കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രഫുൽ പട്ടേൽ തോക്ക് ചൂണ്ടി ദ്വീപുകാരുടെ രാജ്യസ്നേഹം ചോദ്യം ചെയ്യുന്നു', കോൺഗ്രസ് ഒപ്പമുണ്ടെന്ന് മുല്ലപ്പള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: ലക്ഷദ്വീപിനെ ശാന്തിയുടേയും സമാധാനത്തിന്റെയും മനോഹര ഭൂമിയാക്കി വീണ്ടും കൊണ്ടുവരാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂയെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍. ദ്വീപ് സമൂഹത്തിന് ഇന്ന് സുരക്ഷിതബോധം നഷ്ടപ്പെട്ടിരിക്കുകയാണ്. പ്രഫുല്‍ പട്ടേല്‍ എന്ന ആര്‍എസ്എസുകാരനായ അഡ്മിനിസ്‌ട്രേറ്റര്‍ തോക്ക് ചൂണ്ടി ലക്ഷദ്വീപ് നിവാസികളുടെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യുകയാണെന്ന് മുല്ലപ്പളളി കുറ്റപ്പെടുത്തി.

ദ്വീപ്‌നിവാസികള്‍ നമ്മുടെ സ്വന്തം സഹോദരങ്ങളെ പോലെ ആണെന്നും അവര്‍ക്കൊപ്പം എന്നും കോണ്‍ഗ്രസ് ഉണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. മുല്ലപ്പളളിയുടെ കുറിപ്പ് വായിക്കാം: '' ലക്ഷദ്വീപ് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച.. ലക്ഷ്ദ്വീപ് പ്രദേശ് കോൺഗ്രസ്സ് പ്രതിനിധിസംഘം എ.ഐ.സി.സി സെക്രട്ടറി മുൻ എം.പി , പി.വി വിശ്വനാഥ പെരുമാൾ ,ലക്ഷദ്വീപ് പി.സി.സി പ്രസിഡന്റ്, മുൻ എം പി ഹംദുള്ള സെയ്ദ് കെപിസിസി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ് , സെക്രട്ടറി ആർ.വി രാജേഷ് എന്നിവരോടൊപ്പം ഇന്ന് കാലത്ത് എന്നെ സന്ദർശിക്കുകയുണ്ടായി. ലക്ഷദ്വീപ് സമൂഹങ്ങളുമായി നാല് ദശകക്കാലത്തിലേറെ ആത്മബന്ധം എനിയ്ക്കുണ്ട്. ഇന്നത്തെപ്പോലെ യാത്രാ സൗകര്യങ്ങളും വാർത്താ വിനിമയ സംവിധാനങ്ങളും ഇല്ലാത്തകാലം . നാടൻ തോണികളിലും ബോട്ടുകളിലുമായി ആൾവാസമുള്ള പത്ത് ദ്വീപുകളിൽ ഒൻപതും പല തവണ സന്ദർശിച്ചതോർക്കുന്നു.

1

ആർത്തിരമ്പുന്ന കടൽ.... ആടിയുലയുന്ന നാടൻ തോണികളിലും, ബോട്ടുകളിലുമായി എത്ര സാഹസികമായ യാത്രകൾ ... മുൻ കേന്ദ്രമന്ത്രി ശ്രീ പി.എം. സെയ്ദ് സാഹിബിനോടൊപ്പമുള്ള ദിവസങ്ങൾ . തിരിഞ്ഞ്നോക്കുമ്പോൾ ദ്വീപിന്റെ സർവ്വതോന്മുഖമായ വികസനത്തിന് ദ്വീപ് നിവാസികൾ ഇന്ന് ഏറ്റവും കടപ്പെട്ടത് സെയ്ദ് സാഹിബ്ബിനോടാണ്. രാജീവ് ജിയുടെ കാലത്ത് എ.ഐ.സി.സി സെക്രട്ടറിയായ എനിയ്ക്കായിരുന്നു ദ്വീപ് സമൂഹങ്ങളുടെ പൂർണ്ണമായ സംഘടനാ ചുമതല. നിഷ്കളങ്കരായ ദ്വീപ്നിവാസികളുടെ വീടുകളിൽ ഉണ്ണുകയും ഉറങ്ങുകയും ചെയ്തത് അവിസ്മരണീയമായ ഓർമ്മയാണ്. കള്ളവും ചതിയുമറിയാത്ത, കുറ്റകൃത്യങ്ങൾക്ക് കൂട്ട് നില്ക്കാത്ത നിഷ്കളങ്കരായ ദ്വീപ് നിവാസികൾ.

നെഹ്റുജിയ്ക്കും ഇന്ദിരാജിയ്ക്കും രാജീവ്ജിയ്ക്കും പ്രിയപ്പെട്ട ദ്വീപ്കാർ . രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോൾ ഐലന്റ് ഡവലപ്പ്മെന്റ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കുവാൻ പോയതോർക്കുന്നു. കൊച്ചിയിൽ നിന്ന് കപ്പൽ യാത്ര . അഗത്തിയിലേയ്ക്കുള്ള വിമാനം അന്നില്ലായിരുന്നു. വികാരോജ്ജ്വലമായ ഓർമ്മ. കൗൺസിൽ യോഗം കഴിഞ്ഞ് ഒരാഴ്ചക്കാലം സോണിയാജിയോടൊപ്പം ബംഗാരം ദ്വീപിൽ ചിലവഴിച്ച രാജീവ്ജി . സ്നേഹനിധിയായ രാജീവ് ജിയുടെ സ്നേഹവാത്സല്യങ്ങൾ....

2

ഒരാഴ്ചക്കാലം സെയ്ദ് സാഹിബിന്റെ കൂടെ ഞാനും ദ്വീപിൽ തന്നെയുണ്ടായിരുന്നു.
അഗത്തി ദ്വീപിൽ കരയിലേയ്ക്ക് യാദൃശ്ചികമായി എത്തപ്പെട്ട തിമിംഗലത്തെ കടലിലേയ്ക്ക് തന്നെ തിരിച്ചയയ്ക്കാൻ സാഹസികമായി വെള്ളത്തിലേയ്ക്ക് എടുത്ത് ചാടിയ രാജീവ്ജിയെ എങ്ങിനെ മറക്കും. ഹരിതമനോഹരമായ ദ്വീപ്സമൂഹം ഇന്ന് പ്രക്ഷുബ്ധമാണ്. സുരക്ഷിതബോധം നഷ്ടപ്പെട്ട ദ്വീപുകാർ. ഇന്ത്യൻ ഫാസിസം അതിന്റെ ബീഭത്സമുഖം കാട്ടി ദ്വീപുകാരെ ഭീതിയുടെ മുൾമുനയിൽ നിർത്തുകയാണ്. പ്രഭുൽ ഖോസ പട്ടേൽ എന്ന ആർ.എസ്സ്.എസ്സ് കാരനായ പുതിയ അഡ്മിനിസ്ട്രേറ്റർ , തോക്ക്ചൂണ്ടി ദ്വീപ്കാരുടെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യുന്നു.

അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങുവെച്ചിരിയ്ക്കുന്നു. ദ്വീപുകാരുടെ ജീവൽപ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു. അവരുടെ സാംസ്കാരിക തനിമയും അടയാളങ്ങളും തുടച്ച് നീക്കുന്നു. അവരുടെ ആഹാരക്രമങ്ങളിൽ , വിശ്വാസങ്ങളിൽ കടന്നാക്രമണം നടത്തുന്നു. തന്ത്രപ്രാധാന്യമുള്ള ഈ ദീപുകൾ സമാധാനത്തിന്റെയും ശാന്തിയുടെയും മനോഹര ഭൂമിയാക്കി വീണ്ടും തിരിച്ച് കൊണ്ട് വരണം . കൊണ്ട് വന്നേ പറ്റു. കോൺഗ്രസ്സിനെ അത് കഴിയുകയുള്ളു. ആഭ്യന്തരമന്ത്രാലയത്തിൽ കേന്ദ്രഭരണപ്രദേശങ്ങളുടെ ചുമതലയുള്ള സഹമന്ത്രിയെന്ന നിലയിൽ ദ്വീപ്കാരുടെ എല്ലാകാര്യങ്ങളിലും നിതാന്തജാഗ്രത അന്ന് കാട്ടിയിട്ടുണ്ട്.

എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam
3

അവർക്ക് കൊച്ച് കൊച്ച് പ്രശ്നങ്ങളുണ്ടായപ്പോഴെല്ലാം ഓടിയെത്തി പരിഹരിച്ച കാലം. എല്ലാം ഗതകാല സ്മരണകളോ? അല്ല ഒരിയ്ക്കലുമല്ല. പട്ടിക വർഗ്ഗവിഭാഗത്തിൽ ദ്വീപ്നിവാസികളെ ഉൾപ്പെടുത്തി ,അവരെ ഹൃദയത്തോട് ചേർത്ത കോൺഗ്രസ്സിനുമാത്രമെ ദ്വീപ്കാരുടെ മനസ്സറിയാൻ , പ്രശ്നങ്ങൾ പരിഹരിയ്ക്കാൻ , അവർക്ക് സമാധാനവും ഐശ്വര്യവും വളർച്ചയും ഉറപ്പുവരുത്താൻ കഴിയുകയുള്ളു. ദ്വീപ്നിവാസികൾ ഒറ്റയ്ക്കല്ല. അവർ നമ്മുടെ സ്വന്തം സഹോദരങ്ങളാണ്. അവരുടെ കൂടെ എന്നും കോൺഗ്രസ്സുണ്ട്. അവസാന നിമിഷം വരെ....''

English summary
Congress leader Mullappally Ramachandran says that party will be there for people of Lakshadweep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X