Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി വിജയൻ ഭ്രാന്തൻ... സമചിത്തത നഷ്ടപ്പെട്ടു, മുഖ്യമന്ത്രിക്കെതിരെ കെ സുധാകരന്റെ രൂക്ഷ വിമർശനം!

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ. പിണറായി വിജയന് ഭ്രാന്താണെന്നാണ് അദ്ദേഹം വിമർശിച്ചത്. നിയമസഭയിലെ പരാമർശത്തിനെതിരെയാണ് കെ സുധാകരന്റെ വിമർശനം. നിയമസഭയില്‍ നാല്‍പ്പാടി വാസു വധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നയിച്ച ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു അദേഹം.

നാല്‍പ്പാടി വാസുവെന്ന സിപിഎം പ്രവര്‍ത്തകനെ കൊന്നകേസില്‍ പിടിയിലായതും ശിക്ഷിക്കപ്പെട്ടതും കെ സുധാകരന്റെ ഗണ്‍മാനായിരുന്നു. ഈ കേസില്‍ യഥാര്‍ത്ഥ കുറ്റവാളി കെ സുധാകാരനാണ് എന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്. ഇതാണ് കെ സുധാകനെ ചോടിപ്പിച്ചത്. ഇതിന് മറുപടിയായിരുന്നു മുഖ്യമന്ത്രിക്ക് ഭ്രാന്തായിരിക്കാം എന്ന വിമർശനം.

പിണറായിക്ക് സമചിത്തത നഷ്ടപ്പെട്ടു

പിണറായിക്ക് സമചിത്തത നഷ്ടപ്പെട്ടു

മുഖ്യമന്ത്രിയുടെ പ്രസ്താവന പുച്ഛിച്ച് തള്ളുകയാണ്. അദ്ദേഹത്തിന് ഭ്രാന്തായിരിക്കാം. പിണറായി വിജയന് സമചിത്തത നഷ്ടപ്പെട്ട് പോയിരിക്കാം അല്ലാതെ സാമാന്യ ബുദ്ധിയുള്ള ഒരാളും ഇങ്ങനെ പറയില്ലെന്നായിരുന്നു കെ സുധാകരൻ പറഞ്ഞത്.

വ്യക്തിത്വം ഇല്ലായ്മ

വ്യക്തിത്വം ഇല്ലായ്മ

വര്‍ഷങ്ങള്‍ ഇത്രയേറെ കഴിഞ്ഞിട്ട് ഒരു പുതിയ ആരോപണം ഉന്നയിക്കാന്‍ ഒരു മുഖ്യമന്ത്രിയല്ലേ തരംതാണ ഈ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ഞാന്‍ പുച്ഛിച്ച് തളളുകയാണ്. അദ്ദേഹത്തിന്റെ വ്യക്തിത്വം ഇല്ലായ്മയെ കുറിച്ച് ഞാന്‍ സ്വയം അദ്ദേഹത്തോട് സഹതപിക്കുകയാണെന്നും സുധാകരൻ വിമർ‌ശിച്ചു.

ഷുഹൈബ് വധം സിബിഐ അന്വേഷിക്കണം

ഷുഹൈബ് വധം സിബിഐ അന്വേഷിക്കണം

ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണമെന്നും യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കെ സുധാകരൻ കണ്ണൂരിൽ നിരാഹാര സമരം നടത്തുകയാണ്. സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവില്ലാതെ ഷുഹൈബ് വധം നടക്കില്ല. ഷുഹൈബ് വധത്തിലെ പ്രതി ആകാശ് തില്ലങ്കേരിക്ക് സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വവുമായി അടുത്ത ബന്ധമുണ്ട്. സിബിഐ അന്വേഷണമുണ്ടായാല്‍ മാത്രമേ കേസിലെ ഗൂഢാലോചന പുറത്ത് വരികയുള്ളു എന്നും സുധാകരന്‍ പറഞ്ഞു.

നിരാഹാര സമരം തുടരും

നിരാഹാര സമരം തുടരും

നിരാഹാര സമരം സംബന്ധിച്ച് പാര്‍ട്ടി തീരുമാനമനുസരിച്ച് പ്രവര്‍ത്തിക്കും. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിരാഹാര സമരം തുടരുന്നതില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സുധാകരൻ ക്ഷീണിതനാണ്. ആശുപത്രിയിൽ അഡിമിറ്റ് ആവണമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.

നിയമപരമായി നേരിടും

നിയമപരമായി നേരിടും

അതേസമയം ഇടതു ഭരണം കൊലയാളികളുടെ സുവര്‍ണകാലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ശുഹൈബിന്റെ കൊലപാതകത്തില്‍ യഥാര്‍ത്ഥ പ്രതികളെയല്ല ആദ്യം പിടികൂടിയതെന്ന് പറഞ്ഞത് കോടിയേരിയാണ്. പ്രതികളെ താനല്ല രപോലീസാണ് തീരുമാനിക്കേണ്ടത്. കേസില്‍ സിബിഐ അന്വേഷണമില്ലെന്ന മുഖ്യമന്ത്രിയുടെ നടപടിയെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+