കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിന്റേത് വറ്റി വരണ്ട തലയോട്ടി; എന്ത് പരിഷ്ക്കാരമാണ് വരേണ്ടത്? രൂക്ഷ അധിക്ഷേപവുമായി കെ സുധാകരൻ!

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം മുതിർന്ന നേതചാവും ഭരണ പരിഷ്ക്കാര ചെയർമാനുമായ വിഎസ് അച്യപുതാനന്ദനെതിരെ രൂക്ഷ അധിക്ഷേപവുമായി കോൺഗ്രസ് നേതാവും എംപിയുമായ കെ സുധാകരൻ. വറ്റിവരണ്ട തചലച്ചോറിൽ നിന്ന് എന്ത് പരിഷ്ക്കാരമാണ് വരേണ്ടതെന്ന് കെ സുധാകരൻ ചോദിച്ചു. തൊണ്ണൂറാം വയസ്സിൽ എടുക്കുക നടക്കുക എന്നൊരു ചൊല്ലുണ്ടെനന്നും പരിഹസിച്ചു. വട്ടിയൂർക്കാവിൽ‌ യുഡിഎഎഫ് പ്രചാരണത്തിനെത്തിയപ്പോഴാണ് കെ സുധാകരന്റെ പരാമർശം.

സംസ്ഥാനത്ത് കനത്ത സാമ്പത്തിക പ്രതിസന്ധി; ചിലവുകൾ നിയന്ത്രണാതീതം, നികുതി വളർച്ച നാമമാത്രം!സംസ്ഥാനത്ത് കനത്ത സാമ്പത്തിക പ്രതിസന്ധി; ചിലവുകൾ നിയന്ത്രണാതീതം, നികുതി വളർച്ച നാമമാത്രം!

ഇത് 96 ആണ്. ഈ 96, വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്തു ഭരണപരിഷ്‌കാരമാണ് ഈ രാജ്യത്തു വരേണ്ടത്? എന്നാണ് സുധാകരന്റെ ആക്ഷേപം. 10 കോടി ചെലവഴിച്ചതിലൂടെ എന്തു നേട്ടമാണ് ഈ കേരളത്തിനു കിട്ടിയതെന്നും സുധാകരന്‍ ചോദിച്ചു. ളരെ ചെറുപ്പക്കാരനായ അച്യുതാനന്ദന്റെ കൈയ്യില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ പോകുമ്പോള്‍ ഞങ്ങളൊക്കെ എന്തൊക്കെയോ പ്രതീക്ഷിക്കില്ലേ. മലബാറിലൊരു പഴമൊഴിയുണ്ട്. അറുപതില്‍ അത്തും പിത്തും, എഴുപതില്‍ ഏടാ പൂടാ, എണ്‍പതില്‍ എടുക്ക് ബെക്ക്, തൊണ്ണൂറില്‍ എടുക്ക് നടക്കെന്നാ എന്നും വിഎസിന്റെ പ്രായത്തെ സുധാകരൻ പരിഹസിച്ചു.

‘ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി'

‘ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി'

പല നേതാക്കൾക്കെതിരെയും ഇതിനുമുമ്പും രൂക്ഷ വിമർശനവുമായി കെ സുധാകരൻ രംഗത്ത് വന്നിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന പികെ ശ്രീമതിക്കെതിരെ ‘ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി' എന്ന പരാമര്‍ശം സുധാകരന്‍ നടത്തിയിരുന്നു. ഈപരാമർശം ഏറെ വിവാദമായിരുന്നു. എൽഡിഎഫ് ലോക്സഭ തിരഞ്ഞെടുപ്പിൽ ഇക്കാര്യം പ്രചാരണ ആയുധമാക്കുകയും ചെയ്തിരുന്നു.

സുപ്രീംകോടതി ജഡ്ജിക്കെതിരെയും

സുപ്രീംകോടതി ജഡ്ജിക്കെതിരെയും

ശബരിമല സ്ത്രീ പ്രവേശന വിധിക്ക് പിന്നാലെ സുപ്രീംകോടതി ജഡ്ജിക്കെതിരെയും കെ സുധാകരൻ വിവാദ പരാമർശം നടത്തിയിരുന്നു. വിധി പറയുമ്പോൾ അത് ജനങ്ങളെ എങ്ങിനെ ബാധിക്കുന്നുവെന്ന് കൂടി ജഡ്ജിമാർ നോക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അത് മാത്രമല്ല, വിവാഹേതര ബന്ധം നിയമാനുസൃതമായി പ്രഖ്യാപിച്ചുകൊണ്ടുള്ള വിധി വന്നതിനു പിറകെ ജഡ്ജിക്കെതിരെയും സുധാകരന്‍ സമാന പരാമര്‍ശം നടത്തിയിരുന്നു.

വെല്ലുവിളി നിറഞ്ഞ പ്രസംഗങ്ങൾ

വെല്ലുവിളി നിറഞ്ഞ പ്രസംഗങ്ങൾ

ദാമ്പത്യേതര ബന്ധം നിയമാനുസൃതമാണന്ന് പറഞ്ഞ ജ‍ഡ്ജി വീട്ടിൽ ചെല്ലുമ്പോൾ ഭാര്യ മര്റൊരാളുമായി കിടക്ക പങ്കിടുന്നത് കണ്ടാൽ എന്താണ് തോന്നുക എന്ന് ചോദിച്ച കെ സുധാകരൻ, വിധി പ്രഖ്യാപിച്ച ജഡ‍്ജി സമൂഹത്തോട് അനീതിയാണ് കാണിച്ചതെന്നും പരഞ്ഞിരുന്നു. ഈ പരാമർശവും വൻ വിവാദത്തിന് വഴിവെച്ചിരുന്നു. കണ്ണൂരിൽ സിപിഎം നേതാക്കൾക്കെതിരെ കട്ടക്ക് പിടിച്ച് നിൽക്കുന്ന നേതാവാണ് കെ സുധാകരൻ.വിവാദ പ്രസ്താവനകളും വെല്ലുവിളിയും പല പ്രസംഗത്തിലും അദ്ദേഹം നടത്തിയിട്ടുമുണ്ട്.

സിപിഎമ്മിനോട് ഏറ്റുമുട്ടാൻ ശേഷിയുള്ള നേതാവ്

സിപിഎമ്മിനോട് ഏറ്റുമുട്ടാൻ ശേഷിയുള്ള നേതാവ്

കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും ആദ്യ വന്നെത്തുന്ന പേര് കെ സുധാകരന്റേതാണ്. കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിനിടയില്‍ അദ്ദേഹമാണ് ജില്ലയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിയത്. ഇന്ന് കണ്ണൂരില്‍ സിപിഎമ്മിനോട് ഏറ്റുമുട്ടാന്‍ ശേഷിയുള്ള നേതാവും സുധാകരന്‍ മാത്രമാണ്. കേരളത്തിലെ കോണ്‍ഗ്രസ് ഘടകത്തിന്റെയും നേതാക്കളുടെയും പൊതു സ്വഭാവ വിശേഷമില്ലാത്ത നേതാവെന്ന നിലയിലാണ് സുധാകരന്‍ കേരള രാഷ്ട്രീയത്തില്‍ വളര്‍ന്നത്. കോണ്‍ഗ്രസിന്റെ മൃദുസമീപനങ്ങള്‍ക്ക് പകരം അഗ്രസീവായ, കൂടുതല്‍ അണികളെ സ്വാധീനിക്കാവുന്ന നേതൃ ശൈലിയാണ് സുധാകരനെ വ്യത്യസ്തനാക്കുന്നതും.

English summary
Congress leader K Sudhakaran against VS Achuthananthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X