കെസി ജോസഫിന് സീറ്റില്ല; കോണ്‍ഗ്രസില്‍ പുതിയ ചര്‍ച്ച, ഇളവ് ഉമ്മന്‍ ചാണ്ടിക്ക് മാത്രം
തിരുവനന്തപുരം: അഞ്ച് തവണ മല്‍സരിച്ചവര്‍ മാറി നില്‍ക്കണമെന്ന് കോണ്‍ഗ്രസില്‍ ശക്തമായ തീരുമാനം. തോറ്റാലും ജയിച്ചാലും അഞ്ചില്‍ കൂടുതല്‍ തവണ മല്‍സരിച്ചവര്‍ക്ക് ഇത്തവണ ടിക്കറ്റ് നല്‍കില്ല. ഹൈക്കമാന്റ് നിര്‍ദേശം കര്‍ശനമായ രീതിയില്‍ നടപ്പാക്കണമെന്നാണ് തിരഞ്ഞെടുപ്പ് സമിതി യോഗത്തിലെ വികാരം. എന്നാല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഇളവ് നല്‍കും. പുതിയ തീരുമാനം നടപ്പായാല്‍ മുന്‍ മന്ത്രി കെസി ജോസഫിന് സീറ്റുണ്ടാകില്ല.

വര്‍ഷങ്ങളായി കണ്ണൂരിലെ ഇരിക്കൂര്‍ മണ്ഡലത്തില്‍ ജയിച്ചുവരുന്ന കോണ്‍ഗ്രസ് നേതാവാണ് കെസി ജോസഫ്. ഇനി ഇരിക്കൂറില്‍ മല്‍സരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പകരം കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ മല്‍സരിക്കുമെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ പുതിയ തീരുമാനം നടപ്പാക്കുമ്പോള്‍ കെസി ജോസഫിന് സീറ്റുണ്ടാകില്ല. ഉമ്മന്‍ ചാണ്ടി അല്ലാതെ മറ്റാര്‍ക്കും ഇളവില്ലെന്ന് പിസി ചാക്കോ പറഞ്ഞു. 20 ശതമാനം വനിതാ സ്ഥാനാര്‍ഥികളാകും. പകുതി സീറ്റില്‍ യുവാക്കളുണ്ടാകണമെന്നാണ് ഹൈക്കമാന്റ് നിര്‍ദേശം. സ്ഥാനാര്‍ഥികളുടെ വിഷയത്തില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച് ടിഎന്‍ പ്രതാപന് കഴിഞ്ഞ ദിവസം ഹൈക്കമാന്റിന് കത്ത് നല്‍കിയിരുന്നു.
രണ്ടാംഘട്ട കോവിഡ് വാക്സിനേഷന് യജ്ഞം, ചിത്രങ്ങള്‍ കാണാം
സീറ്റ് വിഭജന ചര്‍ച്ച അന്തിമ ഘട്ടത്തിലാണ്. ഘടകകക്ഷികള്‍ക്കെല്ലാം സീറ്റുകള്‍ കൈമാറി. എന്നാല്‍ പിജെ ജോസഫ് വിഭാഗവുമായി മാത്രമാണ് ഇനി സമവായമാകാനുള്ളത്. മുസ്ലിം ലീഗിന് മൂന്ന് സീറ്റ് അധികം നല്‍കുമെന്നാണ് വിവരം. 12 സീറ്റ് വേണമെന്നാണ് പിജെ ജോസഫ് ആവശ്യപ്പെടുന്നത്. ഒരു സീറ്റ് വിട്ടുനല്‍കാമെന്ന് ഇപ്പോള്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇന്ന് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്യൂട്ട് ലുക്കില്‍ പ്രിയ ഭവാനി ശങ്കര്‍: ചിത്രങ്ങള്‍ കാണാം
-
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications