കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയുടെ കാൽനക്കാൻ പറഞ്ഞയാളോട് ചർച്ചയ്ക്ക് തയ്യാറായ വ്യക്തിയാണ് കെ സുധാകരൻ: ബെന്നി ബെഹന്നാൻ

Google Oneindia Malayalam News

കൊച്ചി: കെപിസിസി അധ്യക്ഷൻ കെ സുധാകരനെ വിമർശിച്ച് കോൺഗ്രസ് നേതാവ് ബെന്നി ബഹനാൻ. മുഖ്യമന്ത്രി പിണറായി വിജയന്‍റെ കാൽ നക്കാൻ തയ്യാറാണെന്ന് പറഞ്ഞയാളോട് ചർച്ചയ്ക്ക് തയ്യാറായ വ്യക്തിയാണ് കെ സുധാകരനെന്ന് ബെന്നി ബഹനാൻ പറഞ്ഞു. നേതാക്കളുടെ കൊഴിഞ്ഞുപോക്കിൽ അതൃപ്തി പ്രകടിപ്പിച്ച് ബെന്നി പാര്‍ട്ടി നടപടിയില്‍ വിഷമമുള്ളവര്‍ക്ക് കാര്യങ്ങള്‍ പറയാന്‍ അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ടു. കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1

കോൺഗ്രസിൽ നിന്ന് അടിക്കിടെ നേതാക്കൾ കൊഴിഞ്ഞു പോകുന്നതിൽ ബെന്നി ബഹനാൻ അതൃപ്തി പ്രകടിപ്പിച്ചു. പാർട്ടി നടപടിയിൽ വിഷമമുള്ളവർക്ക് കാര്യങ്ങൾ പറയാൻ അവസരമൊരുക്കണം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ കാൽനക്കാൻ തയ്യാറാണെന്ന് പറഞ്ഞ വ്യക്തിയോട് ചർച്ചക്ക് തയ്യാറായയാളാണ് കെ സുധാകരനെന്നും ബെന്നി ബഹ്നാന്‍ വിമര്‍ശിച്ചു.

2

കോൺഗ്രസ് നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്താൻ നേതാക്കൾ തയ്യാറാകണം. സാഹചര്യം മനസ്സിലാക്കി പ്രശ്നങ്ങൾ തിരുത്തി മുന്നോട്ടു പോകണമെന്നും ബെന്നി ബഹനാൻ പറഞ്ഞു. അതൃപ്തരായ നേതാക്കളെ പിടിച്ച് നിര്‍ത്താനാൻ കഴിഞ്ഞില്ല. നിരന്തരമുള്ള കോൺഗ്രസിലെ കൊഴിഞ്ഞുപോക്ക് പാർട്ടിയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ഏതു സാഹചര്യത്തിലാണ് അവർ പാർട്ടി വിട്ടുപോയതെന്ന് നേതൃത്വം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തിൽ വലിയ പ്രതീക്ഷയുണ്ടെന്നും അതാരും തകർക്കരുതെന്നും ബെന്നി കൂട്ടിച്ചേർത്തു.

എന്തൊരു ക്യൂട്ടാണ് ഈ കൊച്ച്; ഉടന്‍ പണം താരം മീനാക്ഷി രവീന്ദ്രന്റെ ഫോട്ടോഷൂട്ട് വൈറല്‍

3

പാലാ ബിഷപ്പ് ജോസഫ് മാർ കല്ലറങ്ങാട്ടിൻ്റെ നാര്‍ക്കോട്ടിക് ജിഹാദ് സംബന്ധിച്ച പ്രസ്താവനയിൽ സർക്കാർ ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കണമെന്ന കെ സുധാകരന്‍റെ പുതിയ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു. മതസൗഹാർദ്ദത്തിലൂടെ മതേതരത്വം സംരക്ഷിക്കുകയെന്നതാണ് കോൺഗ്രസ് നിലപാട്. എന്നാല്‍ അതിൽ പക്ഷം പിടിക്കാൻ പാടില്ല. ഒരിക്കലും അതല്ല, കോൺഗ്രസ് നയമെന്നും ബെന്നി ബഹ്നാന്‍ വ്യക്തമാക്കി.

കെപിസിസിയില്‍ ശുദ്ധീകരണം; 5 വര്‍ഷം ഇരുന്നവര്‍ ഇനിയില്ല, ഒരാള്‍ക്ക് ഒരു പദവി, പുതുമുഖങ്ങള്‍ വരുംകെപിസിസിയില്‍ ശുദ്ധീകരണം; 5 വര്‍ഷം ഇരുന്നവര്‍ ഇനിയില്ല, ഒരാള്‍ക്ക് ഒരു പദവി, പുതുമുഖങ്ങള്‍ വരും

4

അതേസമയം, കെ പി അനിൽകുമാർ കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് പോയതിൽ പ്രതികരണവുമായി മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. അനിൽകുമാർ കോൺഗ്രസ് വിട്ടു പോകാൻ പാടില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. കോൺഗ്രസ് നേതൃത്വത്തിൽ ചില പ്രശ്നങ്ങളുണ്ട്. അതിനു രമ്യമായി പരിഹാരം കാണുമെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്.

5

എന്നാൽ, കെ സുധാകരനെ വിമർശിച്ച് യുഡിഎഫ് കൺവീനർ എം എം ഹസ്സനും ഇന്ന് രംഗത്തെത്തി. കെ സുധാകരൻ ഉദ്ദേശിക്കുന്ന സെമികേഡർ സംവിധാനത്തെക്കുറിച്ച് അറിയില്ലെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ പറഞ്ഞു. കേഡർ സംവിധാനമെന്ന് കേട്ടിട്ടുണ്ട്. കേഡർ സ്വഭാവമുള്ള പാർട്ടി എന്നും സാധാരണഗതിയിൽ പറയാറുണ്ട്. സെമികേഡർ എന്തെന്ന് കെ സുധാകരനോട് തന്നെ ചോദിക്കണമെന്നും ഹസ്സൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

6

43 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് കഴിഞ്ഞ ദിവസമാണ് കെപിസിസി ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ കോൺഗ്രസ് വിട്ട് സിപിഎമ്മിനൊപ്പം ചേർന്നത്. ഇത് മുൻപെങ്ങുമില്ലാത്ത വിധത്തിൽ സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക പ്രഖ്യാപിച്ചതിനു പുറമേ നേതൃത്വത്തിനെതിരെ പരസ്യപ്രതികരണം നടത്തിയതിന് പിന്നാലെയാണ് അനിൽകുമാർ കോൺഗ്രസ് വിട്ടത്. അനിൽകുമാറിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

'ആത്മഹത്യ ചെയ്യാൻ അന്ന് തീരുമാനിച്ചില്ല, ഗള്‍ഫിലേക്ക് പോയി'; ജീവിതത്തിലെ ആ 25 വർഷത്തെ കുറിച്ച് ജോയ് മാത്യു'ആത്മഹത്യ ചെയ്യാൻ അന്ന് തീരുമാനിച്ചില്ല, ഗള്‍ഫിലേക്ക് പോയി'; ജീവിതത്തിലെ ആ 25 വർഷത്തെ കുറിച്ച് ജോയ് മാത്യു

7

പിന്നീട്, അദ്ദേഹം വിശദീകരണം നൽകിയെങ്കിലും നേതൃത്വത്തെ കൂടുതൽ വിമർശിച്ചതോടെ അനിൽകുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കെപിസിസി അധ്യക്ഷൻ അറിയിക്കുകയായിരുന്നു. എന്നാൽ, നടപടി വരുന്നതിനു മുന്നോടിയായി അദ്ദേഹം കോൺഗ്രസിൽ നിന്ന് രാജിവെച്ചതായും തിരുവനന്തപുരത്ത് വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചിരുന്നു.

Recommended Video

cmsvideo
K SUDHAKARAN AGAINST PINARAYI VIJAYAN

English summary
Congress leader Benny Behanan criticizes KPCC president K Sudhakaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X