അഭിമന്യവിന്റെ പഞ്ചായത്തില്‍ സിപിഎം ബിജെപിക്ക് വോട്ട് മറിച്ചു; ഗുരുതര ആരോപണവുമായി മാത്യു കുഴല്നാടന്
തിരുവനന്തപുരം: സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്നാടന് രംഗത്ത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ സിപിഎം ബിജെപിക്ക് വോട്ട് മറിച്ചെന്ന് മാത്യു കുഴല്നാടന് ആരോപിച്ചു. എസ് എഫ് ഐ രക്തസാക്ഷി അഭിമന്യുവിന്റെ പഞ്ചായത്തില്‍ വിവിധ വാര്‍ഡുകളില്‍ വരെ സിപിഎം ബിജെപിക്ക് വോട്ട് മറിച്ചെന്നും അഭിമന്യുവിന് സിപിഎം നല്കിയ സമ്മാനമാണ് എസ്ഡിപിഐക്ക് ലഭിച്ച നൂറു സീറ്റുകള്‍ എന്നും മാത്യു കുഴല്നാടന് കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് നൂറോളം വാര്‍ഡുകളില്‍ സിപിഎം ബിജെപിക്ക് വോട്ട് മറിച്ചു. പരിശോധനയില്‍ ഇക്കാര്യം വ്യക്തമായിട്ടുണ്ട്. എസ്എഫ്ഐ രക്തസാക്ഷി അഭിമന്യുവിന്റെ പഞ്ചായത്തില്‍ സിപിഎം വോട്ട് മറിച്ചിട്ടുണ്ട്. അഭിമന്യുവിന് സിപിഎം നല്കിയ സമ്മാനമാണ് എസ്ഡിപിഐക്ക് ലഭിച്ച 100 സീറ്റുകള്‍- മാത്യു കുഴല്നാടന് പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെപിസിസി റിസര്‍ച്ച് വിഭാഗം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കുഴല്‍നാടന്റെ ആരോപണങ്ങള്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വോട്ട് വിഹിതം വര്‍ദ്ധിച്ചെന്നും കോണ്‍ഗ്രസ് ഇല്ലാതായെന്ന പ്രചരണത്തിനൊപ്പം ബിജെപിക്കൊപ്പം സിപിഎമ്മും നേതൃത്വം നല്‍കുന്നുണ്ടെന്നും കുഴല്നാടന് കുറ്റപ്പെടുത്തി.
ഒവൈസി ബംഗാളില്‍ കളി തുടങ്ങി; മുസ്ലിം നേതാക്കളെ കാണുന്നു, നെഞ്ചിടിച്ച് മമതയും കോണ്‍ഗ്രസും
എതിർപ്പ് രൂക്ഷം: മുസ്ലിംലീഗിന്റെ എതിർപ്പിന് വഴങ്ങി ഡിഎംകെ, ഉവൈസിയുമായി ധാരണയില്ലെന്ന്!!