കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ തടവിലുള്ള ബിജെപിക്കാരെ വിട്ടയക്കുന്നതോടെ ബിനോയ് പ്രശ്നം തീരും; കെ മുരളീധരന്‍

Google Oneindia Malayalam News

കണ്ണൂര്‍: കേരളത്തില്‍ തടവില്‍ കഴിയുന്ന ബിജെപിക്കാരെ വിട്ടയക്കുന്നതിലൂടെ ബിനോയി കോടിയേരി പ്രശ്നം തീരുമെന്ന് കെ മുരളീധരന്‍ എംപി. സിപിഎമ്മിനെ 12 കോടിയോ 13 കോടിയോ ഒരു പ്രശ്നമല്ലെന്ന് ചില കേസുകള്‍ ഒതുക്കിയതിലൂടെ നമുക്ക് അറിയാം. മഹാരാഷ്ട്ര ഭരിക്കുന്നത് ആരാണെന്ന് നമുക്ക് ഏവര്‍ക്കും അറിയാം. കേരളത്തില്‍ തടവില്‍ കഴിയുന്ന ബിജെപിക്കാരെ വിട്ടയക്കുന്നതിലൂടെ ബിനോയ് പ്രശ്‌നം തീരും. അല്ലെങ്കില്‍ ബിനോയ് ജയിലില്‍ പോകേണ്ടിവരുമെന്നും മുരളീധരന്‍ പറഞ്ഞു. തലശ്ശേരിയിലെ ബൂത്ത് ഏജന്‍റുമാരെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

<strong>കോണ്‍ഗ്രസിന് സീറ്റ് നല്‍കില്ലെന്ന് ഡിഎംകെ; മന്‍മോഹന്‍ തമിഴ്നാട്ടില്‍ നിന്ന് രാജ്യസഭയിലേക്കില്ല</strong>കോണ്‍ഗ്രസിന് സീറ്റ് നല്‍കില്ലെന്ന് ഡിഎംകെ; മന്‍മോഹന്‍ തമിഴ്നാട്ടില്‍ നിന്ന് രാജ്യസഭയിലേക്കില്ല

ബിജെപിക്കാര്‍ നഷ്ടക്കച്ചവടത്തിനു നില്‍ക്കാന്‍ അത്രമാത്രം ഉദാരമനസ്‌ക്കരല്ല. സിപിഎമ്മും ബിജെപിയും അസഹിഷ്ണുതയുടെ പ്രതീകമാണ്. പരിപ്പുവടയില്‍ നിന്നും കട്ടന്‍ചായയില്‍ നിന്നും ക്ലബ് ഡാന്‍സിലേക്കുള്ള മാറ്റമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നടക്കുന്നത്. കയ്യൂക്കു കൊണ്ടു കളിച്ചതാണ് സിപിഎമ്മിന് ഇത്ര വലിയ പരാജയം നേരിടാന്‍ കാരണം. പാര്‍ട്ടി ഗ്രാമങ്ങള്‍ ഇനി അധികകാലം നിലനില്‍ക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.

 finalakodiyeri-

കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ വരുന്നവര്‍ക്ക് ഒരു മുഴം കയര്‍ എന്നതാണ് സംസ്ഥാന സര്‍ക്കാറിന്‍റെ നയം. അതിന് ക്ഷണിക്കാനാണ് സ്വകാര്യ വ്യക്തിയുടെ ചെലവില്‍ ഇടയ്ക്കിടയ്ക്ക് ഗള്‍ഫിലേക്ക് പോവുന്നത്. പിണറായി വിജയന്‍റെ ഈ സന്ദര്‍ശങ്ങളെല്ലാം സര്‍ക്കാറിന്‍റെ ചെലവില്‍ ആണോയെന്ന് പരിശോദിക്കണം. ഏതു പാര്‍ട്ടിയിലാണോ പ്രവാസിയായ സാജന്‍ വിശ്വസിച്ചത്, ആ പാര്‍ട്ടി നേതൃത്വം നീതി നിഷേധിച്ചപ്പോഴാണ് അദ്ദേഹം ആത്മഹത്യചെയ്തതെന്നും മുരളീധരന്‍ ആരോപിക്കുന്നു.

<strong>തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുസ്ലീങ്ങളുടെ സുരക്ഷ പറയും, ആവശ്യം കഴിഞ്ഞാല്‍ ഒറ്റിക്കൊടുക്കും; മേവാനി</strong>തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുസ്ലീങ്ങളുടെ സുരക്ഷ പറയും, ആവശ്യം കഴിഞ്ഞാല്‍ ഒറ്റിക്കൊടുക്കും; മേവാനി

കുടുംബവഴക്ക് കാരണമാണ് സാജന്‍ ആത്മഹത്യ ചെയ്തതെന്നാണ് ഇപ്പോള്‍ അണികള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ സിപിഎം ശ്രമിക്കുന്നത്. ആന്തൂരില്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗത്തിന്‍റെ ഭാര്യയുടെ തീരുമാനത്തെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മറികടന്നുവെന്നത് ഏപ്രില്‍ ഒന്നിനു പോലം വിശ്വസിക്കാനാവത്തതാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

<strong> ജയ്ശ്രീറാം വിളിക്കാൻ വിസമ്മതിച്ച 16കാരന് ക്രൂരമർദ്ദനം; ആക്രമണം നമാസ് കഴിഞ്ഞ് മടങ്ങും വഴി</strong> ജയ്ശ്രീറാം വിളിക്കാൻ വിസമ്മതിച്ച 16കാരന് ക്രൂരമർദ്ദനം; ആക്രമണം നമാസ് കഴിഞ്ഞ് മടങ്ങും വഴി

English summary
congress leader k muraleedharan about binoy kodiyeri case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X