കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറയ്ക്കല്‍ ബീവിയെ കെട്ടണം എന്നാഗ്രഹിച്ചിട്ട് കാര്യമുണ്ടോ? ബീവിക്കും മനസുവേണ്ടേ...!!

Google Oneindia Malayalam News

കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ അതി ദയനീയമായി പരാജയപ്പെട്ട കോണ്‍ഗ്രസ്സില്‍ പ്രതിസന്ധി രൂക്ഷമാണ്. ഒട്ടേറെ നേതാക്കള്‍ രാജിവെക്കുന്നു. ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വരെ രാജിസന്നദ്ധത അറിയിക്കുന്നു. അദ്ദേഹത്തെ സമാധാനിപ്പിക്കാനുള്ള നീക്കങ്ങള്‍ ദില്ലിയില്‍ സജീവമാണ്. കോണ്‍ഗ്രസ് തകര്‍ച്ചയുടെ വക്കിലാണെന്ന വാര്‍ത്തകളും വരുന്നു.

ഈ സാഹചര്യത്തില്‍ ദേശീയതലത്തിലുള്ള തകര്‍ച്ചയുടെ കാരണം സൂചിപ്പിക്കുകയാണ് നിയുക്ത കണ്ണൂര്‍ എംപി കെ സുധാകരന്‍. സംഘടനാ തലത്തില്‍ സമ്പൂര്‍ണ പൊളിച്ചെഴുത്ത് ആവശ്യമാണെന്ന് അദ്ദേഹം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ അഭിപ്രായപ്പെട്ടു. ദേശീയ തലത്തില്‍ കൂട്ടായ പ്രവര്‍ത്തനം നടന്നില്ലെന്നും സുധാകരന്‍ തുറന്നുപറയുന്നു. കൂടെ സിപിഎമ്മിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. വിശദാംശങ്ങള്‍.....

അറയ്ക്കല്‍ ബീവിയെ കെട്ടണം...

അറയ്ക്കല്‍ ബീവിയെ കെട്ടണം...

ദേശീയതലത്തില്‍ കോണ്‍ഗ്രസിനൊപ്പം നീങ്ങാന്‍ സിപിഎം തയ്യാറായിരുന്നുവെന്നും കേരളത്തിലെ സിപിഎം ആണ് തടസം നിന്നതെന്നും സുധാകരന്‍ പറഞ്ഞു. സീതാറാം യെച്ചൂരിയെ കോണ്‍ഗ്രസിന് ഇഷ്ടമാണ്. അറയ്ക്കല്‍ ബീവിയെ കെട്ടണം എന്നാഗ്രഹിച്ചിട്ട് കാര്യമുണ്ടോ? ബീവിക്കും ഇഷ്ടമാകണ്ടേ എന്നും സുധാകരന്‍ ചോദിച്ചു.

പിണറായി വിജയന്‍ പരാജയം

പിണറായി വിജയന്‍ പരാജയം

മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ പരാജയമാണ്. പ്രളയദുരന്തത്തിന് ശേഷം ലഭിച്ച പണത്തിന്റെ കണക്ക് പുറത്തുവിടാന്‍ പിണറായി തയ്യാറായിട്ടുണ്ടോ? പിണറായി കുടുംബസമേതം വിദേശത്ത് പോയി ചെലവാക്കിയ ലക്ഷങ്ങളുണ്ടെങ്കില്‍ എത്ര വീട് വച്ചുകൊടുക്കാമായിരുന്നുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

എകെ ആന്റണി രാജിവെച്ചിരുന്നു

എകെ ആന്റണി രാജിവെച്ചിരുന്നു

തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരായ വികാരമാണ് കണ്ടത്. ഇത്തരം ഘട്ടങ്ങളില്‍ മുഖ്യമന്ത്രി മാറിനില്‍ക്കുന്ന രീതിയുണ്ട്. എകെ ആന്റണി ഇത്തരം ഘട്ടത്തില്‍ രാജിവെച്ചിരുന്നു. എന്നാല്‍ പിബി വരെ ആവശ്യപ്പെട്ടിട്ടും പിണറായി തിരുത്താന്‍ തയ്യാറായില്ലെന്നും സുധാകരന്‍ പറഞ്ഞു.

സംഘടന പൊളിച്ചെഴുതണം

സംഘടന പൊളിച്ചെഴുതണം

ദേശീയതലത്തില്‍ കോണ്‍ഗ്രസില്‍ കൂട്ടായ പ്രവര്‍ത്തനം നടന്നില്ല. രാഹുലിനൊപ്പം ഓടാന്‍ കേന്ദ്രനേതാക്കള്‍ കുറവാണ്. ശക്തമായ ടീം അദ്ദേഹത്തിനൊപ്പം ഉയര്‍ന്നു വരേണ്ടത് അനിവാര്യമാണ്. സംഘടന പൊളിച്ചെഴുതണം. കേരളത്തിലും പുനസംഘടന വേണമെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കില്‍; വിട്ടുവീഴ്ചയില്ലാതെ രാഹുല്‍, ഫോണ്‍ എടുത്തില്ല, ഭിന്നത രൂക്ഷംകോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കില്‍; വിട്ടുവീഴ്ചയില്ലാതെ രാഹുല്‍, ഫോണ്‍ എടുത്തില്ല, ഭിന്നത രൂക്ഷം

English summary
Congress Leader K Sudhakaran Criticize CPM on National Alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X