‍ മുന്‍ എംപി എ സമ്പത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ. വീണ എസ് നായര്‍. ദില്ലിയില്‍ കേരള സര്‍ക്കാരിന്റെ പ്രതിനിധിയായി കാബിനറ്റ് റാങ്കില്‍ കഴിഞ്ഞ ഒന്നര വര്‍ഷം ചെയ്ത കാര്യങ്ങള്‍ വിശദീകരിക്കാമോ എന്നാണ് വീണയുടെ ചോദ്യം. കൊറോണ കാരണം മലയാളികള്‍ ദില്ലിയില്‍ പ്രയാസപ്പെട്ട വേളയിലും താങ്കളുടെ സഹായം ലഭിച്ചില്ല എന്ന വാര്‍ത്തകള്‍ കണ്ടിരുന്നു എന്ന് വീണ ചൂണ്ടിക്കാട്ടുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എ സമ്പത്ത് സര്‍ക്കാരിന്റെ ദില്ലിയിലെ പ്രതിനിധി പദവി രാജിവച്ചിരിക്കുകയാണ്. 2019 ആഗസ്റ്റ് മുതലാണ് സമ്പത്തിനെ ദില്ലിയില്‍ നിയമിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശിനോട് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ തോറ്റ വ്യക്തിയാണ് സമ്പത്ത്. പിന്നീടായിരുന്നു ദില്ലിയിലെ നിയമനം. സമ്പത്തിന് തുറന്ന കത്ത് എന്ന പേരില്‍ വീണ ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പ് വൈറലാകുകയാണ്. കുറിപ്പ് വായിക്കാം....

കേരളം യുഡിഎഫ് പിടിക്കും; 73 സീറ്റുകള്‍... കോണ്‍ഗ്രസിന് 45 സീറ്റ്, പുതിയ സര്‍വ്വെ റിപ്പോര്‍ട്ട് ഹൈക്കമാന്റിന്

ഡല്‍ഹിയിലെ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി സ്ഥാനത്ത് നിന്ന് രാജി വച്ച മുന്‍ എം പി സമ്പത്തിന് തുറന്ന കത്ത്,

ലോകസഭ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ നിന്ന് തോറ്റതിനു ശേഷം പിണറായി സര്‍ക്കാര്‍ കാബിനറ്റ് റാങ്കില്‍ അങ്ങയെ ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി ആയി നീയമിച്ചിരുന്നല്ലോ. കാബിനറ്റ് റാങ്കുകാരനെ തീറ്റിപോറ്റാന്‍, സ്റ്റാഫും പരിവാരങ്ങള്‍ക്കും വാഹനത്തിനും അടക്കം പ്രതിമാസം 20 ലക്ഷം രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ആകും . സംസ്ഥാനത്തെ സഹായിക്കാന്‍ റസിഡന്റ് കമ്മീഷണറടക്കം നിരവധി സന്നാഹങ്ങള്‍ ഡല്‍ഹിയില്‍ ഉള്ളപ്പോഴായിരുന്നു ഈ നീയമനം. മലയാളികള്‍ കോവിഡ് മൂലം ഡല്‍ഹിയില്‍ കിടന്ന് കഷ്ടപെട്ടപ്പോഴും അങ്ങയുടെ സഹായം ആര്‍ക്കും കിട്ടിയില്ല എന്ന് ദൃശ്യ മാധ്യമങ്ങള്‍ തെളിവു സഹിതം പുറത്ത് കൊണ്ട് വന്നിരുന്നു.

ഇടുക്കിയില്‍ 4 സീറ്റുകള്‍ പിടിക്കാന്‍ യുഡിഎഫ്; എംഎം മണിക്കെതിരെ സേനപതി വേണു, പ്രഖ്യാപനം ഉടന്‍

cmsvideo
  കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

  അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

  തിരുവനന്തപുരം സ്വദേശിയായ ഞാന്‍ ഇക്കാലയളവില്‍ പലപ്പോഴും കാണുന്ന സ്ഥിര കാഴ്ചകളില്‍ ഒന്നായിരുന്നു സര്‍ക്കാര്‍ കാറില്‍ തിരുവനന്തപുരം നഗരത്തിലൂടെ അങ്ങയുടെ ഓട്ടപാച്ചില്‍. അങ്ങയുടെ ജോലി സ്ഥലവും ഓഫിസും ഡല്‍ഹിയില്‍ ആണന്നാണ് ഉത്തരവില്‍ രേഖപ്പെടുത്തിയിരുന്നതെങ്കിലും ഒരു മാസം പോലും അങ്ങ് ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ല. പ്രളയത്തെ തുടര്‍ന്ന് ജനങ്ങള്‍ കഷ്ടപ്പെടുമ്പോഴായിരുന്നു അങ്ങയുടെ നിയമനം. എനിക്ക് അങ്ങയോട് ചോദിക്കാനുള്ളത് ഒന്ന് മാത്രം, കാബിനറ്റ് റാങ്കില്‍ ഡല്‍ഹിയിലെ സര്‍ക്കാരിന്റെ പ്രതിനിധി ആയി താങ്കള്‍ ചെയ്ത ജോലി എന്തായിരുന്നു? എന്തൊക്കെ സഹായങ്ങള്‍ മലയാളിക്ക് ചെയ്യാന്‍ സാധിച്ചു?. ഉത്തരം പറയേണ്ടത് അങ്ങയുടെ ബാധ്യതയാണ്. കാരണം അങ്ങയുടെ വായിലോട്ടു പോയ ഓരോ അരിമണിയും ഈ നാട്ടിലെ പാവപ്പെട്ട ജനങ്ങളുടെ നികുതി പണത്തില്‍ നിന്നാണ്.

  ഗ്ലാമർ ലുക്കിൽ വേദിക- ചിത്രങ്ങൾ കാണാം

  English summary
  Congress leader Adv. Veena S Nair's Open Letter to CPM leader A Sampath
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X