• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചങ്ക് ഇരട്ടയായതുകൊണ്ട് ചങ്കിടുപ്പും കൂടുതൽ,പങ്കായത്തിന്‍റെ വക്ക് കണ്ടതേ ഓര്‍മയുള്ളൂ! ട്രോളി ചാമക്കാല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. കരിപ്പൂരിലേക്കും മൂന്നാറിലേക്കും മുഖ്യമന്ത്രി ആളെക്കൂട്ടി പോയത് പേടിച്ചിട്ടാണെന്ന് ജ്യോതികുമാർ ചാമക്കാല പരിഹസിച്ചു. ചങ്ക് ഇരട്ടയായതുകൊണ്ട് ചങ്കിടുപ്പും കൂടുതലാണേ എന്നാണ് ചാമക്കാലയുടെ പരിഹാസം. ഓഖി ദുരന്തത്തിന്റെ സമയത്ത് തീരപ്രദേശത്തേക്ക് പോയ മുഖ്യമന്ത്രിക്ക് നേരിടേണ്ടി വന്ന പ്രതിഷേധത്തേയും കോൺഗ്രസ് നേതാവ് ഓർമ്മപ്പെടുത്തി. ചെറുപ്പത്തിൽ ആല്‍ത്തറയില്‍ നിന്ന് ഓടിയതിലും വേഗത്തിലാണ് തീരദേശക്കാരെ പേടിച്ച് ഓടിയതെന്നും ചാമക്കാല പരിഹസിച്ചു.

ചില പേടിക്കഥകൾ എന്ന തലക്കെട്ടിലാണ് ജ്യോതികുമാർ ചാമക്കാലയുടെ കുറിപ്പ്. ''ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ സന്ധ്യക്ക് ശേഷം വീടിനു പുറത്തിറങ്ങാന്‍ ഒറ്റയ്ക്ക് ധൈര്യമില്ല.... വളപ്പിനകത്തെ ആല്‍ത്തറയില്‍ വിളക്കുവയ്ക്കാന്‍ അനിയത്തി കൂട്ടുവേണം.. എന്നാലും പേടിച്ചിട്ട് വിളക്കുവച്ചാല്‍ മുന്‍പിന്‍ നോക്കാതെ ഒറ്റ ഓട്ടമാണ്.. പ്രായമായ ശേഷവും അങ്ങനെ തന്നെയാണ്.. കരിപ്പൂരിലോ മൂന്നാറിലോ എവിടെ പോകണമെങ്കിലും രാജ്ഭവനില്‍ നിന്ന് നാലാളെക്കൂട്ടൂം.

പിന്നെ മുന്നിലും പിന്നിലും പത്തിരുപത് ഭടന്‍മാരെയും അവരുടെ വാഹനങ്ങളെയും നിരത്തും. ചങ്ക് ഇരട്ടയായതുകൊണ്ട് ചങ്കിടുപ്പും കൂടുതലാണേ.. ഇതുവല്ലതും ബൂര്‍ഷ്വാസികള്‍ക്ക് മനസിലാകുമോ! അല്‍പം ധൈര്യം സംഭരിച്ച് ഓഖിയടിച്ച തീരത്തേയ്ക്ക് പത്താംദിവസം പണ്ടൊന്ന് പോയതാ. ഹോ! പങ്കായത്തിന്‍റെ വക്ക് കണ്ടതേ ഓര്‍മയുള്ളൂ! ചെറുപ്പത്തിൽ ആല്‍ത്തറയില്‍ നിന്ന് ഓടിയതിലും വേഗത്തിലാണ് തീരദേശക്കാരെ പേടിച്ച് ഓടിയത്..

രാഹുലും സോണിയയും കളത്തിലിറങ്ങി, ബിജെപി പത്തിമടക്കി ഒളിച്ചു! ഐതിഹാസിക വിജയമെന്ന് കെസി

ഊരിപ്പിടിച്ച വാളിനെക്കാള്‍ കുഴപ്പമാന്ന് ഈ പങ്കായമൊക്കെ! മൂന്നാറിലോട്ട് ഇത്രയും പരിവാരങ്ങളുമായി ചെന്നപ്പോളും പേടിപ്പിക്കാന്‍ ഗോമതി തുടങ്ങിയ രൂപങ്ങള്‍ വഴിയില്‍ പ്രത്യക്ഷപ്പെട്ടു! രക്ഷയില്ലെന്ന് കണ്ട് രാമനാമം ചൊല്ലി കണ്ണ് മുറുക്കെപ്പിടിച്ച് ഒറ്റയിരുപ്പായിരുന്നു! ഏതായാലും വൈകുന്നേരത്തെ ഊരിപ്പിടിച്ച ഉറുമികളിൽ നിന്ന് തല്‍ക്കാലം രക്ഷപെട്ട! ഒറ്റയ്ക്കും കൂട്ടായും ആഞ്ഞുവീശുന്ന ഉറുമീസിനെ തല്‍ക്കാലം കൊറോണ വച്ച് തടുത്തിട്ടു... പക്ഷേ എന്നുമിങ്ങനെ വൈറസിനെ കൂട്ടുപിടിക്കാന്‍ പറ്റില്ലാല്ലോ? മറ്റെന്തെങ്കിലും വഴി കാട്ടണേ എന്‍റെ കാറല്‍ മാക്സ് മുത്തപ്പാ!

രാജസ്ഥാനിൽ അമ്പരപ്പിക്കുന്ന നീക്കം! കോൺഗ്രസിൽ ചേർന്ന ബിഎസ്പി എംഎൽഎമാർക്ക് മായാവതിയുടെ വിപ്പ്!

'മുസ്ലീംകളെ പിന്നിൽ നിന്ന് കുത്തി'! യുഎഇ-ഇസ്രയേല്‍ സമാധാനക്കരാറിനെതിരെ ആഞ്ഞടിച്ച് ഇറാൻ!

'കിളി പോയ മനോരമ', 'നന്നായി ബാറ്റ് ചെയ്യുമ്പോൾ റണ്ണൗട്ടാകുന്നത് എന്തൊരു കഷ്ടമാണ്'! ട്രോളി എഎ റഹീം!

English summary
Congress leader Jyothikumar Chamakkala trolls CM Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X