കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിലക്കയറ്റം ഉണ്ടാകില്ലെന്ന് ഐസക് സ്വന്തം വീട്ടില്‍ പോയി പറഞ്ഞാല്‍ മതി; ആഞ്ഞടിച്ച് ശങ്കരനാരായണന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ഒരു ശതമാനം നികുതി വര്‍ധിപ്പിച്ചാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില കൂടില്ലെന്ന ധനമന്ത്രി തോമസ് ഐസകിന്‍റെ നിലപാടിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്‍ ശങ്കര്‍. നികുതി വര്‍ധിപ്പിക്കുമ്പോള്‍ സാധനങ്ങളുടെ വിലകൂടില്ല എന്നത് തോമസ് ഐസക് സ്വന്തം വീട്ടില്‍ പോയി പറഞ്ഞാല്‍ മതിയെന്നാണ് മുന്‍ ധനമന്ത്രി കൂടിയായ കെ ശങ്കരനാരായണന്‍ പറഞ്ഞത്.

10% വരവുല്ള സംസ്ഥാനത്ത് 17% ചെലവുവരുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ബഡ്ജറ്റ് അവതരിപ്പിക്കുമ്പോള്‍ അല്‍പം സത്യസന്ധതപാലിക്കാന്‍ മന്ത്രി തയ്യാറാകണമായിരുന്നു. ഇടതുപക്ഷം അധികാരത്തിലേറിയതിന് ശേഷം കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതി കുളമാക്കി കഴിഞ്ഞു. ആ കുളത്തിന്‍റെ നടുക്ക് ഒരു കിണറുകുഴിക്കുകയാണ് ഇത്തവണത്തെ ബജറ്റെന്നും ശങ്കരനാരായണന്‍ കൂട്ടിച്ചേര്‍ത്തു.

SHANKAR

55000 കോടിയുടെ റെയില്‍പാത ഉണ്ടാക്കുമെന്ന തോമസ് ഐസികിന്‍റെ പ്രസ്താവന ദിവാസ്വപ്നം എന്നല്ല, കേരളത്തിന്‍റെ മരണസ്വപ്നം എന്നുവേണം വിശേഷിപ്പിക്കാന്‍. ഒരു തുള്ളി വെള്ളമില്ലാത്ത പൊട്ടക്കിണറാണ് കിഫ്ബി. അതില്‍ നിന്ന് കോടികള്‍ വാങ്ങി പദ്ധതികള്‍ നടത്തുമെന്നാണ് ഐസകിന്‍റെ വാദം. കൊടുങ്ങല്ലൂരിലെ മുറ്റത്ത് പറയുന്ന ഭാഷവേണം ധനമന്ത്രിയോട് പറയാനെന്നും ശങ്കരനാരായണന്‍ കൂട്ടിച്ചേര്‍ത്തു.

English summary
congress leader k sankaranarayanan against thomas isaac
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X