കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ്സിന്റെ ശ്വാസമാണ് എന്‍റെ ശ്വാസം; താന്‍ കളത്തിലിറങ്ങാന്‍ പോവുകയാണ്, കരുത്തായി കുടെയുണ്ടാവണം

Google Oneindia Malayalam News

സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് ഘടകം ദീര്‍ഘനാളായി ഉന്നയിക്കുന്ന നേതൃത്വമാറ്റമെന്ന ആവശ്യത്തില്‍ ഇന്നലെ രാത്രിയോടെയാണ് ഹൈക്കാമാന്‍ഡ് അന്തിമ തീരുമാനം എടുത്തത്. വിഎം സുധീരന്റെ അപ്രതീക്ഷിത രാജിക്ക് ശേഷം താല്‍ക്കാലിക ചുമതലയേറ്റെടുത്ത എംഎം ഹസ്സന് പകരമായി മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റായി നിയമിച്ചിരിക്കുകയാണ് ദേശീയ നേതൃത്വം.

കെ സുധാകരന്‍, എം ഐ ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെ വര്‍ക്കിങ് പ്രസിഡന്റുമാരായും നിയമിച്ച രാഹുല്‍ ഗാന്ധി കെ മുരളീധരനെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രചരണ സമിതി കണ്‍വീനറായും നിയമിച്ചു. പ്രഖ്യാപനത്തില്‍ കെ സുധാകരന് അതൃപ്തിയുണ്ടെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെയെല്ലാം തള്ളിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് കെ സുധാകരന്‍.

എംഎം ഹസന് ശേഷം

എംഎം ഹസന് ശേഷം

എംഎം ഹസന് പകരം പുതിയ ആളെ നിയമിക്കുന്നതിനെക്കുറിച്ച് മാസങ്ങളായി നടക്കുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് പുതിയ കെപിസിസി പ്രസിഡന്റ് പ്രഖ്യാപനവും സംസ്ഥാനത്ത് പുതിയ നേതൃത്വത്തേയും രാഹുല്‍ ഗാന്ധി നിയോഗിച്ചത്.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ

തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ

ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനങ്ങളില്‍ ശക്തമായ പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്നതിന് പ്രസിഡന്റുമാര്‍ക്ക് സഹായവുമായി വര്‍ക്കിങ്ങ് പ്രസിഡന്റുമാര്‍ കൂടി വേണമെന്ന നിലപാടിലാണ് കെ സുധാകരന്‍, എംഐ ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെ ആ സ്ഥാനത്തേക്ക് നിയോഗിച്ചത്.

വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചതില്‍

വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചതില്‍

പുതിയ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെട്ടിരുന്ന പേരായിരുന്നു കെ സുധാകരന്റേത്. വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചതില്‍ സുധാകരന് അതൃപ്തിയുണ്ടെന്നും അതിനാല്‍ തന്നെ അദ്ദേഹം തന്നെ സ്ഥാനം ഏറ്റെുടുക്കില്ലെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് തന്റെ നിലപാടുകള്‍ വ്യക്തമാക്കി കൊണ്ട് സുധാകരന്‍ ഇന്ന് മാധ്യമങ്ങളെ കണ്ടത്.

ഹൈക്കമാന്‍ഡിന്റെ ഏത് തീരുമാനവും

ഹൈക്കമാന്‍ഡിന്റെ ഏത് തീരുമാനവും

ഹൈക്കമാന്‍ഡിന്റെ ഏത് തീരുമാനവും അനുസരിക്കുന്ന ഒരു സാധാരണ പ്രവര്‍ത്തകന്‍ മാത്രമാണ് താന്‍. തന്നെ നേതൃത്വം ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കും. പുതിയ നേതൃത്വ നിയമനത്തില്‍ തനിക്ക് അതൃപ്തിയുണ്ടെന്ന് വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

കളത്തിലേക്ക് ഇറങ്ങാന്‍ പോവുന്നു

കളത്തിലേക്ക് ഇറങ്ങാന്‍ പോവുന്നു

പാര്‍ട്ടി തീരുമാനം ഏറ്റെടുത്ത് താന്‍ കളത്തിലേക്ക് ഇറങ്ങാന്‍ പോവുകയാണ്. യുവജനങ്ങളുടെ പിന്തുണയാണ് തനിക്ക് വേണ്ടത്. പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരോടും താന്‍ ആഹ്വാനം ചെയ്യുന്നതായും കെ സുധാകരന്‍ വ്യക്തമാക്കി.

അവസാന വാക്ക്

അവസാന വാക്ക്

കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് എഐസിസിയാണ് അവസാന വാക്ക്. താന്‍ കളത്തിലേക്ക് ഇറങ്ങുമ്പോള്‍ കരുത്തായി തണലായി കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ യുവജനങ്ങള്‍ തന്റെ കൂടെ ഉണ്ടാവണം. പലഘടകങ്ങള്‍ പരിഗണിച്ചാണ് നേതൃത്വത്തെ തീരുമാനിക്കുക. ചിലപ്പോള്‍ തന്റെ ആഗ്രഹം നടന്നെന്നു വരില്ല. അത് കോണ്‍ഗ്രസ്സില്‍ അസാധാരണമല്ല.

പാര്‍ട്ടിയുടെ നിലനില്‍പ്പും കരുത്തും

പാര്‍ട്ടിയുടെ നിലനില്‍പ്പും കരുത്തും

തന്റെ ഇഷ്ടങ്ങളേക്കാളേറെ പാര്‍ട്ടിയുടെ നിലനില്‍പ്പും കരുത്തുമാണ് തന്റെ ലക്ഷ്യം. മരിക്കുന്നത് വരെ കോണ്‍ഗ്രസ്സിന്റെ ശ്വാസമാണ് എന്റെ ശ്വാസം. പാര്‍ട്ടിയുടെ തീരുമാനത്തെ മാനിക്കാത്ത ഒരു തീരുമാനവും തന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല. താന്‍ അതൃപ്തി അറിയിച്ചു എന്ന വാര്‍ത്ത മാധ്യമസൃഷ്ടി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി

വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍

വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍

എ.ഐ.സി.സിയുടെ തീരുമാനത്തിന് മുമ്പില്‍ തന്റെ അഭിപ്രായത്തിന് എന്ത് വില എന്നും ആ ടീമില്‍ താനുണ്ടോ എന്നുള്ള കാര്യം പിന്നീട് തീരുമാനിക്കുമെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു എന്നായിരുന്നു ഇന്നലെ പുറത്തുവന്ന വാര്‍ത്ത. കെ സുധാകരനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ക്കും നിരാശയുണ്ടായിരുന്നു.

പാര്‍ട്ടിയെ നയിക്കാന്‍ കഴിവുള്ളയാളാണ്

പാര്‍ട്ടിയെ നയിക്കാന്‍ കഴിവുള്ളയാളാണ്

പുതിയ സ്ഥാനം കെ സുധാകരന്‍ എറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ കഴിവുള്ളയാളാണ് മുല്ലപ്പള്ളി. കെ സുധാകരനും, എം ഐ ഷാനവാസും കൊടിക്കുന്നില്‍ സുരേഷ് എന്നിവരും അദ്ദേഹത്തിന് കരുത്താവുമെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.

English summary
congress leader k sudhakaran's press meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X