Get Updates
Get notified of breaking news, exclusive insights, and must-see stories!

ആത്മാഭിമാനമില്ലെന്ന് തെളിയിച്ച അച്ഛനും മകനും; ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ജ്യോതികുമാര്‍ ചാമക്കാല

കൊല്ലം: പിണറായി വിജയൻ്റെ പിന്തുണയിലാണ് കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഈ ധാർഷ്ട്യമെങ്കിൽ അത് കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് കോണ്‍ഗ്രസ് വക്താവ് ജ്യോതികുമാര്‍ ചാമക്കാല.ഇതേ പിണറായിയുടെ പൊലീസാണ് കേരളത്തെ ഞെട്ടിച്ച ബലാൽസംഗക്കേസിൽ പത്തനാപുരം എം എൽ എ യുടെ ഓഫീസ് റെയ്ഡ് ചെയ്തത്. ലേശം ആത്മാഭിമാനമുണ്ടെങ്കിൽ അന്ന് രാജി വയ്ക്കേണ്ടിയിരുന്നു അദ്ദേഹം. ആത്മാഭിമാനമെന്നത് ഇല്ലെന്ന് അച്ഛനും മകനും ഒരു പോലെ തെളിയിച്ചതാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഗണേഷ് കുമാറിൻ്റെ ഗൂണ്ടായിസം

ഗണേഷ് കുമാറിൻ്റെ ഗൂണ്ടായിസം

പത്തനാപുരം എംഎൽഎ ഗണേഷ് (പ്രദീപ് ) കുമാറിൻ്റെ ഗൂണ്ടായിസം സകലപരിധിയും വിടുന്നു. സമാധാനപരമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ എംഎൽഎ 'തീറ്റിപ്പോറ്റുന്ന വേട്ടപ്പട്ടികൾ 'ആക്രമിച്ചത് ഒരു ദയയും ഇല്ലാതെയാണ്. അത് ചോദ്യം ചെയ്തതിന് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ഓഫീസുകൾ ആക്രമിക്കുകയാണ് ഗണേഷ് കുമാറിൻ്റെ ഗൂണ്ടാ സംഘം.

മന്ത്രിക്കസേരയിൽ ഞെളിഞ്ഞിരുന്നത്

മന്ത്രിക്കസേരയിൽ ഞെളിഞ്ഞിരുന്നത്

ഇതേ ഓഫീസുകളുടെ പരിരക്ഷയിലാണ് കുറെക്കാലം മന്ത്രിക്കസേരയിൽ ഞെളിഞ്ഞിരുന്നതെന്ന് ഗണേഷ് മറക്കരുത്.
താങ്കളുടെ മാടമ്പിത്തരത്തിന് മുന്നിൽ മുട്ടുമടക്കുന്നവരല്ല പുതുതലമുറ. അവരെ വിരട്ടിയൊതുക്കാമെന്നത് മിഥ്യാധാരണയാണ്. പിണറായി വിജയൻ്റെ പിന്തുണയിലാണ് ഈ ധാർഷ്ട്യമെങ്കിൽ അത് കയ്യുംകെട്ടി നോക്കിയിരിക്കില്ല.

പിണറായിയുടെ പൊലീസ്

പിണറായിയുടെ പൊലീസ്

ഇതേ പിണറായിയുടെ പൊലീസാണ് കേരളത്തെ ഞെട്ടിച്ച ബലാൽസംഗക്കേസിൽ പത്തനാപുരം എം എൽ എ യുടെ ഓഫീസ് റെയ്ഡ് ചെയ്തത്. ലേശം ആത്മാഭിമാനമുണ്ടെങ്കിൽ അന്ന് രാജി വയ്ക്കേണ്ടിയിരുന്നു അദ്ദേഹം. ആത്മാഭിമാനമെന്നത് ഇല്ലെന്ന് അച്ഛനും മകനും ഒരു പോലെ തെളിയിച്ചതാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രവർത്തകരിൽ ഒരാൾക്കെങ്കിലും നേരെ ഇനി ഗണേഷ് കുമാറിൻ്റെ ഗുണ്ടകളുടെ കൈ ഉയർന്നാൽ പ്രത്യാഘാതം വലുതായിരിക്കും. നാട്ടിൽ സമാധാനമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. സഹകരിക്കുന്നതാണ് എംഎൽഎയ്ക്കും നല്ലത്.- കുറിപ്പ് അവസാനിപ്പിക്കുന്നു.

കാറ് അടിച്ച് തകര്‍ത്തു

കാറ് അടിച്ച് തകര്‍ത്തു

അതേസമയം, കെബി ഗണേഷ് കുമാറിന്‍റെ കാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തിരുന്നു. ദേശീയപാതയില്‍ ചവറ നല്ലെഴുത്ത് മുക്കിന് സമീപത്ത് വെച്ചാണ് എംഎല്‍എയുടെ വാഹനത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണുണ്ടായത്. കല്ലേറും കരിങ്കൊടിയുമായി എത്തിയ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കാറിന്‍റെ ചില്ല് തകര്‍ന്നിരുന്നു.

നാളെ ഹര്‍ത്താല്‍

നാളെ ഹര്‍ത്താല്‍


എംഎല്‍എയെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പ്രദീപ് കോട്ടത്തലയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ചവറയില്‍ വെച്ചും പ്രതിഷേധക്കാരും എംഎല്‍എയുടെ സംഘവും ഏറ്റുമുട്ടിയത്. പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് പത്തനാപുരത്ത് കോണ്‍ഗ്രസ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+