• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഇത്രയും അല്പനാകരുത് മിസ്റ്റർ പിണറായി വിജയൻ', മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ബിന്ദു കൃഷ്ണ!

തിരുവനന്തപുരം: കൊവിഡ് കാലത്ത് ഭരണപക്ഷവും പ്രതിപക്ഷവുമായുളള ഏറ്റുമുട്ടലിന് സംസ്ഥാനത്ത് കുറവൊന്നുമില്ല. പ്രവാസികളുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രി ശതകോടീശ്വരന്മാരുമായാണ് ചർച്ച നടത്തിയത് എന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ ആരോപിച്ചിരുന്നു. മുല്ലപ്പളളിക്ക് കുശുമ്പ് തോന്നിയിട്ട് കാര്യമില്ലെന്ന് പിണറായി മറുപടിയും നൽകി. പിണറായിയുടേത് അൽപ്പത്തരമാണ് എന്നാണ് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ തിരിച്ചടിച്ചിരിക്കുന്നത്.

ബിന്ദു കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' മുഖ്യമന്ത്രി ദുബായ് കോടീശ്വരന്മാരുമായി മാത്രം ചർച്ച നടത്തിയിട്ട് കാര്യമില്ല. പ്രവാസി സംഘടനകളോടും ചർച്ച നടത്തണമെന്ന് മുല്ലപ്പള്ളി പറഞ്ഞതിന് കരുതൽ മനുഷ്യൻ പിണറായി വിജയൻ പറഞ്ഞ മറുപടി മുല്ലപ്പള്ളിക്ക് കുശുമ്പാണെന്നാണ്. ഇത്രയും അല്പനാകരുത് മിസ്റ്റർ പിണറായി വിജയൻ. പ്രവാസികളുടെ പ്രതിനിധികൾ എന്ന് പറഞ്ഞു ലോക കേരള സഭയിൽ വന്ന് പുട്ടടിക്കുന്നവരും, നോർക്കയെന്നു പറഞ്ഞു ആകാശത്തേക്ക് നോക്കി നിൽക്കുന്നവരും ഈ കോവിഡ് കാലത്ത് പ്രവാസികളോട് കാണിച്ച സമീപനത്തെ കുറിച്ച് പ്രവാസികളെ കൊണ്ട് പറയിക്കാതെ ഇരിക്കുന്നതാണ് നല്ലത്.

കെ എം സി സി എന്ന സംഘടന മലയാളികളെ പാർപ്പിക്കാൻ വേണ്ടി വലിയൊരു കെട്ടിടം തന്നെ ഒരുക്കിയിരിക്കുന്നു. ഇൻകാസ് പ്രവർത്തകർ മുന്നിൽ തന്നെ നിൽക്കുന്നു, പ്രതിസന്ധിയിലായ ഗൾഫ് ജനതയ്ക്ക് ഏതൊരു ആവശ്യത്തിനും ഇവർ ഓടിയെത്തുന്നു, ഗൾഫിന്റെ ദുരിതമുഖത്തു അഷ്‌റഫ്‌ താമരശ്ശേരി നിലയുറപ്പിക്കുന്നു. രണ്ടായിരം പേരെ സുരക്ഷിതരാക്കിയ, രാവന്തിയോളം പ്രവാസികൾക്ക് വേണ്ടി ഓടി നടന്ന ഇൻകാസ് പ്രവർത്തകൻ നസീർ വാടാനപ്പള്ളി കോവിഡ് സ്ഥിരീകരിച്ചു ആശുപത്രിയിലാണ്.

cmsvideo
  ലോകം കേരളത്തെ കണ്ടു പഠിക്കണമെന്ന് ബ്രയാന്‍ നീല്‍ | Oneindia Malayalam

  സർക്കാർ സിസ്റ്റം അമ്പേ പരാജയവും അരിപ്രാഞ്ചികളുടെ സമ്മേളനവുമായി ഒതുങ്ങുമ്പോൾ കെ എം സി സിയും ഇൻകാസും അടക്കമുള്ള പ്രവാസി സംഘടനകൾ മുന്നിട്ടിറങ്ങി മലയാളികൾക്ക് കരുത്തേകുമ്പോൾ അത്തരം നല്ല മനസ്സുകളെ കേൾക്കാൻ കൂടി കൂട്ടാക്കാതെ പ്രവാസികൾ എന്നാൽ കോടീശ്വരന്മാരുടെ കയ്യിലെ കളിപ്പാവയാണെന്നും, പ്രവാസികളുടെ ജീവിതത്തിന്റെ ആധികാരിക രേഖ ഇത്തരം കോടീശ്വരന്മാരുടെ അവസാന വാക്കാണെന്ന് വിശ്വസിച്ചു അവരെ മാത്രം കേട്ട് കൊണ്ട് മുന്നോട്ടു പോകുന്ന സർക്കാരിനെ വിമർശിക്കുമ്പോൾ കുശുമ്പ് എന്നാണ് മറുപടിയെങ്കിൽ, അത് കുശുമ്പാണോ, വസ്തുതയാണോ എന്ന് പ്രവാസികൾ തീരുമാനിക്കട്ടെ''.

  അമേരിക്കയിലെ അച്ഛനും അമ്മയ്ക്കും ചേച്ചിക്കും കോവിഡ്! മരുന്ന് പാരസെറ്റാമോൾ, നടുക്കുന്ന കുറിപ്പ്!

  കൊവിഡ് രോഗിയെ അബദ്ധത്തിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു! പരക്കം പാഞ്ഞ് പോലീസ്, ആശങ്ക!

  English summary
  Congress leader Bindu Krishna against Pinarayi Vijayan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more