Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ടിഎച്ച് മുസ്തഫ അന്തരിച്ചു

തിരുവനന്തപുരം: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ ടിഎച്ച് മുസ്തഫ അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ 5.30 ഓടെയായിരുന്നു അന്ത്യം.കെ കരുണാകരൻ മന്ത്രിസഭയിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു.അഞ്ചു തവണ നിയമസഭാഗംമായിരുന്നു. കബറടക്കം രാത്രി 8ന് മാറമ്പള്ളി ജമാഅത്ത് ഖബര്‍സ്ഥാനില്‍

യൂത്ത് കോൺഗ്രസിലൂടെയായിരുന്നു രാഷ്ട്രീയത്തിലേക്ക് എത്തിയത്. 14 വർഷം എറണാകുളം ഡിസിസി പ്രസിഡന്റായിരുന്നു.യൂത്ത് കോൺ​ഗ്രസ് മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു.

mus2-

1977 ൽ ആലുവ മണ്ഡലത്തിൽ നിന്നായിരുന്നു ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് കുന്നത്തുനട് മണ്ഡലത്തിൽ നിന്ന് 1982, 1987, 1991, 2001 വർഷങ്ങളിൽ എം എൽ എയായി. 1991-95 കാലത്ത് കെ കരുണാകരൻ മന്ത്രിസഭയിലെ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായി.കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ്, ഡിസിസി ജനറൽ സെക്രട്ടറി, കെപിസിസി ജനറൽ സെക്രട്ടറി, കെപിസിപി വൈസ് പ്രസിഡന്റ്, കേരള ഖാദി വ്യവസായ ബോർഡ് വൈസ് ചെയർമാൻ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+