കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്തസ്സ് വേണമെടോ... കോണ്‍ഗ്രസ് നേതാവ് അജയ് തറയിലിന് ഫേസ്ബുക്കില്‍ തെറിയഭിഷേകം...

  • By Kishor
Google Oneindia Malayalam News

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ ചീത്ത വിളിക്കുന്നത് സി പി എം, ആര്‍ എസ് എസ് അനുഭാവികള്‍ മാത്രമാണ് എന്ന് ആരെങ്കിലും കരുതിയെങ്കില്‍ തെറ്റി. കേട്ടാലറക്കുന്ന അസഭ്യവര്‍ഷവുമായി കോണ്‍ഗ്രസുകാരും ഫേസ്ബുക്കില്‍ പൂണ്ടുവിളയാടുകയാണ്. ചീത്ത വിളിക്കുന്നത് സ്വന്തം പാര്‍ട്ടി നേതാവിനെത്തന്നെയാണ് എന്ന് മാത്രം.

<strong> കരുണാകരന് കിട്ടാത്ത ആനുകൂല്യം ഉമ്മന്‍ ചാണ്ടിക്ക് കൊടുക്കണോ?</strong> കരുണാകരന് കിട്ടാത്ത ആനുകൂല്യം ഉമ്മന്‍ ചാണ്ടിക്ക് കൊടുക്കണോ?

ആദര്‍ശധീരന്മാര്‍ കാശിക്ക് പോയോ എന്നൊരു ചോദ്യം ഫേസ്ബുക്കില്‍ ചോദിച്ചതിനാണ് അജയ് തറയിലിന് നേരെ കോണ്‍ഗ്രസ് അനുഭാവികള്‍ ആക്രമണവുമായി രംഗത്തെത്തിയത്. ബാര്‍ കോഴക്കേസിലും സോളാര്‍ കേസിലും മുഖ്യമന്ത്രി അടക്കമുള്ളവര്‍ നാണം കെട്ട് നില്‍ക്കുമ്പോഴാണ് ഐ ഗ്രൂപ്പിന്റെ പ്രമുഖ നേതാവായ തറയില്‍ ഈ ചോദ്യം ചോദിച്ചത്. എതിര്‍ഗ്രൂപ്പുകാര്‍ അടങ്ങിയിരിക്കുമോ...

ചവറ്റുകൊട്ടയിലാണ് സ്ഥാനം

ചവറ്റുകൊട്ടയിലാണ് സ്ഥാനം

പാര്‍ട്ടിയുടെ ഉപ്പും ചോറും തിന്ന് ജനമധ്യത്തില്‍ പാര്‍ട്ടി നേതാക്കളെ അപമാനിച്ച് ആദര്‍ശപുരുഷനാകാന്‍ നടക്കുന്ന താങ്കളെ പോലുള്ളവര്‍ക്ക് കാലത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും സഥാനം - തറയിലിന് കിട്ടിയ ഒരു മുന്നറിയിപ്പ്.

ഒളിസേവ വേണ്ടല്ലോ

ഒളിസേവ വേണ്ടല്ലോ

പറയണമെങ്കില്‍ ആണത്തത്തോടെ പറയണം മിസ്റ്റര്‍ അജയ് തറയില്‍. ഉമ്മന്‍ ചാണ്ടി രാജിവയ്ക്കണമെന്ന്. അല്ലാതെ ഒരുമാതിരി അടുക്കളവഴി കയറി സംബന്ധം നടത്തുന്ന പണ്ടത്തെ അമ്പ്രാന്മാരുടെ കൂട്ട് ഒളിസേവയാകരുത് - അജയ് തറയിലിനോടുള്ള ഉപദേശമാണിത്.

താനൊക്കെ എവിടത്തെ നേതാവാണ്

താനൊക്കെ എവിടത്തെ നേതാവാണ്

ഇത്ര അധപതിച്ച രീതിയില്‍ പോസ്റ്റര്‍ ഇടുന്ന താനൊക്കെ ഏത് മറ്റേടത്തെ നേതാവാണ്. ഉമ്മന്‍ ചാണ്ടിയേ അട്ടിമറിക്കാന്‍ പ്രതിപക്ഷത്ത് മാത്രമല്ല സ്വന്തം പാളയത്തില്‍ തന്നെ ചില കരിംകാലികള്‍ കോപ്പ് കൂട്ടുന്നുണ്ട് എന്ന് അറിയാം. പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചിട്ട് വേണം ഈ പണിക്കിറങ്ങാന്‍

വേറൊരു പണിയും ഇല്ലേ

വേറൊരു പണിയും ഇല്ലേ

താന്‍ എന്ത് പുളുത്താനാണ് ഉവ്വേ കൊണ്‍ഗ്രസ്സിന്റെ ഖദറും ഇട്ടോണ്ട് നടക്കുന്നത്. ദേവസ്വം ബോര്‍ഡില്‍ പണിയൊന്നും ഇല്ലേ ഉവ്വേ. ആദര്‍ശം പുളുത്താന്‍ നടക്കുന്നു - തറയിലിനോട് തീരെ ബഹുമാനമില്ലാത്ത ഒരു കോണ്‍ഗ്രസ് അഭ്യുദയകാംക്ഷി.

അഭിനനന്ദിക്കാനും ആളുണ്ട്

അഭിനനന്ദിക്കാനും ആളുണ്ട്

അപ്പൊ കോണ്‍സിലും ഉണ്ടല്ലേ, നാണവും മാനവും ഉള്ളവര്‍. ഏതായാലും തറയില്‍ ചേട്ടന്‍ ഇന്ന് ചാണ്ടിയുടെ ചാവേറുകളില്‍ നിന്നും വാങ്ങിക്കൂട്ടും എന്ന് പ്രവചിക്കുന്നു ഒരാള്‍.

പേര് അന്വര്‍ഥമാക്കിയോ

പേര് അന്വര്‍ഥമാക്കിയോ

അജയ് തറയില്‍ തന്റെ പേര് അന്വര്‍ഥമാക്കി എന്നാണ് ചിലര്‍ പറയുന്നത്. പാര്‍ട്ടിക്ക് ഒരു പ്രതിസന്ധി വന്നപ്പോള്‍ പാര്‍ട്ടിയെ ജനമധ്യത്തില്‍ മോശക്കാരനാരനാക്കാന്‍ നടക്കുന്ന ചതിയന്‍. അന്തസ്സുണ്ടെങ്കില്‍ പാര്‍ട്ടി ചിലവില്‍ കിട്ടിയ ദേവസ്വം ബോര്‍ഡ് സ്ഥാനം രാജി വെച്ചിട്ട് പോടോ എന്നാണ് ഒരാള്‍ പറയുന്നത്.

വല്ല കാര്യവുമുണ്ടോ

വല്ല കാര്യവുമുണ്ടോ

നിങ്ങള്‍ ഇങ്ങനെ ഒക്കെ എഴുതി വിട്ടത് കൊണ്ട് കാര്യം ഇല്ല. ചുമ്മാ ഫേസ്ബുക്ക് കോണ്‍ഗ്രസുകാരുടെ തെറി കേള്‍ക്കാം എന്നേ ഉള്ളൂ... നിങ്ങള്‍ക്ക് ആര്‍ജവം ഉണ്ട് എങ്കില്‍ ഹൈക്കമാണ്ടിനോട് പറയൂ ചാണ്ടിയെ രാജിവയ്പ്പിക്കാന്‍ - മറ്റ് പാര്‍ട്ടിക്കാര്‍ക്കും തറയിലിനോട് ഉപദേശിക്കാനുണ്ട്.

ഇടതുപക്ഷത്തേക്ക് വരുന്നോ

ഇടതുപക്ഷത്തേക്ക് വരുന്നോ

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ഇടതുപക്ഷത്ത് ചേരാനുള്ള ക്ഷണവും അജയ് തറയിലിന് ചിലര്‍ നല്‍കിക്കഴിഞ്ഞു. തറയിലിനെ പ്രതിരോധിക്കാനെത്തിയവരില്‍ ഇടതു അനുഭാവികളുമുണ്ട് എന്നത് ശ്രദ്ധേയം.

പോസ്റ്റ് വന്‍ ഹിറ്റ്

മൂവായിരത്തിലധികം ലൈക്കും രണ്ടായിരത്തോളം ഷെയറും കമന്റുകളുമായി അജയ് തറയിലിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ പറന്നു നടക്കുകയാണ്

ആദ്യമായിട്ടല്ല

ആദ്യമായിട്ടല്ല

ബാര്‍ കോഴക്കേസിലും സോളാര്‍ കേസിലും അജയ് തറയിലിന്റെ നിലപാടുകള്‍ വിവാദമായിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗമാണ് അജയ് തറയിലിനെ പരസ്യപ്രതികരണം നടത്തുന്നതില്‍ നിന്നും കെ പി സി സി വിലക്കിയിരുന്നു.

English summary
Congress leader Ajay Tharayil questions party leaders in facebook post, becomes controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X