ശബരിമല: ബിജെപിയുടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്തത് കെപിസിസി അംഗം
പത്തനംതിട്ട: ശബരിമല സ്ത്രീകള്‍ പ്രവേശനം നടത്തുന്നതിനെതിരെ നിലയ്ക്കലും എരുമേലിയിലും ബിജെപിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടന്നുവരികയാണ്. ബിജെപി നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്തത് കോണ്‍ഗ്രസ് നേതാവ് ജി രാമന്‍ നായര്‍.
നേരത്തെ പ്രതിഷേധത്തില്‍ ബിജെപിയ്‌ക്കൊപ്പം കോണ്‍ഗ്രസ്സ് നേതാക്കള്‍ അണിചേരുന്നുണ്ടെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ പ്രതിപക്ഷ നേതാവ് ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ തെറ്റാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ ഇന്ന് നടന്ന ബിജെപിയുടെ ഉപവാസ സമരം കെപിസിസി അംഗം തന്നെ ഉദ്ഘാടനം ചെയ്തത് പ്രതിപക്ഷനേതാവിന്റെ വാദങ്ങളുടെ മുനയൊടിച്ചു. വിശ്വാസികളായ പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധിക്കാന്‍ സ്വാതന്ത്രമുണ്ടെന്നും ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു.
നേരത്തെ പന്തളം രാജകുടുംബ നടത്തിയ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ പന്തളം സുധാകരന്‍, മുന്‍മന്ത്രി വിഎസ് സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. അതേ സമയം നിലയ്ക്കലിലും എരുമേലിയിലും ബിജെപിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടക്കുന്നുണ്ട്. ശബരിമലയിലേക്ക് പോകുന്നവരില്‍ സ്ത്രീകള്‍ ഉണ്ടോ എന്ന പരിശോധനയും തുടരുന്നുണ്ട്.












Click it and Unblock the Notifications