15 വയസ്സുകാരിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
മലപ്പുറം: വീട്ടില്‍ അതിക്രമിച്ച് കയറി 15വയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍.കൊണ്ടോട്ടി മൊറയൂര്‍ മുന്‍പഞ്ചായത്തംഗവും, മൊറയൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയുമായ മൊറയൂര്‍ വാലഞ്ചേരി എ.എം.എച്ച് വീട്ടില്‍ അബ്ദുല്‍ സലാമിനെയാണ്(53) കൊണ്ടോട്ടി സി.ഐ മുഹമ്മദ് ഹനീഫ അറസ്റ്റ് ചെയ്തത്.
15വയസ്സുകാരിയായ കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമത്തിനുള്ള പോക്‌സോ നിയമത്തിലെ മൂന്ന്,നാല് വകുപ്പുകളും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376 (ഐ) ാം വകുപ്പ് പ്രകാരം 16 വയസില്‍ താഴെയുളള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിനും 450-ാം വകുപ്പ് പ്രകാരം വീട്ടില്‍ അതിക്രമിച്ചുകയറിയതിനെതിരെയുമാണ് പ്രതിക്കെതിരെ കേസ് എടുത്തിട്ടുള്ളത്.

പീഡനക്കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് അബ്ദുല്‍ സലാം
കോണ്‍ഗ്രസ് നേതാവായി പ്രതിക്കെതിരെ പാര്‍ട്ടി നടപടിയെടുക്കണമെന്ന് പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം കേസുമായി ബന്ധപ്പെട്ടു പാര്‍ട്ടി തലങ്ങളില്‍നിന്നു യാതൊരു സമ്മര്‍ദങ്ങളും പോലീസിനുണ്ടായിട്ടില്ലെന്നും ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.












Click it and Unblock the Notifications