കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശോഭ സുരേന്ദ്രന്റെ പുതിയ നീക്കം; ബിഡിജെഎസ് വഴി കോണ്‍ഗ്രസുമായി കൈ കോര്‍ക്കുമെന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപിയില്‍ ഉടക്കി നില്‍ക്കുന്ന സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ ബിഡിജെഎസുമായി അടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ബിജെപിയിലെ ഗ്രൂപ്പ് നേതാക്കള്‍ ശോഭയുമായി പ്രത്യക്ഷ സഹകരണം ഇല്ലാത്തത് സംസ്ഥാന നേതൃത്വത്തിന് ആശ്വാസമായിരുന്നു. എന്നാല്‍ ശോഭ സുരേന്ദ്രന്‍ ബിഡിജെഎസുമായി അടുക്കുന്നുവെന്ന സൂചന നേതൃത്വത്തിന് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

പിസി തോമസ് വിഭാഗത്തിന് പിന്നാലെ ബിഡിജെഎസും എന്‍ഡിഎ വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശേഷം യുഡിഎഫുമായി സഹകരിക്കാനാണ് നീക്കം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബിഡിജെഎസുമായും ശോഭയുമായും സംസാരിച്ചു എന്നും വിവരങ്ങള്‍ പുറത്തുവരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

 ഘടകകക്ഷി എന്‍ഡിഎ വിടുന്നു

ഘടകകക്ഷി എന്‍ഡിഎ വിടുന്നു

പിസി തോമസ് വിഭാഗം എന്‍ഡിഎ വിടാന്‍ ആലോചിക്കുന്നുണ്ട്. അവര്‍ ഇക്കാര്യം പരസ്യമാക്കുകയും ചെയ്തു. എന്‍ഡിഎയില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നാണ് പിസി തോമസ് പക്ഷത്തിന്റെ അഭിപ്രായം. ഇതേ തുടര്‍ന്നാണ് മുന്നണി വിട്ട് യുഡിഎഫില്‍ ചേരാന്‍ ശ്രമം തുടങ്ങിയത്.

വിമതസ്വരവുമായി രണ്ടാമത്തെ കക്ഷിയും

വിമതസ്വരവുമായി രണ്ടാമത്തെ കക്ഷിയും

തിരഞ്ഞെടുപ്പുകള്‍ അടുത്തുവരുന്ന പശ്ചാത്തലത്തില്‍ പിസി തോമസ് പക്ഷത്തെ കൂടെ നിര്‍ത്താന്‍ ബിജെപി ശ്രമിക്കുമെന്നാണ് വിവരം. എന്നാല്‍ ഇനിയും കാത്തിരിക്കാനാകില്ലെന്ന് പിസി തോമസ് പക്ഷം വ്യക്തമാക്കുന്നു. തൊട്ടുപിന്നാലെയാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ ബിഡിജെഎസും മുന്നണി വിട്ടേക്കുമെന്ന വാര്‍ത്തകള്‍ വന്നത്.

കോണ്‍ഗ്രസ് ചര്‍ച്ച നടത്തി

കോണ്‍ഗ്രസ് ചര്‍ച്ച നടത്തി

ബിഡിജെഎസ് യുഡിഎഫുമായി അടുക്കാനാണ് സാധ്യത. ഈ സാഹചര്യം ഉപയോഗപ്പെടുത്തുകയാണ് ശോഭ സുരേന്ദ്രന്‍. ബിജെപി നേതൃത്വവുമായി അകന്നു നില്‍ക്കുന്ന ശോഭ സുരേന്ദ്രന്‍ ബിഡിജെഎസുമായി സഹകരിച്ചേക്കും. ശോഭയുമായും ബിഡിജെഎസുമായും കോണ്‍ഗ്രസിലെ പ്രമുഖ നേതാവ് സംസാരിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ശോഭയുടെ അഭാവം

ശോഭയുടെ അഭാവം

കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായ ശേഷം ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടിയുമായി സഹകരിക്കുന്നില്ല. സ്വര്‍ണക്കടത്ത് കേസ്, ലൈഫ് മിഷന്‍ അഴിമതി, ബിനീഷ് വിവാദം തുടങ്ങിയ ഒട്ടേറെ വിവാദങ്ങള്‍ ഉയര്‍ന്നപ്പോഴും ബിജെപിയുടെ സമര മുഖത്ത് ശോഭയുടെ അഭാവം എടുത്തുകാണിച്ചിരുന്നു. തുടര്‍ന്നാണ് അവര്‍ കഴിഞ്ഞ ദിവസം അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത്.

അടുക്കാതെ ഗ്രൂപ്പുകള്‍

അടുക്കാതെ ഗ്രൂപ്പുകള്‍

ശോഭാ സുരേന്ദ്രന്‍ ബിജെപി നേതൃത്വവുമായുള്ള ഭിന്നത പരസ്യമാക്കിയതിന് പിന്നാലെ പാലക്കാട്ടെ ഒട്ടേറെ ബിജെപി പ്രവര്‍ത്തകര്‍ രാജിവച്ചിരുന്നു. അതേസമയം, കൃഷ്ണദാസ്, എംടി രമേശ് പക്ഷങ്ങള്‍ ശോഭയുമായി അടുത്തിട്ടില്ല എന്നത് ബിജെപി നേതൃത്വത്തിന് ആശ്വാസമാണ്. ഗ്രൂപ്പുകള്‍ ഒരുമിച്ചാല്‍ ഔദ്യോഗിക നേതൃത്വത്തിന് തിരിച്ചടിയാകും.

കോണ്‍ഗ്രസ് നീക്കം

കോണ്‍ഗ്രസ് നീക്കം

ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട സാഹചര്യത്തില്‍ മുന്നണി ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് പിസി തോമസ്, ബിഡിജെഎസ് വിഭാഗത്തെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വം ശോഭയുമായും ബിഡിജെഎസുമായും ചര്‍ച്ച നടത്തിയെന്നണ് റിപ്പോര്‍ട്ടുകള്‍. ശോഭ ബിജെപി വിടുമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നെങ്കിലും ദേശീയ നേതൃത്വത്തിന്റെ പ്രതികരണം കാത്തിരിക്കുകയാണ് അവര്‍ എന്നാണ് വിവരം.

ശോഭാ സുരേന്ദ്രന് സീറ്റ് നല്‍കും

ശോഭാ സുരേന്ദ്രന് സീറ്റ് നല്‍കും

ശോഭാ സുരേന്ദ്രന്‍ ബിഡിജെഎസുമായി സഹകരിക്കുമെന്നാണ് വിവരം. അവര്‍ക്ക് ബിഡിജെഎസ് ജയപ്രതീക്ഷയുള്ള സീറ്റ് നല്‍കുമെന്നും പറയപ്പെടുന്നു. ബിജെപി കേന്ദ്ര നേതൃത്വം മതിയായ രീതിയില്‍ കേരളത്തിലെ കക്ഷികളെ പരിഗണിച്ചില്ല എന്ന ആക്ഷേപം ബിഡിജെഎസിനുണ്ട്. ശോഭ സുരേന്ദ്രന്‍ ബിഡിജെഎസില്‍ എത്തിയാല്‍ കടുത്ത ക്ഷീണം ബിജെപിക്ക് തന്നെയാകും.

അവസരം മുതലെടുക്കാനാകാതെ ബിജെപി

അവസരം മുതലെടുക്കാനാകാതെ ബിജെപി

സംസ്ഥാന സര്‍ക്കാര്‍ ഒട്ടേറെ വിവാദങ്ങളില്‍പ്പെട്ട് പ്രതിസന്ധിയിലാണ്. പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തുണ്ട്. ഈ വേളയിലാണ് ബിജെപിയിലെ ഉള്‍പ്പോര് രൂക്ഷമായിരിക്കുന്നത്. ഇത് രാഷ്ട്രീയമായി ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. പാര്‍ട്ടിയില്‍ വിഭാഗീയ രൂക്ഷമാകുകയും കൊഴിഞ്ഞുപോക്കുണ്ടാക്കുകയും ചെയ്യുന്നത് സംസ്ഥാന നേതൃത്വത്തിന് കടുത്ത തലവേദനയുണ്ടാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് തന്ത്രങ്ങള്‍

കോണ്‍ഗ്രസ് തന്ത്രങ്ങള്‍

അതേസമയം, യുഡിഎഫ് ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ബിഡിജെഎസുമായും ശോഭയുമായും നീക്കുപോക്കുകള്‍ക്ക് ശ്രമം നടത്തുന്ന കോണ്‍ഗ്രസ് എന്‍സിപിയിലെ ഒരു വിഭാഗത്തെയും കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. മാണി സി കാപ്പനുള്‍പ്പെടെയുള്ള എന്‍സിപിയിലെ വലിയൊരു വിഭാഗത്തെയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

മുന്നണികളുടെ ശക്തി തെളിയിക്കല്‍

മുന്നണികളുടെ ശക്തി തെളിയിക്കല്‍

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിച്ച് മലബാറില്‍ കൂടുതല്‍ സീറ്റുകള്‍ ഉറപ്പാക്കുകയാണ് യുഡിഎഫ് ചെയ്യുന്നത്. മധ്യകേരളത്തില്‍ മാണി സി കാപ്പന്‍, ബിഡിജെസ്, പിസി തോമസ് എന്നിവരെയും കൂടെ നിര്‍ത്താനാണ് നീക്കം. അതേസയമം, പിജെ ജോസഫ് പക്ഷത്തെ പിളര്‍ത്തി ചില നേതാക്കളെ മുന്നണിയിലെത്തിക്കാന്‍ എല്‍ഡിഎഫും ശ്രമിക്കുന്നുണ്ടത്രെ.

തുടക്കമിട്ട് എല്‍ഡിഎഫ്

തുടക്കമിട്ട് എല്‍ഡിഎഫ്

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തുവരുന്ന പശ്ചാത്തലത്തില്‍ വ്യത്യസ്തമായ രാഷ്ട്രീയ നീക്കങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. കേരള കോണ്‍ഗ്രസിനെ പിളര്‍ത്തി എല്‍ഡിഎഫ് തുടക്കമിട്ടു. എന്‍സിപിയെ പിളര്‍ത്തി തിരിച്ചടിക്കാന്‍ യുഡിഎഫും ശ്രമിക്കുന്നു. അതിന് പുറമെയാണ് ശോഭാ സുരേന്ദ്രന്‍-ബിഡിജെഎസ്-പിസി തോമസ് എന്നിവരെ കൂടി യുഡിഎഫിലെത്തിക്കാന്‍ നീക്കം നടക്കുന്നത്.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ബൈഡന്‍ മുന്നിലെന്ന് പുതിയ സര്‍വ്വെ, 2016 ആവര്‍ത്തിക്കുമെന്ന് ട്രംപ്യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ബൈഡന്‍ മുന്നിലെന്ന് പുതിയ സര്‍വ്വെ, 2016 ആവര്‍ത്തിക്കുമെന്ന് ട്രംപ്

Recommended Video

cmsvideo
Shobha surendran filed complaint against k surendran to amit shah

English summary
Congress leader meets Shobha Surendran and BDJS- report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X