
'പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊലീസിനോടൊപ്പം ചേര്‍ന്ന് കേരളത്തിൽ നരനായാട്ട് നടത്തുന്നത്';ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കോൺഗ്രസ്സ് മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി. പ്രതിപക്ഷ നേതാവിന്റെ വീടും കെ പി സി സി ഓഫീസും അടിച്ചു തകർത്തെന്ന വിഷയത്തിലായിരുന്നു പ്രതികരണം. ഇത്തരം പ്രവർത്തികളിലൂടെ അരാജകത്വത്തിലേക്ക് കേരളം കൂപ്പുകുത്തിയെന്ന് അദ്ദേഹം വിമർശിച്ചു.
കോണ്‍ഗ്രസ് ഓഫീസുകള്‍ സംസ്ഥാനത്തുടനീളം അടിച്ചു തകര്‍ത്തു. പാർട്ടി പ്രവർത്തകരെ പൊലീസും സംഘവും ചേർന്ന് ആക്രമിച്ചു. പാര്‍ട്ടിയും പൊലീസും ചേര്‍ന്ന് കേരളത്തിന്റെ ക്രമ സമാധാന നില തകര്‍ത്തതായി അദ്ദേഹം കുറ്റപ്പെടുത്തി.
സി പി എം പാര്‍ട്ടി പ്രവര്‍ത്തകര്‍ കേരളത്തിലുളള പൊലീസിനൊപ്പം ചേര്‍ന്നാണ് ഈ രീതിയിൽ നരനായാട്ട് നടത്തുന്നത്. സംഘർഷത്തിൽ എന്‍ കെ പ്രേമചന്ദ്രന് എം പിക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി ബിലാലിന്റെ വലതു കണ്ണാണ് പൊലീസ് ലാത്തിക്കടിച്ചു തകര്‍ത്തത്. കോൺഗ്രസ്സിന്റെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയും ജനങ്ങളെ ചോരയില്‍ മുക്കിയും വിവാദങ്ങളില്‍ നിന്നു രക്ഷപ്പെടാമെന്ന് കരുതേണ്ടെന്ന് ഉമ്മന്‍ ചാണ്ടി മുന്നറിയിപ്പ് നൽകി. അതേസമയം, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കന്റോണ്‍മെന്റ് ഹൗസിലേക്ക് കല്ലെറിഞ്ഞുവെന്ന് വെളിപ്പെടുത്തി സംഭവത്തിന് പിന്നാലെ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് വ്യക്തമാക്കി. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരെ പരുക്കേല്പ്പു.
വളപ്പിലെ ചെടിച്ചട്ടികള്‍ തകര്‍ത്തെന്നും ഓഫീസ് പുറത്തു വിട്ട പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. കന്റോണ്‍മെന്റ് ഹൗസിലേക്ക് അതിക്രമിച്ച് കയറിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ 'പ്രതിപക്ഷ നേതാവ് എവിടെ, അവനെ കൊല്ലും' എന്ന് ആക്രോശിച്ചതായും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പറഞ്ഞു.
മാരാകായുധങ്ങളുമായാണ് ഇവർ എത്തിയത്. പ്രതിപക്ഷ നേതാവിനെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ എത്തിയത്. പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പറഞ്ഞു. അതേസമയം, പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ ആയിരുന്നു പ്രവര്‍ത്തകര്‍ ഗേറ്റ് മറികടന്ന് വളപ്പിലേക്ക് ചാടി കടന്നത്.
'വിരട്ടാന്‍ നോക്കേണ്ട,മുഖ്യമന്ത്രിയേ വിരളൂ,ഗുണ്ടകളെ വീട്ടിലേക്ക് വിട്ടാല്‍ പേടിക്കില്ല'; വിഡി സതീശൻ
പ്രതിഷേധക്കാരില്‍ ഒരാളെ പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫ് തടഞ്ഞുവെച്ചു. ഒരാളെ പൊലീസ് പുറത്ത് വിട്ടെന്ന് സ്റ്റാഫ് ആരോപിച്ചു. നാല് പേര് വി ഡി സതീശന്റെ ഔദ്യോഗിക വസതിയിലേക്ക് ചാടി കടന്നത്. പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡിന് പുറത്ത് പ്രതിഷേധിക്കവെയാണ് ഈ നാല് പേര് അകത്തേയ്ക്ക് കയറാൻ ശ്രമിച്ചത്.
റിമി ടോമി എന്നും ക്യൂട്ടാണ്; ഇവയെല്ലാം മനം കവരുന്ന ചിത്രങ്ങൾ! വൈറലാക്കി റിമിയുടെ ആരാധകർ
അതേസമയം, തങ്ങള്‍ സമാധാനപരമായി പ്രതിഷേധിക്കാന്‍ വേണ്ടിയാണ് എത്തിയത് എന്ന് പ്രവര്‍ത്തകരിൽ ഒരാള്‍ പറഞ്ഞു. മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന്റെ കൊടികള്‍ നശിപ്പിച്ചു. ഇതിന് പുറമേ, ഫ്ളെക്സുകള്‍ വലിച്ചു കീറി . ഇത് വലിയ പ്രതിഷേധത്തിലേക്ക് നീങ്ങി. അതേസമയം, മുഖ്യമന്ത്രി പിണറായി വിജന് എതിരെ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയതിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടെയാണ് കന്റോണ് ഹൗസിലേക്കും മാര്‍ച്ച് നടന്നത്.