മുന്‍ കേന്ദ്രമന്ത്രി ജോതിരാദിത്യ സിന്ധ്യയുടെ കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു...
ആലപ്പുഴ: മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ കോണ്‍ഗ്രസ് ദേശീയ നേതാവ് ജോതിരാദിത്യ സിന്ധ്യയുടെ കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ആലപ്പുഴയിലാണ് സംഭവം നടന്നത്. ചേര്‍ത്തല പുതിയകാവ് ഉണ്ണിക്കണ്ടത്തില്‍ ശശി (70) യാണ് മരിച്ചത്.
ദേശീയ പാതയില്‍ ചേര്‍ത്തല പട്ടണക്കാട് റോഡിലാണ് അപകടം നടന്നത്. ജ്യോതിരാദിത്യ സിന്ധ്യ സഞ്ചരിച്ച ലക്ഷ്വറി വാഹനം സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

എംപിയുടെ വാഹനം അമിത വേഗതയിലാണ് വന്നതെന്നും അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്നും നാട്ടുകാര്‍ ആരോപിച്ചു. ആലപ്പുഴ എംപി കെസി വേണുഗോപാലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പൊന്‍തൂവല്‍ വിദ്യാഭ്യാസ അവാര്‍ഡ് ദാനച്ചടങ്ങിന് എത്തിയതായിരുന്നു ജോതിരാദിത്യ സിന്ധ്യ.
Read More: എടിഎം തട്ടിപ്പിലെ മുഖ്യപ്രതി മുംബൈയില്‍ പിടിയില്‍; അറസ്റ്റിലാകുന്നത് പണം പിന്‍വലിക്കുന്നതിനിടെ...
ബൈക്കില്‍ നിന്ന് തെറിച്ച് വീണ ശശിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ചേര്‍ത്തല പോലീസ് എംപിയുടെ വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications