• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കരിപ്പൂരിലേക്ക് മുഖ്യമന്ത്രി പറന്നെത്തി, രാജമലയിലേക്ക് തിരിഞ്ഞ് നോക്കിയോ? ചോദ്യവുമായി ചാമക്കാല

കോഴിക്കോട്: കരിപ്പൂരിലും ഇടുക്കിയിലും ഉണ്ടായ ദുരന്തങ്ങൾ കേരളത്തെ ഒരുപോലെ നടുക്കിയിരിക്കുകയാണ്. രണ്ടിടത്തും നിരവധി മനുഷ്യർക്ക് ജീവൻ നഷ്ടപ്പെട്ടു. കരിപ്പൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുളളവർ സന്ദർശനം നടത്തി. ഇടുക്കി രാജമലയിൽ മന്ത്രി എംഎം മണിയും ഇ ചന്ദ്രശേഖരനും അടക്കമുളളവരാണ് രക്ഷാ പ്രവർത്തനം ഏകോപിപ്പിച്ചത്.

രാജമലയിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയാണ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. അതേസമയം കരിപ്പൂരിലെ ഇരകളുടെ കുടുംബങ്ങൾക്ക് സർക്കാർ 10 ലക്ഷം സഹായവും പ്രഖ്യാപിച്ചു. ഇതോടെ പ്രതിപക്ഷം മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. രാജമലയോട് വിവേചനം കാണിക്കുന്നു എന്നാണ് ആക്ഷേപം. കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

വിഴിഞ്ഞം മുതൽ പെട്ടിമുടി വരെ

വിഴിഞ്ഞം മുതൽ പെട്ടിമുടി വരെ

'' വിഴിഞ്ഞം മുതൽ പെട്ടിമുടി വരെ... ഒരു കരുതൽ കഥ... രാജമലയെക്കുറിച്ച് പറയേണ്ടി വരുന്നത് നഷ്ടപരിഹാരത്തിലെ അന്തരം മൂലം മാത്രമല്ല. നഷ്ടപരിഹാരം ഇനിയും നല്‍കിയേക്കും. പക്ഷേ കേരളത്തിലെ പൊതു സമൂഹമാകെ, രാഷ്ട്രീയ നേതൃത്വവും മാധ്യമങ്ങളും പെട്ടിമുടിയിലെ പാവങ്ങളോട് എടുത്ത സമീപനത്തില്‍ ആത്മവിമര്‍ശനം നടത്തണം.

അതീവ ശ്രദ്ധ കിട്ടണം തര്‍ക്കമില്ല

അതീവ ശ്രദ്ധ കിട്ടണം തര്‍ക്കമില്ല

വ്യാഴാഴ്ച രാത്രിയാണ് ഒരു ഗ്രാമം ആകെ ഒലിച്ചുപോയത്. വെള്ളിയാഴ്ച രാവിലെയാണ് ദുരന്തം പുറംലോകമറിഞ്ഞതുപോലും. പ്രാദേശിക നേതാക്കളൊഴികെ ആരും അങ്ങോട്ടേക്ക് തിരിഞ്ഞു കയറിയില്ല.. കരിപ്പൂരില്‍ വെള്ളിയാഴ്ച വിമാനം തകര്‍ന്നു. സംസ്ഥാനത്തെ ആദ്യവിമാന ദുരന്തമാണ്. അതീവ ശ്രദ്ധ കിട്ടണം. തര്‍ക്കമില്ല.

 മുഖ്യമന്ത്രി പറന്നെത്തുന്നു

മുഖ്യമന്ത്രി പറന്നെത്തുന്നു

ഇരുട്ടി വെളുക്കുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിസഭയുടെ പാതിയും ഗവര്‍ണറും കേന്ദ്രമന്ത്രിമാരും പറന്നെത്തുന്നു. ഒറ്റരാത്രിയില്‍ രക്ഷാദൗത്യം പൂര്‍ത്തിയാവുന്നു. നമുക്ക് അഭിമാനിക്കാം. വന്‍കിട ആശുപത്രികളില്‍ ചികില്‍സ ലഭ്യമാക്കുന്നു. നല്ല കാര്യം. പത്തുലക്ഷം വീതം നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നു. ഈ സമയത്ത് രാജമലയിൽ കൊച്ചു കുഞ്ഞുങ്ങളടങ്ങുന്ന തോട്ടം തൊഴിലാളി കുടുംബങ്ങളിലെ അമ്പതിലധികം മനുഷ്യര്‍ മണ്ണിനടിയില്‍ കിടക്കുന്നുണ്ട്.

കൈത്താങ്ങ് വേണ്ടത് രാജമലയ്ക്കായിരുന്നില്ലേ?

കൈത്താങ്ങ് വേണ്ടത് രാജമലയ്ക്കായിരുന്നില്ലേ?

ദുരന്തനിവാരണ സേനാംഗങ്ങളും ആദിവാസികളടങ്ങുന്ന നാട്ടുകാരും പിന്നെ കുറച്ച് മാധ്യമപ്രവര്‍ത്തകരും മാത്രം മലമുകളില്‍. കാണാതായവരുടെ എണ്ണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കണ്ണന്‍ ദേവന്‍ കമ്പനി നല്‍കുമെന്ന് പറയുന്ന മന്ത്രിയും. വാസ്തവത്തില്‍ കരിപ്പൂരിനെക്കാള്‍ കൈത്താങ്ങ് വേണ്ടത് രാജമലയ്ക്കായിരുന്നില്ലേ? സര്‍വതും നഷ്ടപ്പെട്ട പാവങ്ങള്‍ എങ്ങോട്ട് പോകുമെന്ന് സര്‍ക്കാര്‍ ചിന്തിച്ചോ? അവര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കുമ്പോള്‍ മാത്രം എന്താണ് ഘട്ടംഘട്ടമാവുന്നത്?

 ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയോ?

ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയോ?

അവര്‍ക്ക് മികച്ച ചികില്‍സ ലഭ്യമാകുന്നെന്ന് ഉറപ്പിക്കാന്‍ ആരോഗ്യമന്ത്രി എന്ത് ചെയ്തു? കരുതല്‍ മുഖ്യമന്ത്രി ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയോ? മൂന്നാം ദിവസം ഉച്ചകഴിഞ്ഞ് അപകടസ്ഥലത്തെത്തിയ റവന്യുമന്ത്രി ആരെ ബോധിപ്പിക്കാനാണ് പോയത്? ദിവസങ്ങളായി തൊഴിലില്ലാതെ കൊടുംതണുപ്പില്‍ മക്കളെയും ചേര്‍ത്തുപിടിച്ച് അരവയറുമായി കഴിഞ്ഞ ആ പാവങ്ങളെ രണ്ടാംനിര പൗരന്‍മാരായല്ലേ സർക്കാർ കണ്ടത് ?

സര്‍ക്കാര്‍ ആര്‍ക്കൊപ്പം

സര്‍ക്കാര്‍ ആര്‍ക്കൊപ്പം

രാജമല മറ്റൊരു തിരിച്ചറിവാണ്.. സര്‍ക്കാര്‍ ആര്‍ക്കൊപ്പമുണ്ടെന്ന തിരിച്ചറിവ്.

ആദ്യ തിരിച്ചറിവ് ഓഖിയിലായിരുന്നു. കടലില്‍ ഒഴുകിപ്പോയ മല്‍സ്യത്തൊഴിലാളികളുടെ കുടുംബങ്ങളോട് പിണറായി സര്‍ക്കാര്‍ പെരുമാറിയതും ഇതേ പുച്ഛത്തോടെയായിരുന്നുവെന്ന് ഓർക്കുക'' എന്നാണ് പോസ്റ്റ്. അതേസമയം കരിപ്പൂരിന്റെയും രാജമലയുടേയും കാര്യത്തിൽ വിവേചനം ഇല്ലെന്നും രക്ഷാ പ്രവർത്തനം പൂർത്തിയായതിനാലാണ് കരിപ്പൂരിലേക്ക് പോയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. രാജമലയിൽ പ്രഖ്യാപിച്ചത് ആദ്യഘട്ട സഹായമാണെന്നും പിണറായി വ്യക്തമാക്കി.

മരണത്തിൽ എങ്കിലും തുല്യത

മരണത്തിൽ എങ്കിലും തുല്യത

കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനും വിമർശനവുമായി രംഗത്ത് വന്നു. മരണത്തിലെങ്കിലും തുല്യത നൽകണം എന്നാണ് മാത്യു കുഴൽനാടന്റെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: '' ജീവിച്ചകാലത്ത് തുല്യത നൽകാൻ നമുക്ക് കഴിഞ്ഞിട്ടില്ല.. ദുരന്തങ്ങൾ തുടച്ചുമാറ്റുന്നതു മനുഷ്യ ജീവിതങ്ങളെയാണ്.. ഒന്നും അതിനു പകരമാവില്ല. എന്നാൽ മരണത്തിൽ എങ്കിലും തുല്യത നൽകാൻ നമുക്ക് കഴിയണം.

നഷ്ട്ടപരിഹാര തുകയിലെ അന്തരം

നഷ്ട്ടപരിഹാര തുകയിലെ അന്തരം

പാവപ്പെട്ടവന്റെ, പട്ടിണിക്കാരന്റെ ജീവിതത്തിനു വിലയില്ല എന്നത് ബൂർഷാ സങ്കൽപ്പമാണ്. കരിപ്പൂരിലും മൂന്നാറിലും പൊലിഞ്ഞതു ഒരേ സ്വപ്നങ്ങളാണ്, പ്രതീക്ഷകളാണ്.. മാറ്റം കാഴ്ചകളിലും വ്യാപ്തിയിലും മാത്രമാവും. പ്രഖ്യാപിച്ച നഷ്ട്ടപരിഹാര തുകയിലെ അന്തരം നമ്മുടെ സമൂഹ മനഃസാക്ഷിയെയാണ് കാണിക്കുന്നത്. മരണത്തിലെങ്കിലും മനുഷ്യനെ ഒന്നുപോലെ കാണാൻ നമുക്ക് കഴിയണ്ടേ..?''

English summary
Congress leader Jyothikumar Chamakkala slams Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X