Get Updates
Get notified of breaking news, exclusive insights, and must-see stories!

'കോൺ​ഗ്രസിന്റെ മോശം കാലം കഴിഞ്ഞു, വരാനിരിക്കുന്നത് നല്ല നാളുകൾ': കെ സി വേണു​ഗോപാൽ

സുൽത്താൻബത്തേരി: രാജ്യത്ത് വരാനിക്കുന്നത് കോൺ​ഗ്രസിന്റെ നാളുകളാണ് എന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കോൺ​ഗ്രസിന്റെ മോശം കാലം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സുൽ‌ത്താൻബത്തേരി സപ്ത റിസോർട്ടിൽ നടക്കുന്ന കെ പി സി സി ക്യാമ്പ് എക്സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ സി വേണു ​ഗോപാൽ.

കോൺ​ഗ്രസുകാരെല്ലാം നല്ലവരാണ്, പക്ഷേ തമ്മിലടി അവർ വിടുന്നില്ല എന്ന് പൊതുജനം പറയുന്ന സാഹചര്യത്തിലേക്ക് ഇനി മുന്നോട്ട് പോകാൻ കഴിയില്ല. കേരളത്തെ സംരക്ഷിക്കണം. 2026 ൽ യു ഡി എഫ് സർ‌ക്കാർ, 2025 ൽ തദ്ദേശ സ്ഥാപനങ്ങൾ പിടിച്ചെടുക്കണം എന്ന ലക്ഷ്യത്തിനായാണ് ഇന്ന് ഇവിടെ കൂടിയത്. വരാനിരിക്കുന്ന കോൺ​ഗ്രസിന്റെ നല്ലനാളുകൾ കേരളത്തിലേക്കും വരുമെന്നും അദ്ദേഹം പറഞ്ഞു.

KC

പാർ‌ട്ടിയുടെ വിജയങ്ങൾ കൂടി ചർ‌ച്ച ചെയ്യണമെന്നും വേണു​ഗോപാൽ പറഞ്ഞു. പാർ‌ട്ടിയുടെ വിജയങ്ങൾ കൂടി ചർച്ച ചെയ്യണം. ആ വിജയത്തിന്റെ രാഷ്ട്രീയം ചർച്ചയാകണം. കേരളത്തിൽ രണ്ട് സീറ്റിൽ തോറ്റതും ചർച്ച ചെയ്യണം ഓരോ മാസവും ചെയ്യേണ്ട മാർ​ഗ രേഖകൾ തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി വിട്ടുപോയവരെ ജനങ്ങൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ‌ കൈകാര്യം ചെയ്തു. ഏതുവിധേയനയും രാജ്യത്തെ ജനാധിപത്യം നിലനിർത്തണം. ഭരണഘടന എന്ന ആത്മാവിനെ തൊട്ടുകളിക്കാൻ ഒരു ശക്തിയേയും അനുവദിക്കാൻ പാടില്ല, മരണം വരെയായാലും ആ പോരാട്ടതത്തിൽ നിന്ന് ഒരിഞ്ച് പിന്നോട്ടുപോവില്ല എന്ന് കോൺ​ഗ്രസ് നിശ്ചയ​ദാർഡ്യത്തോടെ പ്രഖ്യാപിച്ചു. അതിന് കോൺ​ഗ്രസ് ഒരുപാട് വിട്ടുവീഴ്ച ചെയ്തുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

കേരളത്തിലെ സർക്കാർ ജനങ്ങളിൽ നിന്ന് അകന്നുപോയെന്നും കെ സി വേണു​ഗോപാൽ പറഞ്ഞു. മാലിന്യത്തിന്റെ ഉത്തരവാദി ആരാണെന്ന് കോർപ്പറേഷനും റെയിൽവേയും തർക്കിക്കുകയാണ്. ജനപക്ഷത്ത് നിന്ന് കോൺ​ഗ്രസ് പോരാട്ടം നയിക്കണം. കേരളത്തിൽ ബി ജെ പി വളർച്ച ഉണ്ടാക്കി എന്നൊന്നും കരുതേണ്ട. ഇതൊരു താത്ക്കാലിക. പ്രതിഭാസമാണ്. അത് മാറ്റണ അദ്ദേഹം പറയുന്നു.

ഭീതിജനകമായ സാഹചര്യത്തിൽ നടന്ന തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. കോൺ​ഗ്രസിനെ ഉന്നം വെച്ചായിരുന്നു തിരഞ്ഞെടുപ്പ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ പോലും അവർക്കൊപ്പമായിരുന്നുവെന്നും കെ സി വേണു​ഗോപാൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+