തരൂർ കോൺഗ്രസിന് ദൈവം നൽകിയ ഗിഫ്റ്റെന്ന് കെസി അബു, 'ഗ്രൂപ്പുകൾ തരൂരിന് എതിരല്ല'
പാര്‍ട്ടിക്ക് ദൈവം നല്‍കിയ ഗിഫ്റ്റായാണ് ശശി തരൂരിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാണുന്നതെന്ന് കെസി അബു. അധ്യക്ഷനാകാനില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയതിന് ശേഷമാണ് രാഹുൽ ഗാന്ധി മത്സര രംഗത്തേക്ക് വന്നത്. എല്ലാ തലമുറയിലെ ആളുകളേയും കോൺഗ്രസിലേക്ക് ആകർഷിക്കാൻ തരൂരിന് കഴിയും.
വിശ്വപൗരന്‍ എന്ന പരിവേഷവും അറിവും അദേഹത്തിനുണ്ട്. ഇത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും കെസി അബു പറഞ്ഞു. അധ്യക്ഷ തെരഞ്ഞെടുപ്പിനെ കോൺഗ്രസ് ഗ്രൂപ്പിന്റെ മത്സരമായി കാണാൻ ആഗ്രഹിക്കുന്നില്ലന്നും അദേഹം വ്യത്മാക്കി. ഏതെങ്കിലും ഗ്രൂപ്പ് തരൂരിനെതിരെ നിലപാട് എടുത്തെന്ന് താൻ കരുതുന്നില്ലന്നും കെസി അബു പറഞ്ഞു.

കെസി അബു പറഞ്ഞത് : '' കോണ്‍ഗ്രസില്‍ വളരെ ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷംതെരഞ്ഞെടുപ്പ് നടക്കുകയാണ്. ഞങ്ങളുടെ എല്ലാം ആഗ്രഹം രാഹുല്‍ ഗാന്ധി പ്രസിഡന്റാവണമെന്നായിരുന്നു . മത്സരത്തിനില്ലെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ച് പറഞ്ഞശേഷമാണ്തരൂര്‍ പത്രിക സമര്‍പ്പിച്ചത്. പാര്‍ട്ടിക്ക് ദൈവം നല്‍കിയ ഗിഫ്റ്റായാണ് ശശി തരൂരിനെ ഞങ്ങള്‍ കാണുന്നത്.
എല്ലാ തലമുറയിലെ ആളുകളേയും കോൺഗ്രസിലേക്ക് ആകർഷിക്കാൻ തരൂരിന് കഴിയും. വിശ്വപൗരന്‍ എന്ന പരിവേഷവും അറിവുമുണ്ട്. ഇത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഗുണം ചെയ്യും.പത്രിക കൊടുത്ത ശേഷം ദൈവം തന്നെ ഗിഫ്റ്റാണെന്ന് ഞാന്‍ പറഞ്ഞത് അല്ല. തിരുവനന്തപുരത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സമ്മേളനത്തില്‍ പറഞ്ഞതാണ്.''
''ശശി തരൂരിനെതിരെ ഏതെങ്കിലും ഒരു ഗ്രൂപ്പ് നിലപാട് എടുത്തെന്ന് അറിയാന്‍ എനിക്ക് സാധിക്കില്ല. ഗ്രൂപ്പ് മത്സരമായി തെരഞ്ഞെടുപ്പിനെ കാണുന്നില്ല. ഒപ്പ് വച്ചാല്‍ സന്തോഷമെന്ന് തരൂര്‍ പറഞ്ഞു. അതിനാൽ ഞാന്‍ പത്രികയില്‍ ഒപ്പിട്ടു.
ഔദ്യോഗികം എന്നും അനൗദ്യോഗികമെന്നും സൃഷ്ടിച്ചത് മാധ്യമങ്ങളാണ്. അവസാനവാക്ക് കെപിസിസി അധ്യക്ഷനാണ്. മനസാക്ഷിക്ക് വോട്ടു ചെയ്യാമെന്നാണ് അദ്ദേഹം പറഞ്ഞത്. മറ്റു പാര്‍ട്ടിക്കാരാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വെപ്രാളപ്പെടുന്നത്. നല്ല രീതിയില്‍ തെരഞ്ഞെടുപ്പ് നടക്കുകയും പുതിയ അധ്യക്ഷൻ കോണ്‍ഗ്രസിനെ ശക്തിപ്പെടണമെന്ന് തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്.''












Click it and Unblock the Notifications