കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മേതിൽ ദേവിക എന്ന വനിത അനുഭവിച്ച ദുരവസ്ഥ', മുകേഷ്-ദേവിക വിവാഹമോചന വാർത്തയിൽ ബിന്ദു കൃഷ്ണ

Google Oneindia Malayalam News

തിരുവനന്തപുരം: നടനും കൊല്ലം എംഎല്‍എയുമായ മുകേഷും നര്‍ത്തകി മേതില്‍ ദേവികയും തമ്മിലുളള വിവാഹ ബന്ധം വേര്‍പെടുത്തുന്നു എന്നുളള വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചൂടുളള ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്. വിവാഹ മോചനം ആവശ്യപ്പെട്ട് കൊണ്ട് മേതില്‍ ദേവിക വക്കീല്‍ മുഖാന്തരം മുകേഷിന് നോട്ടീസ് അയച്ചതായാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

'അവളുടെ ജൂലിയറ്റ്.. മാങ്ങാത്തൊലി', മജ്സിയയെ പൊളിച്ചടുക്കി ഡിംപൽ, ലീക്കായി ഫിനാലെക്കിടെയുളള ഓഡിയോ 'അവളുടെ ജൂലിയറ്റ്.. മാങ്ങാത്തൊലി', മജ്സിയയെ പൊളിച്ചടുക്കി ഡിംപൽ, ലീക്കായി ഫിനാലെക്കിടെയുളള ഓഡിയോ

തിരുവനന്തപുരത്തെ ഒരു അഭിഭാഷകന്‍ വഴിയാണ് മേതില്‍ ദേവിക വിവാഹ മോചനത്തിന് കോടതിയെ സമീപിച്ചിരിക്കുന്നത് എന്നാണ് സൂചന. 8 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മുകേഷ് മേതില്‍ ദേവികയെ വിവാഹം കഴിക്കുന്നത്. വാര്‍ത്ത ചര്‍ച്ച ആയതോടെ കൊല്ലത്തെ മുകേഷിന്റെ എതിര്‍സ്ഥാനാര്‍ത്ഥി ആയിരുന്ന കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.

സാരി ഇങ്ങനെയും ഉടുക്കാം; ആരാധകരെ ഞെട്ടിച്ച് നടി അനുശ്രീയുടെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ വൈറല്‍

1

മുകേഷും മേതില്‍ ദേവികയും വിവാഹിതരാകുന്നത് 2013 ഒക്ടോബര്‍ 24ന് ആയിരുന്നു. ഇരുവരുടേയും രണ്ടാം വിവാഹം ആയിരുന്നു അത്. മുകേഷിന്റെ ആദ്യ ഭാര്യ നടി സരിത ആയിരുന്നു. സരിതയുമായുളള വിവാഹ ബന്ധം 2011ലാണ് മുകേഷ് വേര്‍പെടുത്തിയത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. മേതില്‍ ദേവികയ്ക്ക് പാലക്കാട് സ്വദേശിയുമായുളള ആദ്യവിവാഹ ബന്ധത്തില്‍ ഒരു മകന്‍ ഉണ്ട്.

2

വിവാഹ മോചന വാര്‍ത്ത സംബന്ധിച്ച് മുകേഷോ മേതില്‍ ദേവികയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. വാര്‍ത്ത ചര്‍ച്ച ആകുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിന്ദു കൃഷ്ണയെ തോല്‍പ്പിച്ചാണ് കൊല്ലം മണ്ഡലം ഇടത് മുന്നണിക്ക് വേണ്ടി മുകേഷ് നിലനിര്‍ത്തിയത്.

3

പുറത്ത് വരുന്ന വാർത്തകൾ ശരിയാണെങ്കിൽ ഗാർഹിക പീഡനത്തിന് മുകേഷിനെതിരെ കേസെടുക്കണമെന്ന് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. മുകേഷിൻ്റെ സ്ത്രീകളോടുള്ള ശൈലി മുൻ ഭാര്യ സരിത തന്നെ വെളിപ്പെടുത്തിയിട്ടുളളതാണെന്ന് ബിന്ദു കൃഷ്ണ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കാലത്ത് തന്നെ മുകേഷിന്റെ കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളെ കുറിച്ച് വിവരം ലഭിച്ചിരുന്നുവെന്നും എന്നാലത് പ്രചാരണത്തിന് ഉപയോഗിച്ചില്ലെന്നും ബിന്ദു കൃഷ്ണ പറയുന്നു.

4

ബിന്ദു കൃഷ്ണയുടെ വാക്കുകൾ: '' എം.മുകേഷിൻ്റെയും മേതിൽ ദേവികയുടെയും സ്വകാര്യ ജീവിതത്തിൽ തലയിടാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ മേതിൽ ദേവിക എന്ന വനിത അനുഭവിച്ച ദുരവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാതിരിക്കാൻ കഴിയില്ല. ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ ശരിയാണെങ്കിൽ എം.മുകേഷിന് എതിരെ ഗാർഹിക പീഡനത്തിന് കേസ് എടുക്കാൻ സംസ്ഥാന പോലീസ് വകുപ്പ് തയ്യാറാകണം. ജനപ്രതിനിധി കൂടിയായ മുകേഷിന് എതിരെ സ്വമേധയാ കേസ് എടുക്കാൻ സംസ്ഥാന വനിതാ കമ്മീഷനും തയ്യാറാകണം.

5

കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനെ വെല്ലുന്ന പൂരപ്പാട്ട് എം.മുകേഷിൽ നിന്നും പലപ്രാവശ്യം ഉണ്ടായിട്ടുള്ളത് കേരള ജനത കേട്ടിട്ടുള്ളതാണ്. 14 വയസ്സുള്ള വിദ്യാർത്ഥിക്കെതിരെ വരെ വളരെ മോശമായി സംസാരിച്ച മുകേഷിൻ്റെ സ്ത്രീകളോടുള്ള ശൈലി അദ്ദേഹത്തിൻ്റെ മുൻ ഭാര്യ സരിത തന്നെ പല പ്രാവശ്യം പരസ്യമായി പറഞ്ഞിട്ടുള്ളതുമാണ്. അപ്പോഴെല്ലാം മുകേഷിന് സംരക്ഷണ കവചം ഒരുക്കി വെള്ളപൂശിയത് ഇടതുപക്ഷമാണ്.

6

മുകേഷിൻ്റെ നിലവിലെ കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കാലത്ത് തന്നെ വിവരങ്ങൾ ലഭിച്ചിരുന്നു. പക്ഷേ കുടുംബ പ്രശ്നങ്ങൾ രാഷ്ട്രീയ ആയുധമാക്കാൻ ഞാൻ ആഗ്രഹിച്ചില്ല. മേതിൽ ദേവിക എന്ന വ്യക്തിയുടെ കുലീനത ഞാൻ മനസ്സിലാക്കിയത് അവരുടെ അന്നത്തെ നിലപാടിലൂടെയായിരുന്നു. അന്ന് മുകേഷിന് എതിരെ ഒരു വാക്ക് കൊണ്ടു പോലും എതിരഭിപ്രായം പറയാൻ അവർ തയ്യാറായില്ല. നെഗറ്റീവ് വാർത്തകളിൽ ഇടം പിടിക്കാതിരിക്കാനും ആ സ്ത്രീ പ്രത്യേകം ശ്രദ്ധിച്ചു.

7

തെരഞ്ഞെടുപ്പ് കാലത്ത് ഞാൻ കുടുംബത്തിനൊപ്പം നിൽക്കുന്ന ഒരു ചിത്രം ഫെയ്സ് ബുക്കിൽ പങ്കുവച്ചപ്പോൾ അതിൽ പരിഹാസരൂപത്തിൽ മുകേഷ് കമൻ്റ് എഴുതിയിരുന്നു. പരിഹാസ കമൻ്റുകൾ എഴുതി അന്യരെ പരിഹസിക്കുന്ന സമയത്തും സ്വന്തം കുടുംബം തന്നിൽ നിന്നും അകന്നു എന്ന യാഥാർത്ഥ്യം അദ്ദേഹം മറച്ചുവെച്ചു ജനങ്ങളെ കബളിപ്പിച്ചു. അദ്ദേഹം എനിക്കെതിരെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത് തന്നെ അസത്യ പ്രചരണങ്ങൾകൊണ്ടാണ്.

8

പച്ചക്കള്ളങ്ങൾ മാത്രം പറഞ്ഞും പ്രചരിപ്പിച്ചും അത് ജനങ്ങളെ അഭിനയിച്ച് വിശ്വസിപ്പിച്ചും അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിട്ടു. എം.മുകേഷിനെതിരെ അസത്യ പ്രചരണങ്ങൾ നടത്താനോ അദ്ദേഹത്തിൻ്റെ വാസ്തവ വിരുദ്ധമായ പ്രചരണങ്ങൾക്ക് മറുപടി പറയാനോ ഞങ്ങൾ ശ്രമിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് മേതിൽ ദേവിക പ്രതികരിക്കാതിരുന്നതും അവരുടെ കുടുംബപ്രശ്നം യുഡിഎഫ് തെരഞ്ഞെടുപ്പ് ആയുധം ആക്കാതിരുന്നതും ഒന്നും സ്ത്രീകളുടെ കഴിവുകേടല്ല എന്ന് മനസ്സിലാക്കാൻ എം.മുകേഷിന് കഴിയാതെപോയി.

9

ഭാര്യ എന്ന നിലയിൽ എം.മുകേഷിനെ അത്രത്തോളം സംരക്ഷിച്ച ഒരു വ്യക്തിയെയാണ് അദ്ദേഹം വളരെ മോശമായ രീതിയിൽ കൈകാര്യം ചെയ്തിരിക്കുന്നത്. സ്ത്രീ സംരക്ഷണത്തെക്കുറിച്ച് വായതോരാതെ സംസാരിക്കുന്ന ഇടതുപക്ഷ സർക്കാർ എം. മുകേഷിന് എതിരെ നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറാകണം എന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. രൂക്ഷമായ പ്രതികരണങ്ങളാണ് മുകേഷിന് എതിരെ ഈ പോസ്റ്റിന് താഴെ വരുന്നത്.

ഹോട്ട് ലുക്കില്‍ ബിഗ് ബോസ് താരം ഹിമ ശങ്കര്‍; ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി ആരാധകര്‍

Recommended Video

cmsvideo
Mukesh and Methil Devika heading towards divorce ?

English summary
Congress leader Bindu Krishna slams Mukesh MLA over reports of divorce with Methil Devika
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X