ലാബി ജോര്‍ജ് അന്തംകമ്മി സൈബര്‍ സഖാവാണ്... പിണറായിക്ക് 'സിന്ദാബാദ്' വിളിച്ച് ചാമക്കാല
തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിലെ നിയമനങ്ങള്‍ പലതും നേരത്തെ വിവാദമായതാണ്. മുഖ്യമന്ത്രിയുടെ ഉപദേശകരുടെ നിയമനമാണ് ഇതില്‍ കൂടുതലും വിവാദമായത്. ഏറ്റവും ഒടുവില്‍ പ്രതിപക്ഷം ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളിലൊന്ന് ലാബി ജോര്‍ജിന്റെ നിയമനമാണ്. അമേരിക്കന്‍ പൗരത്വമുള്ള ലാബി ജോര്‍ജിനെ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനില്‍ സീനിയര്‍ ഫെലോയായി നിയമിച്ചത് യോഗ്യരായവരുടെ അപേക്ഷകള്‍ തള്ളിയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല ആരോപിക്കുന്നു. പ്ലസ്ടുകാരി സ്വപ്‌ന സുരേഷ്, അമേരിക്കന്‍ പൗര സീനിയര്‍ ഫെലോ.... ജ്യോതികുമാര്‍ ചാമക്കാലയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ....

Recommended Video
ഇഞ്ചിയുടെ വിലയില്ലാത്ത ഉദ്യോഗാര്‍ഥികള്‍.....
കണ്ണൂര്‍ കലക്ടറേറ്റിന് മുന്നില്‍ ഇന്നൊരു സമരം നടന്നു
സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ടുള്ള ഉദ്യോഗാര്‍ഥികളുടെ സമരം....
ബഹു. മുഖ്യമന്ത്രി അറിഞ്ഞു കാണില്ല.......
കാരണം റാങ്കു ലിസ്റ്റിനും പിഎസ്സിക്കുമൊക്കെ അദ്ദേഹത്തിന്റെ ഭരണത്തില്‍ പുല്ലുവിലയാണ്.....
പിന്‍വാതിലിലൂടെ അകത്തു കയറ്റുന്ന സ്വപ്‌നകുമാരിമാരും ലാബി ജോര്‍ജുമാരുമാണ് പിണറായി ഭരണത്തിലെ യോഗ്യര്‍....
അമേരിക്കന്‍ പൗരത്വമുള്ള ലാബി ജോര്‍ജിനെ കേരള സ്റ്റാര്‍ട്ട് അപ് മിഷനില്‍ സീനിയര്‍ ഫെലോയായി നിയമിച്ചത് ആയിരക്കണക്കിന് യോഗ്യരായവരുടെ അപേക്ഷകള്‍ തള്ളിയാണ്....
ഇതേ ലാബി ജോര്‍ജിനെതിരെ അവര്‍ നടത്തിവന്നിരുന്ന ഓണ്‍ലൈന്‍ മാധ്യമത്തിലെ ജീവനക്കാരെ കോവിഡ് കാലത്ത് നിയമ വിരുദ്ധമായി പിരിച്ചുവിട്ടെന്ന പരാതിയുമുണ്ട്.....
എന്താണ് ലാബി ജാര്‍ജിന്റെ യോഗ്യത ?അന്തം കമ്മി സൈബര്‍ സഖാവാണ്.....
ലാബിയുടെയും സ്പ്രിങ്ക്‌ളര്‍കാരന്റെയുമെല്ലാം അമേരിക്കന്‍ ബന്ധമാണ് കമ്യുണിസ്റ്റ് സര്‍ക്കാരിലേക്ക് ഇവര്‍ക്കുള്ള വഴി എളുപ്പത്തില്‍ തുറക്കുന്നത് ( സാമ്രാജ്യത്വവിരുദ്ധ പോരാട്ടം )
പ്ലസ് ടുക്കാരിയായ സ്വപ്‌ന സുരേഷ് ഐടി വകുപ്പില്‍ മാനേജര്‍ ,അമേരിക്കന്‍ പൗര ലാബി ജോര്‍ജ് സീനിയര്‍ ഫെലോ....
പി എസ്സി റാങ്കു ലിസ്റ്റുകാരന്‍ ആത്മഹത്യയുടെ വക്കില്‍.....
തുല്യ നീതി.... ആഹാ അന്തസ് !
സഖാവ് പിണറായി സിന്ദാബാദ്












Click it and Unblock the Notifications