• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കള്ളന് കഞ്ഞിവെക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് എന്‍ സുബ്രഹ്മണ്യന്‍

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്മണ്യന്‍. സ്പ്രിങ്ക്ലർ വിവാദം വന്നപ്പോൾ അതിന്റെ സൂത്രധാരനായ ശിവശങ്കറെ കുറിച്ച് പിണറായി വിജയൻ പറഞ്ഞത് സത്യസന്ധരായ ഉദ്യോഗസ്ഥരെ കുറിച്ച് അപവാദം പറഞ്ഞു അവരുടെ മനോവീര്യം കെടുത്തരുതെന്നാണ്. പിന്നീട് ശിവശങ്കറെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയപ്പോൾ സ്വപ്ന സുരേഷ് അടക്കമുള്ളവരുമായി അയാൾക്കു ബന്ധം ഉണ്ടെന്നു കണ്ടെത്തിയതിനാലാണ് മാറ്റമെന്നാണ് അറിയിച്ചത്. അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഇ ഡി നോട്ടീസ് അയച്ചപ്പോൾ അയാളിൽ പൂർണ വിശ്വാസം ഉണ്ടെന്നായിരുന്നു ,മുഖ്യമന്ത്രിയുടെ പ്രതികരണം. വർഷങ്ങളായി അടുത്തറിയുന്ന ആളാണെന്നു രവീന്ദ്രന് പിണറായി സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫിസ് സ്വർണക്കടത്തുകാരുടെയും അഴിമതിക്കാരുടെയും താവളമാണെന്നു കോടതിയിൽ കൊടുത്ത അഫിഡവിറ്റിൽ എൻഫോഴ്‌സ്‌മെന്റ് തെളിച്ചു പറഞ്ഞതോടെ ക്രിമിനലുകളുടെ സംരക്ഷകനാണ് പിണറായി എന്ന് ഉറപ്പായിക്കഴിഞ്ഞു. ശിവശങ്കറും രവീന്ദ്രനും വഴിവിട്ട ബന്ധങ്ങളിലൂടെ കോടികളുടെ അഴിമതി നടത്തിയത് ആർക്കൊക്കെ വേണ്ടിയായിരുന്നു എന്നുമാത്രമേ ഇനി അറിയാനുള്ളൂ. സിപിഎമ്മിന്റെ ഉയർന്ന നേതാക്കളും മന്ത്രിമാരും ശിവശങ്കറെ വഞ്ചകനെന്നു വിളിച്ചിട്ടും പിണറായി ഇപ്പോഴും വിശ്വസ്തനായ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ തള്ളിപ്പറഞ്ഞിട്ടില്ല.

സിപിഎമ്മിന്റെ സൈബർ എഴുത്തുകാർ നമ്പി നാരായണനോട് ഉപമിച്ചു ശിവശങ്കറിനു രക്തസാക്ഷി പരിവേഷം നൽകാൻ ഇടയ്ക്കു ശ്രമം നടത്തിയിരുന്നു. ശിവശങ്കറിന്റെ മനുഷ്യാവകാശം ലംഘിക്കുകയാണെന്നും കേന്ദ്ര ഏജൻസികൾ അയാൾക്ക്‌ വിശ്രമം നൽകാതെ കൊണ്ടുനടക്കുകയാണെന്നും മണിക്കൂറുകളോളം ചോദ്യം ചെയ്തു പീഡിപ്പിക്കുകയാണെന്നുമൊക്കെ സോഷ്യൽ മീഡിയയിലൂടെ അവർ നിലവിളിച്ചെന്നും കോണ്‍ഗ്രസ് നേതാവ് പറയുന്നു.

ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്‌ഡ്‌ നടത്തിയപ്പോൾ ബാലാവകാശം തടഞ്ഞു എന്ന് അലമുറയിട്ടതും ഇതേ കൂട്ടരാണ്.

ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയുടെ ഓഫിസിലും കേട്ടുകേൾവിയില്ലാത്ത അധോലോക പ്രവർത്തനങ്ങളാണ് പിണറായി വിജയൻറെ ഓഫിസിൽ നടന്നത് . കഴിഞ്ഞ നാലര വർഷക്കാലം മുഖ്യമന്ത്രിയുടെ ഇടതും വലതും ഇരുന്നു ശിവശങ്കറും രവീന്ദ്രനും ഈ സംസ്ഥാനത്തെ വിറ്റു തിന്നുകയായിരുന്നു എന്നാണ് മനസിലാകുന്നത്. സംസ്ഥാന സർക്കാർ കൊട്ടിഘോഷിക്കുന്ന വികസന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ അവർ അധോലോക സംഘങ്ങൾക്ക് എത്തിച്ചു കൊടുത്തു.

ലൈഫ് മിഷൻ കരാറുകൾ, പ്രളയവീടുകളുടെ പുനർ നിർമാണം, ഹൈടെക് ക്‌ളാസ് മുറികൾ, , ഐ ടി അറ്റ് സ്കൂൾ , കെ ഫോൺ എന്ന് തുടങ്ങി കോടികളുടെ പദ്ധതികളുടെ കരാറുകൾ ഉറപ്പിക്കുന്നതിൽ ഈ അധോലോക സംഘമാണ് ഇടപെട്ടത്. ഓരോ ദിവസവും പുറത്തുവരുന്ന വിവരങ്ങൾ സംഭ്രമജനകമാണ്.

ഒന്നും ഞാൻ അറിഞ്ഞില്ലെന്ന വിതണ്ഡവാദവുമായി പിണറായി വിജയന് എത്ര നാളാണ് പിടിച്ചു നിൽക്കാൻ കഴിയുക? അങ്ങിനെ ഒന്നും അറിയാത്ത ഡമ്മി മുഖ്യമന്ത്രിയാണോ പിണറായി വിജയൻ? സൈബർ സഖാക്കളുടെ ഇരട്ടച്ചങ്കനല്ലേ അദ്ദേഹം.? കള്ളന് കഞ്ഞിവെക്കുന്ന മുഖ്യമന്ത്രി എന്ന് പിണറായി വിജയനെ വിളിക്കേണ്ടി വന്നതിൽ ഖേദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
congress leader N Subramanian against pinarayi on Gold smuggling case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X