Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂത്ത്‌ കോൺഗ്രസ്‌ നേതാവിനെ കമ്പിപ്പാരകൊണ്ട്‌ അടിച്ചു; കോൺഗ്രസ്‌ ജില്ലാ നേതാക്കൾക്കെതിരെ കേസ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റിനെ ആക്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസ്. പെരുങ്കടവിള മണ്ഡലം പ്രസിഡന്‍റ് ഇടവഴിക്കര ജയനെ (36) മര്‍ദ്ദിച്ച കേസിലാണ് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്.

കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി മാരായിമുട്ടം സുരേഷ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സന്തോഷ്, സുഭാഷ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്.

congressnew3

വൈകീട്ട് മാരായിമുട്ടം സര്‍വ്വീസ് സഹകരണ ബാങ്കിന് മുന്നിവെച്ച് ജയനെ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു. ജയന്‍റെ തലയ്ക്ക് കമ്പിപ്പാര ഉപയോഗിച്ച് അക്രമികള്‍ അടിച്ചു. ഗുരുതരമായ പരിക്കേറ്റ ജയന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇയാള്‍ അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

കോണ്‍ഗ്രസിനുള്ളിലെ ഉള്‍പാര്‍ട്ടി തര്‍ക്കങ്ങളാണ് അക്രമണത്തിന് പിന്നിലെന്നാണ് കണക്കാക്കപ്പെടുന്നത്.ജയനെ അനുനയത്തില്‍ വിളിച്ച് വരുത്തിയ ശേഷമാണ് കമ്പിപ്പാര കൊണ്ട് മര്‍ദ്ദിച്ചതെന്ന് പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+