സെന്‍കുമാറിനെ പുകഴ്ത്തി അജയ് തറയില്‍! ഏത് ട്രൗസറിട്ടാലും മിടുക്കനെന്ന്; ഉരുളയ്ക്കുപ്പേരി പോലെ ജെയ്ക്കിന്‌റെ മറുപടി
കൊച്ചി: സര്‍വ്വീസില്‍ ഉള്ള കാലത്ത് ടിപി സെന്‍കുമാര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രിയങ്കരനായിരുന്നു. എന്നാല്‍ ഡിജിപി സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം സെന്‍കുമാര്‍ എത്തിയത് ബിജെപി പാളയത്തില്‍ ആയിരുന്നു. കോണ്‍ഗ്രസ്സിനെതിരേയും സെന്‍കുമാര്‍ ആഞ്ഞടിച്ചു.
അതേ സെന്‍കുമാറിനെ പുകഴ്ത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവായ അജയ് തറയില്‍ ഇപ്പോള്‍. സെന്‍കുമാറിനെ പുകഴ്ത്തിയ അജയ് തറയില്‍ ഇപ്പോള്‍ ആര്‍എസ്എസിന്റെ തറയിലാണ് ഇരിക്കുന്നത് എന്നായിരുന്നു ജെയ്ക്ക് സി തോമസിന്റെ മറുപടി. വിശദാംശങ്ങള്‍...

മിടുക്കനും സമര്‍ത്ഥനും
ടിപി സെന്‍കുമാര്‍ മിടുക്കനും സമര്‍ത്ഥനും ആണ് എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ പറഞ്ഞത്. റിപ്പോര്‍ട്ടര്‍ ടിവിയിലെ എഡിറ്റേഴ്‌സ് അവറില്‍ ആയിരുന്നു അജയ് തറയിലിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ ആയിരുന്നു പരാമര്‍ശം.

ഏത് ട്രൗസര്‍ ഇട്ടാലും മിടുക്കന്‍
സെന്‍കുമാറിനെ പുകഴ്ത്തുന്നതിനിടെ ആയിരുന്നു അവതരകനായ എംവി നികേഷ് കുമാര്‍ ഒരു ചോദ്യം ചോദിച്ചത്. സെന്‍കുമാര്‍ ഇപ്പോള്‍ ഏത് ട്രൗസര്‍ ആണ് ഇട്ടിരിക്കുന്നത് എന്ന് അറിയില്ലേ എന്നായിരുന്നു ചോദ്യം. അതിനുള്ള മറുപടിയില്‍ ആയിരുന്നു വിവാദ പ്രശംസ. സെന്‍കുമാര്‍ സമര്‍ത്ഥനാണെന്നും ഏത് ട്രൗസര്‍ ഇട്ടാലും മിടുക്കനല്ലെന്ന് പറയാന്‍ പറ്റുമോ എന്നായിരുന്നു ചോദ്യം.

സെന്‍കുമാറും ശ്രീവാസ്തവയും
മിടുക്കനും സമര്‍ത്ഥനും ആയ സെന്‍കുമാറിനെ രമണ്‍ ശ്രീവാസ്തവ ചവിട്ടിപ്പുറത്താക്കുകയായിരുന്നു എന്നാണ് മറ്റൊരു ആരോപണം. പിണറായി വിജയന്റെ ഉപദേഷ്ടാവായി എത്തിയ ശ്രീവാസ്തവ ആദ്യം ചെയ്തത് ഇതായിരുന്നു എന്നാണ് അജയ് തറയിലിന്റെ ആരോപണം.
ഒരുകാലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു രമണ്‍ ശ്രീവാസ്തവ എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.

ആര്‍എസ്എസിന്റെ തറ
അജയ് തറയിലിന്റെ സെന്‍കുമാര്‍ പ്രശംസയെ അതി രൂക്ഷമായാണ് സിപിഎം നേതാവ് ജെയ്ക്ക് സി തോമസ് വിമര്‍ശിച്ചത്. മതവര്‍ഗ്ഗീയതയുടെ പരിച്ഛേദമായ സെന്‍കുമാറിനെ പ്രശംസിക്കുന്ന അജയ് തറയില്‍ ഇരിക്കുന്ന തറ, ആര്‍എസ്എസിന്റെ തറയാണ് എന്നായിരുന്നു ജെയ്ക്കിന്റെ വിമര്‍ശനം. ആര്‍എസ്എസ് തറയില്‍ നിന്നുകൊണ്ടേ ഒരാള്‍ക്ക് സെന്‍കുമാറിനെ പോലെ ഒരാളെ പ്രശംസിക്കാന്‍ സാധിക്കൂ എന്നും ജെയ്ക്ക് പറഞ്ഞു.

സംഘപരിവാറിലേക്ക് പോകും
സെന്‍കുമാറിന് പൂമാലയിടുന്ന കോണ്‍ഗ്രസ്സുകാര്‍ ഉണ്ടെങ്കില്‍ അവര്‍ സംഘപരിവാര്‍ പാളയത്തിലേക്കേ പോകൂ എന്നാണ് ജെയ്ക്ക് സി തോമസ് പറയുന്നത്. ഈ കാലഘട്ടത്തിലെങ്കിലും ഒരു കോണ്‍ഗ്രസ് പ്രതിനിധി ഇങ്ങനെ പറയാന്‍ പാടുണ്ടോ എന്നും ജെയ്ക്ക് ചോദിച്ചു. ഇത്തരത്തിലാണെങ്കിലും കോണ്‍ഗ്രസിനും ബിജെപിയ്ക്കും ആയി രണ്ട് വ്യത്യസ്ത പ്രതിനിധികളെ ചര്‍ച്ചയ്ക്ക് വിളിക്കേണ്ടതില്ലെന്നും ജെയ്ക്ക് പറയുന്നുണ്ട്.












Click it and Unblock the Notifications